Accident

വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്

പാല: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാറും സ്കൂട്ടറും കൂട്ടിയിടിച്ച് മുത്തോലി സ്വദേശി വി.ടി.ഷാജിക്ക് (53) പരുക്കേറ്റു. അർധരാത്രി ചേർപ്പുങ്കൽ പാലത്തിനു സമീപമായിരുന്നു അപകടം.

കൊല്ലപ്പള്ളിയിൽ വച്ച് ബൈക്കും കാറും കൂട്ടിയിടിച്ച് മാനത്തൂർ സ്വദേശി ബിനോയിക്ക് ( 50) പരുക്കേറ്റു. ഇന്നലെ രാത്രിയിലായിരുന്നു അപകടം. കുമ്പിത്തോട് ഭാ​ഗത്ത് വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് വെച്ചൂച്ചിറ സ്വദേശിനി എസ്.ലളിതയ്ക്ക്( 58) പരുക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *