Accident

വിവിധ അപകടങ്ങളിൽ 6 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 6 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വാഗമണ്ണിൽ വച്ച് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് തമിഴ്നാട് സ്വദേശികളായ ഗോപിനാഥ് ( 48 ) സെന്തിൽ നാഥ് ( 48 ) നിശാന്ത് (25 ) എന്നിവർക്ക് പരുക്കേറ്റു. 4 മണിയോടെയാണ് അപകടം.

ഇടുക്കി വെള്ളയാംകുടി ഭാഗത്ത് വച്ച് വഴിയിൽ കൂടി നടന്നു പോയപ്പോൾ കാർ ഇടിച്ചു കൂട്ടിയിടിച്ചു മുളകരമേട് സ്വദേശി കെ.ടി. ബിജുവിന് (52 ) പരുക്കേറ്റു. ഉച്ചയോടെയായിരുന്നു അപകടം. പള്ളിക്കത്തോട് ഭാ​ഗത്ത് വച്ചു സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പള്ളിക്കത്തോട് സ്വദേശി രോഹിണിക്ക് ( 38 )പരുക്കേറ്റു. വൈകിട്ടായിരുന്നു അപകടം.

ചെമ്മലമറ്റം ഭാഗത്ത് വച്ച് രാവിലെ ബുള്ളറ്റ് നിയന്ത്രണം വിട്ട് മറിഞ്ഞ് പിണ്ണാക്കനാട് സ്വദേശി ജോഷി സെബാസ്റ്റ്യന് (59) പരുക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *