ആലുവ ചൂണ്ടി- പുക്കാട്ടുപടി റോഡിൽ എസ്.ഒ.എസിന് സമീപം സ്വകാര്യ ബസ്സും ടോറസ് ലോറിയും കൂട്ടിയിടിച്ച് മുപ്പത്തിയൊന്ന് പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ ഒരു ഒരു സ്ത്രീയുടെ നില ഗുരുതരമാണ്ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്.
ആലുവയിൽനിന്ന് കോലഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സും എതിർ ദിശയിൽ വന്ന ടോറസ് ലോറിയുമാണ് കൂട്ടിയിടിച്ചത്. റോഡിലെ വീതികുറഞ്ഞ വളവാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.





