Accident

കളത്തൂക്കടവിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു

ഈരാറ്റുപേട്ട – തൊടുപുഴ റോഡിൽ കളത്തൂക്കടവ് ഭാഗത്ത് ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. മേലുകാവ് ഇഞ്ചിക്കാവ് ചാമക്കാലായിൽ മണിക്കുട്ടൻ (21) ആണ് മരിച്ചത്. ബൈക്കിൽ മണിക്കുട്ടനൊപ്പം യാത്ര ചെയ്തിരുന്ന അനന്തു (17) ആശുപത്രിയിൽ ചികിത്സയിലാണ്.

വാഹനാപകടം നടന്ന സ്ഥലത്തുനിന്നും ഏകദേശം ഒരു കിലോമീറ്റർ മാറി കരിയിലക്കാനം ഭാഗത്താണ് മരണപ്പെട്ട മണിക്കുട്ടൻ കിടന്നത്. ബൈക്കിൽ ഇടിച്ച വാഹനം വലിച്ചിഴച്ചുകൊണ്ടുപോയതാണെന്ന് സംശയിക്കുന്നു. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.

Leave a Reply

Your email address will not be published. Required fields are marked *