മൂന്നാനി: കാറിൽ നിന്നിറങ്ങി സംസാരിച്ചു നിൽക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ചു തെറുപ്പിച്ച് അധ്യാപകന് പരുക്ക്. പരുക്കേറ്റ അധ്യാപകൻ പൂഞ്ഞാർ സ്വദേശി സാബുമോൻ തോമസിനെ (52) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി മൂന്നാനി ഭാഗത്ത് വച്ചായിരുന്നു അപകടം.
ഈരാറ്റുപേട്ട – തൊടുപുഴ റോഡിൽ കളത്തൂക്കടവ് ഭാഗത്ത് ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. മേലുകാവ് ഇഞ്ചിക്കാവ് ചാമക്കാലായിൽ മണിക്കുട്ടൻ (21) ആണ് മരിച്ചത്. ബൈക്കിൽ മണിക്കുട്ടനൊപ്പം യാത്ര ചെയ്തിരുന്ന അനന്തു (17) ആശുപത്രിയിൽ ചികിത്സയിലാണ്. വാഹനാപകടം നടന്ന സ്ഥലത്തുനിന്നും ഏകദേശം ഒരു കിലോമീറ്റർ മാറി കരിയിലക്കാനം ഭാഗത്താണ് മരണപ്പെട്ട മണിക്കുട്ടൻ കിടന്നത്. ബൈക്കിൽ ഇടിച്ച വാഹനം വലിച്ചിഴച്ചുകൊണ്ടുപോയതാണെന്ന് സംശയിക്കുന്നു. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാറും ബൈക്കും കൂട്ടയിടിച്ച് വാഴൂർ സ്വദേശി ജീവൻ തോമസിന് ( 40) പരുക്കേറ്റു. ഉച്ചയ്ക്ക് പൊൻകുന്നം ഒന്നാം മൈൽ ഭാഗത്ത് വച്ചായിരുന്നു അപകടം. ഇന്നലെ വൈകിട്ട് ചങ്ങനാശേരി വച്ച് റോഡ് കുറുകെ കടക്കുന്നതിനിടെ കാർ ഇടിച്ച് ചങ്ങനാശേരി സ്വദേശിനി കാതറീൻ ജോസിന് ( 21) പരുക്കേറ്റു. ഇന്നലെ വൈകിട്ട് തെക്കേത്തുകവല ഭാഗത്ത് വച്ച് പിക് അപ്പ് കാലിലൂടെ കയറി ചിറക്കടവ് സ്വദേശി Read More…