Accident

ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർ‍ മരിച്ചു

ഇടുക്കി നാരകക്കാനത്ത് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർ‍ മരിച്ചു. കുത്താട്ടുകുളം സ്വദേശി സാറമ്മ (65), നിക്കു (6 മാസം) എന്നിവരാണ് മരിച്ചത്. 12 പേരോളമാണ് ജീപ്പിൽ ഉണ്ടായിരുന്നത്. അപകടത്തിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്. മറ്റുള്ളവർക്കും പരിക്കുണ്ട്. പരുക്കേറ്റ കൂത്താട്ടുകുളം സ്വദേശികളായ എൽദോസ് (11 ) സാജൻ (38 ) എലിസബത്ത് സിജോ ( 7 ) ജൂലിയറ്റ് (28) സോളി ( 39), ജ്യോതിഷ് (33),നിഹാര ജ്യോതിഷ് ( 2) , ഏദൻ സാജൻ ( Read More…

poonjar

പൂഞ്ഞാർ മങ്കുഴി ആകൽപ്പാന്ത പ്രശോഭിനി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ 2-ാം മത് പ്രതിഷ്‌ഠാ വാർഷിക മഹോത്സവം ഏപ്രിൽ 21 ന്

പൂഞ്ഞാർ: എസ്.എൻ.ഡി.പിയോഗം 108-ാം നമ്പർ പൂഞ്ഞാർ ശാഖാ യോഗം വക മങ്കുഴി ആകൽപ്പാന്ത പ്രശോഭിനി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ 2-ാം മത് പ്രതിഷ്‌ഠാ വാർഷിക മഹോത്സവം ഏപ്രിൽ 21 ന് ചൊവ്വാഴ്ച (മേടം 8 മകയിരം) ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ രഞ്ജു അനന്തഭദ്രത്തിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രചടങ്ങുകൾ നടക്കും. രാവിലെ പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, രാവിലെ 8 മുതൽ കലശപൂജയും കലശാഭിഷേകവും മഹാഗുരുപൂജയും ഉച്ചയ്ക്ക് ഒന്നിന് പ്രസാദമൂട്ട്. ശ്രീനാരായണ ഗുരുദേവൻ വേൽപ്രതിഷ്ഠ നടത്തി നാമകരണം Read More…

crime

കൂട്ടിക്കൽ നാരകം പുഴയിൽ വയോധികയുടെ സ്വർണമാല അപഹരിക്കാൻ ശ്രമിച്ച മോഷ്ടാവിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പോലീസിൽ ഏൽപ്പിച്ചു

കൂട്ടിക്കൽ നാരകം പുഴയിൽ വയോധികയുടെ സ്വർണമാല അപഹരിക്കാൻ ശ്രമിച്ച മോഷ്ടാവിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പോലീസിൽ ഏൽപ്പിച്ചു. നാരകംപുഴ ചന്തക്കടവിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പുഞ്ചവയൽ ആനിക്കുന്ന് സ്വദേശി ലിബിൻ ആണ് പിടിയിലായത്. ചന്തക്കടവ് ഭാഗത്ത് തനിച്ചു താമസിക്കുന്ന പീടിയേക്കൽ ശാന്തമ്മ കൃഷ്ണൻകുട്ടി (82) യുടെ മാല കവരുന്നതിനിടെയാണ് ലിബിനെ നാട്ടുകാർ പിടികൂടിയത്. ശാന്തമ്മയുടെ വീട്ടിലെത്തിയ മോഷ്ടാവ് വെള്ളം ആവശ്യപ്പെടുകയും വെള്ളം കൊടുത്തപ്പോൾ ഇവരെ തള്ളിയിട്ട് കഴുത്തിൽ കിടന്ന സ്വർണ്ണമാല പൊട്ടിച്ച് എടുത്ത് ഓടുകയുമായിരുന്നു.

Accident

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; 20 പേര്‍ മരിച്ചു

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം. 20 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. വിരുദുനഗര്‍ കട്ടുന്നാര്‍പട്ടിയിലാണ് അപകടം. നാല് മുറികളുള്ള കെട്ടിടത്തിലായിരുന്നു പടക്ക നിര്‍മാണശാല പ്രവര്‍ത്തിച്ചിരുന്നത്. ഈ നാല് മുറികളും പൂര്‍ണമായി തകര്‍ന്നു. നിലവില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ആറ് പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. പരുക്കേറ്റ പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടസമയത്ത് 30ലധികം തൊഴിലാളികള്‍ കെട്ടിടത്തിലുണ്ടായിരുന്നുവെന്നാണ് വിവരം. കെട്ടിടത്തിനുള്ളില്‍ ആളുകള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നാണ് നിലവിലെ ആശങ്ക. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ സംഭവത്തില്‍ Read More…

pala

സമ്മർ ക്രിക്കറ്റ് പരിശീലന ക്യാമ്പ് ഉദ്ഘാടനം ഇന്ത്യൻ ക്രിക്കറ്റ്‌ വനിതാ താരം സഞ്ജന സജീവൻ നിർവഹിക്കും

പാലാ: സെന്റ്. തോമസ് കോളേജ് പാലായിൽ സംഘടിപ്പിക്കുന്ന സമ്മർ ക്രിക്കറ്റ് പരിശീലന ക്യാമ്പ് 2026 ഏപ്രിൽ 20-ാം തീയതി തിങ്കളാഴ്ച ആരംഭിക്കും. ക്യാമ്പിന്റെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 8.00 മണിക്ക് നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം താരവും വിമൻസ് പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് ടീമംഗവുമായ സഞ്ചന സജീവൻ നിർവഹിക്കും. കേരള സംസ്ഥാന ക്രിക്കറ്റ് ടീമിന്റെ പരിശീലകയായ റ്റി. ദീപ്തിയുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടക്കുക. കോളേജ് ബർസാർ ഫാ. മാത്യു ആലപ്പാട്ടുമേടയിൽ, കായിക വകുപ്പ് Read More…

Blog general

വൈദ്യുതി പ്രതിസന്ധി രൂക്ഷം; പവർകട്ടും ലോഡ്ഷെഡിങ്ങും ഒഴിവാക്കാന്‍ തീവ്രശ്രമം

വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്നും, വെല്ലുവിളി നിറഞ്ഞ ഈ സാഹചര്യത്തിലും പവർകട്ടോ ലോഡ്ഷെഡിങ്ങോ ഒഴിവാക്കി മുന്നോട്ടു പോകാനാണ് ശ്രമിക്കുന്നതെന്നും വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ‍കുട്ടി. ചൂടു കൂടുന്നതിനാൽ വൈദ്യുതി ഉപയോഗത്തിൽ 50 മെഗാവാട്ടോളം വർധന ദിവസേന രേഖപ്പെടുത്തുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളുമായി ഏർപ്പെട്ടിരുന്ന കരാറിൽ 200 മെഗാവാട്ടിന്റെ കുറവ് 16ാം തീയതി മുതൽ ഉണ്ടായി. മറ്റൊരു 200 മെഗാവാട്ടിന്റെ കുറവ് 20നും 26നും ഉണ്ടാകാനിടയുണ്ട്. മേയ് മാസംവരെ ഉയർന്ന താപനിലയായിരിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. പവർ എക്സ്ചേഞ്ചിൽനിന്നും കൂടിയ നിരക്കിൽ വൈദ്യുതി വാങ്ങുന്നത് Read More…

general

കെ.സി. വേണുഗോപാൽ മിടുക്കൻ, പിന്നണിയിൽ പ്രവർത്തിച്ചു; സതീശൻ ടിവിയിൽ മാത്രം: വെള്ളാപ്പള്ളി നടേശൻ

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ കെ സി വേണുഗോപാലിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വേണ്ടി പിന്നണിയിൽ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാലാണെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയാകാൻ കെ സി വേണുഗോപാൽ അയോഗ്യനാണ് എന്ന് താൻ പറയില്ല. എന്നാൽ ആരാണ് യോഗ്യൻ എന്നും പറയില്ല. വി ഡി സതീശൻ കൂടുതൽ പ്രവർത്തിച്ചത് ടെലിവിഷനിലാണ്. രമേശ് ചെന്നിത്തലയെ അപ്രസക്തൻ ആക്കാനും സാധിക്കില്ല. കോൺഗ്രസിന്റെ അത്യുന്നത പദവികളിൽ ഇരുന്ന് പാരമ്പര്യമുള്ള നേതാവാണ് ചെന്നിത്തല. ജയിച്ചു Read More…

general

പ്ര​ധാ​ന​മ​ന്ത്രി പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചു; അ​നി​ൽ അ​ക്ക​ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചെ​ന്ന് ആ​രോ​പി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് അ​നി​ൽ അ​ക്ക​ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി. വ​നി​താ സം​വ​ര​ണ ബി​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ​നി​യാ​ഴ്‌​ച രാ​ത്രി പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തി​രു​ന്നു. ഇ​ത് പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്നാ​ണ് പ​രാ​തി. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ൽ​ക്കു​ന്ന സ​മ​യ​ത്ത് കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് രാ​ഷ്ട്രീ​യ പ്രചാ​ര​ണം ന​ട​ത്തി​യെ​ന്ന് പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ത​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​സം​ഗം രാ​ഷ്ട്രീ​യ ലാ​ഭ​ത്തി​നാ​യി ദു​രു​പ​യോ​ഗം ചെ​യ്തു. ഇ​ത് പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​മാ​ണെ​ന്നും കോ​ൺ​ഗ്ര​സ് Read More…

obituary

വയലിൽ കരോട്ട്പറമ്പിൽ ടോമി ജോസഫ് നിര്യാതനായി

കൊണ്ടൂർ: വയലിൽ കരോട്ട്പറമ്പിൽ ടോമി ജോസഫ് (60) നിര്യാതനായി. മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് (19.04.20 26) ഉച്ചകഴിഞ്ഞ് 5 മണിക്ക് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ സംസ്കരിക്കും.

weather

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു, 12 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് വിവിധ ജില്ലകകളിൽ ഉയർന്ന താപനില തുടരുന്നു. 12 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. പാലക്കാട് താപനില 40 ഡിഗ്രിയിലേക്ക് എത്താൻ സാധ്യത. കൊല്ലത്ത് 39 ഡിഗ്രിയും കോട്ടയത്ത് 38 ഡിഗ്രിയുമാണ് പ്രവചിക്കപ്പെടുന്നത്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ചൂട് 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയർന്നേക്കും. അതേസമയം സംസ്ഥാനത്ത് നാളെ മുതൽ Read More…