മുരിക്കുംവയൽ: ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മുരിക്കുംവയലിൽ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ. വിഭാഗങ്ങളിലെ ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി പ്രവേശനോത്സവം സംഘടിപ്പിച്ചു.
പി.ടി.എ. പ്രസിഡന്റ് രാജേഷ് മലയിൽ അധ്യക്ഷത വഹിച്ചു. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി ഷാജി പരിപാടി ഉദ്ഘാടനം ചെയ്തു.
വിരമിച്ച ഹയർ സെക്കൻഡറി അധ്യാപകൻ രാജേഷ് എം.പി., സീനിയർ അധ്യാപകൻ സുരേഷ് ഗോപാൽ പി.എസ്., ഹൈറേഞ്ച് സ്പോർട്സ് അക്കാദമി ചെയർമാൻ സന്തോഷ് ജോർജ്, എസ്.എം.സി. ചെയർമാൻ രാധാകൃഷ്ണൻ പി.ബി., എം.പി.ടി.എ. പ്രസിഡന്റ് മാനസി അനീഷ്, ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ ആന്റണി ജോസഫ്, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പാൾ രേഖാമോൾ പി.ആർ., സുനിൽകുമാർ ബി., റുക്സാന, ഏബിൾ ഓണക്കൂർ, രജനിദാസ്, ഡോ. സിഞ്ചു ബി. എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
വിദ്യാർത്ഥികൾക്ക് പഠനജീവിതത്തിലേക്കുള്ള ആത്മവിശ്വാസം പകരുന്നതോടൊപ്പം ലഹരിമുക്ത ജീവിതത്തിന്റെ പ്രാധാന്യവും വിവിധ സന്ദേശങ്ങളിലൂടെ പങ്കുവെച്ചു. ചടങ്ങിന്റെ ഭാഗമായി നവാഗതരായ വിദ്യാർത്ഥികൾക്ക് മധുരപലഹാരം വിതരണം ചെയ്തു.
അന്തർദേശീയ ഹൈജമ്പ് മത്സരരംഗത്ത് മികച്ച നേട്ടം കൈവരിച്ച സ്കൂളിലെ വിദ്യാർത്ഥി ജൂവൽ തോമസിനെ ചടങ്ങിൽ ആദരിക്കുകയും ഉപഹാരം നൽകി അനുമോദിക്കുകയും ചെയ്തു.
അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും പങ്കെടുത്ത പ്രവേശനോത്സവം നവാഗതർക്ക് ആവേശവും ആത്മവിശ്വാസവും പകർന്നുകൊണ്ട് സമാപിച്ചു.





