പാലാ: പാലാ ഡയോസിഷ്യൻ മെഡിക്കൽ എജ്യുക്കേഷൻ ട്രസ്റ്റിന്റെ കീഴിൽ മാർ സ്ലീവാ മെഡിസിറ്റി പാലായിൽ കേരള സർക്കാരിന്റെ അംഗീകൃത ഡിപ്ലോമ ഇൻ സെൻട്രൽ സ്റ്റെറൈൽ സപ്ലൈ ടെക്നോളജി (DCSST), ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നോളജി (DDT), ഡിപ്ലോമ ഇൻ റെസ്‌പിറേറ്ററി ടെക്നോളജി (D Resp. T) എന്നീ കോഴ്സുകളിൽ മാനേജ്മെന്റ് സീറ്റുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. അർഹരായ വിദ്യാർത്ഥികൾക്ക് കോഴ്സ് ഫീസിന്റെ 60% മുതൽ 90% വരെ സ്കോളർഷിപ്പോടെ പഠിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. യോഗ്യത: ഹയർ സെക്കൻഡറി (HSE/VHSE) Read More…
Author: editor
വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയിൽ ഏകസ്ഥ സംഗമം – നവോമി കൂട്ടായ്മ ശ്രദ്ധേയമായി
വെള്ളികുളം: വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയിൽ കുടുംബക്കൂട്ടായ്മയുടെയും ഭക്ത സംഘടനകളുടെയും ആഭിമുഖ്യത്തിൽ ഏകസ്ഥ സംഗമം – നവോമി കൂട്ടായ്മ നടത്തപ്പെട്ടു.ഇടവകയിൽആദ്യമായിട്ടാണ് ഏകസ്ഥരായ ആളുകളെ ഒരുമിച്ചു കൂട്ടി ഇങ്ങനെ ഒരു കൂട്ടായ്മ സംഘടിപ്പിക്കുന്നത്. ഈ സംഗമം നവ്യാനുഭവത്താൽ ഏറെ ശ്രദ്ധേയമായി. ഇതോടനുബന്ധിച്ച് വിശുദ്ധ കുർബാന, കുമ്പസാരം,ആരാധന എന്നിവ ഉണ്ടായിരുന്നു.സെൻ്റ് തോമസ് പാരിഷ് ഹാളിൽവച്ച് നടന്ന പൊതു സമ്മേളനത്തിൽ ജോസഫ് കടപ്ലാക്കൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. വികാരി ഫാസ്കറിയ വേകത്താനം ഏകസ്ഥ സംഗമം ഉദ്ഘാടനം ചെയ്തു. “ഏക സ്ഥ ജീവിതത്തിലെ Read More…
സംസ്ഥാനത്ത് ട്രോളിങ് നിരോധനം ജൂൺ 9 മുതൽ
സംസ്ഥാനത്ത് ജൂൺ 9 അർധരാത്രി മുതൽ ജൂലൈ 31 വരെ 52 ദിവസത്തേക്കു ട്രോളിങ് നിരോധനം ഏർപ്പെടുത്തി. കടൽവിഭവങ്ങളുടെ പ്രജനന കാലയളവിൽ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനായി ഏർപ്പെടുത്തുന്ന നിരോധനം ഫലപ്രദമായി നടപ്പാക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് ഫിഷറീസ് വകുപ്പും ബന്ധപ്പെട്ട മറ്റു വകുപ്പുകളും ഒരുക്കിയിരിക്കുന്നത്. നിരോധനം പ്രാബല്യത്തിൽ വരുന്നതോടെ, ഇൻബോർഡ് വള്ളങ്ങൾക്കൊപ്പമുള്ള കാരിയർ വള്ളങ്ങൾ ഉൾപ്പെടെയുള്ള ട്രോൾ ബോട്ടുകൾക്ക് കടലിൽ പോകുന്നതിന് കർശന വിലക്കുണ്ടാകും. എന്നാൽ, പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് വിലക്ക് ബാധകമല്ല. നിരോധനം തുടങ്ങുന്നതോടെ പ്രധാന ഫിഷിങ് ഹാർബറുകളുടെയും ലാൻഡിങ് Read More…
മാർ സ്ലീവാ മെഡിസിറ്റിയിൽ അത്യാധുനിക ന്യൂറോ നാവിഗേഷൻ സംവിധാനം ആരംഭിച്ചു
പാലാ: തലച്ചോറിലെ സങ്കീർണ്ണമായ ശസ്ത്രക്രിയകൾക്ക് കൂടുതൽ കൃത്യതയും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി മാർ സ്ലീവാ മെഡിസിറ്റിയിൽ അത്യാധുനിക ന്യൂറോ നാവിഗേഷൻ സംവിധാനം മെഡ്ട്രോണിക് സ്റ്റെൽത്ത് സ്റ്റേഷൻ S8 (Medtronic StealthStation S8) സ്ഥാപിച്ചു. ന്യൂറോ സർജറി രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്ന ഈ വിദേശനിർമ്മിത സാങ്കേതികവിദ്യ സംസ്ഥാനത്തെ ചുരുക്കം ചില ആരോഗ്യകേന്ദ്രങ്ങളിൽ മാത്രമാണ് നിലവിലുള്ളത്. പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ന്യൂറോ നാവിഗേഷൻ സംവിധാനത്തിന്റെ ആശീർവാദം നിർവ്വഹിച്ചു.
സർജിക്വീൻസ് : മേരീക്വീൻസിൽ നഴ്സുമാർക്കായുള്ള മെഡിക്കൽ തുടർ വിദ്യാഭാസ പരിപാടി സംഘടിപ്പിച്ചു
കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ നഴ്‌സിംഗ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മധ്യകേരളത്തിലെ നഴ്സുമാർക്കായി മെഡിക്കൽ തുടർ വിദ്യാഭാസ പരിപാടിയുടെ ഭാഗമായുള്ള വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. ശസ്ത്രക്രിയാ വിഭാഗങ്ങളിൽ അണുബാധ തടയുന്നതിനുള്ള പ്രവർത്തനങ്ങൾ, ശസ്ത്രക്രിയക്ക് മുൻപും ശേഷവുമുള്ള പരിചരണം തുടങ്ങിയ വിഷയങ്ങളിലാണ് പരീശീലനം നൽകിയത്. വർക്ക് ഷോപ്പിൽ പങ്കെടുക്കുന്നവർക്ക് കേരളാ നഴ്സിംഗ് കൗൺസിൽ നിബന്ധനപ്രകാരമുള്ള ക്രെഡിറ്റ് സ്കോറും നൽകിയിരുന്നു . ആശുപത്രി ജോയിന്റ് ഡയറക്ടർ ഫാ. തോമസ് മതിലകത്ത് സി.എം.ഐ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡയറക്ടർ ഫാ. മാർട്ടിൻ മണ്ണനാൽ Read More…
ഫാ. ജോസഫ് വാട്ടപ്പിള്ളില്‍ പിഎസ്ഡബ്ല്യുഎസ് ഡയറക്ടര്‍
പാലാ: സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ പുതിയ ഡയറക്ടറായി ചൂണ്ടച്ചേരി സെന്റ് ജോസഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ഡയറക്ടര്‍ ഫാ. ജോസഫ് വാട്ടപ്പിള്ളില്‍ നിയമിതനായി. മുത്തോലപുരം ഇടവകാംഗമായ ഫാ. ജോസഫ് വാട്ടപ്പിള്ളിൽ എസ്എംവൈഎം രൂപതാ അസിസ്റ്റന്റ് ഡയറക്ടറായും രൂപത കേന്ദ്രത്തില്‍ വൈസ് ചാന്‍സലറായും ഇന്റര്‍നെറ്റ് ഇവാഞ്ചലൈസേഷന്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജായും രൂപത ടെക്നിക്കല്‍ എഡ്യുക്കേഷന്ട്രസ്റ്റ് മാനേജര്‍, ചൂണ്ടച്ചേരി സെന്റ് അല്‍ഫോന്‍സാ ഹോസ്റ്റല്‍ വാര്ഡന്, വിവിധ പള്ളികളിൽ വികാരിയായും ശുശ്രൂഷ ചെയ്തിട്ടുണ്ട്. റോമില്‍നിന്നു തിയോളജിയിലും ബംഗളൂരുവിൽനിന്നു കാനന്‍ ലോയിലും Read More…
വന്‍വിലക്കുറവും ഓഫറുകളും; കാഞ്ഞിരപ്പള്ളി ഓക്സിജനില്‍ 48 മണിക്കൂര്‍ ഗ്രാന്‍ഡ് സെയില്‍ ആരംഭിച്ചു, സെയില്‍ ഞായറാഴ്ച അവസാനിക്കും
കാഞ്ഞിരപ്പള്ളി: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ കാഞ്ഞിരപ്പള്ളി ഷോറൂമില്‍ 48 മണിക്കൂര്‍ ഗ്രാന്‍ഡ് സെയില്‍ ആരംഭിച്ചു. ഞായറാഴ്ച രാത്രിയില്‍ സെയില്‍ അവസാനിക്കും. നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടന ഓഫറുകളുടെ ഭാഗമായി ഗാഡ്ജറ്റുകള്‍ക്കും മുന്‍നിര ബ്രാന്‍ഡുകളുടെ ഗൃഹോപകരണങ്ങള്‍ക്കും മറ്റെങ്ങുമില്ലാത്ത വിലക്കുറവാണ് ഓക്‌സിജന്‍ ഗ്രാന്‍ഡ് സെയിലില്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. സ്മാര്‍ട്ട്ഫോണുകള്‍ക്ക് 11,999 രൂപ വരെയുള്ള ആകര്‍ഷകമായ സമ്മാനങ്ങള്‍. ലാപ്‌ടോപ്പ് വാങ്ങുന്നവര്‍ക്ക് 4,500 രൂപ വിലമതിക്കുന്ന എലൈറ്റ് ലാപ്‌ടോപ്പ് കിറ്റ് സൗജന്യം. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും തങ്ങളുടെ ഐഡി കാര്‍ഡുമായി എത്തി പ്രത്യേക ഡിസ്‌കൗണ്ടുകള്‍ Read More…
വീണയുടെ ലോക്കർ തുറന്നു പരിശോധിക്കാൻ ED
സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ വീണയുടെ ലോക്കർ തുറന്നു പരിശോധിക്കാൻ ഇ ഡി. എച്ച്ഡിഎഫ്സി ബാങ്കിലെ ലോക്കറാണ് പരിശോധിക്കുക. വീണയ്ക്ക് ഇ ഡി ഉടന്‍ സമയന്‍സ് അയച്ചേക്കുമെന്നാണ് വിവരം. സിഎംആർഎൽ അപ്പീലിനെ ശക്തമായി എതിർക്കാനാണ് എൻഫോഴ്സ്മെന്റ് നീക്കം. റെയ്ഡിന്റെ വിവരങ്ങൾ കോടതിയെ അറിയിക്കുമെന്നും ഇ ഡി. അന്വേഷണം മുന്നോട്ട് കൊണ്ടുപോകണമെന്നും ഇഡി. സിഎംആർഎൽ നൽകിയ അപ്പീൽ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. അപ്പീലിൽ അന്തിമ വിധി വരും വരെ തുടർനടപടികൾ വിലക്കണമെന്നാണ് ആവശ്യം. അപ്പീലിൽ അന്തിമ ഉത്തരവ് Read More…
മുൻ എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ പി ധനപാലൻ അന്തരിച്ചു
മുതിർന്ന കോൺഗ്രസ് നേതാവും ചാലക്കുടി മുൻ എംപിയുമായ കെ.പി. ധനപാലൻ (76) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് വടക്കൻ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം. എറണാകുളം ജില്ലയിലെ കോൺഗ്രസ് രാഷ്ട്രീയത്തിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന അദ്ദേഹം, ദീർഘകാലം ഡി.സി.സി. പ്രസിഡന്റായും കെ.പി.സി.സി. ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 2009-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ നിന്ന് വിജയിച്ച് പാർലമെന്റിലെത്തിയ അദ്ദേഹം, നോർത്ത് പറവൂർ മുൻസിപ്പൽ ചെയർമാൻ, മിൽമ ചെയർമാൻ എന്നീ നിലകളിലും മികച്ച സേവനമാണ് കാഴ്ചവെച്ചത്.
ഉപരാഷ്ട്രപതിയുടെ സന്ദർശനം: കോട്ടയത്ത് നാളെ ഗതാഗതനിയന്ത്രണം
കോട്ടയം: ഇന്ത്യൻ ഉപരാഷ്ട്രപതി നാളെ (31.05.2026) കോട്ടയം സന്ദർശിക്കുന്നതിനോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായിഅന്നേ ദിവസം ഉച്ചക്ക് 01.00 മണി മുതൽ നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി പ്രത്യേക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു. എം.സി. റോഡിലൂടെ നാട്ടകം ഭാഗത്തുനിന്നും മെഡിക്കൽ കോളേജ്, ഏറ്റുമാനൂർ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ സിമന്റ് കവലയിൽ നിന്നും തിരിഞ്ഞ് പാറേച്ചാൽ ബൈപ്പാസ്, തിരുവാതുക്കൽ, കുരിശുപള്ളി, അറത്തൂട്ടി വഴി ചാലുകുന്നിലെത്തി ഇടത്തേക്ക് തിരിഞ്ഞ് പോകേണ്ടതാണ്. കുമരകം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തിരുവാതുക്കലിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് ഇല്ലിക്കൽ Read More…











