pala

കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ വാ​ങ്ങാ​ന്‍ 90 ല​ക്ഷം അ​നു​വ​ദി​ച്ചു : മാണി സി കാപ്പൻ

പാ​ലാ: പു​തി​യ കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ വാ​ങ്ങു​ന്ന​തി​ന് 90 ല​ക്ഷം രൂ​പാ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും അ​നു​വ​ദി​ച്ച​താ​യി മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ. ഇ​ത് സം​ബ​ന്ധി​ച്ച നി​ര്‍​ദ്ദേ​ശം ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് ന​ല്‍​കി​യെ​ന്നും എം​എ​ൽ​എ വ്യ​ക്ത​മാ​ക്കി.

2026-27 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നും പ​ര​മാ​വ​ധി മൂ​ന്ന് ബ​സു​ക​ള്‍ വാ​ങ്ങു​ന്ന​തി​ന് ഫ​ണ്ട് ന​ല്‍​ക​ണ​മെ​ന്ന നി​ര്‍​ദ്ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​ണ് പ​ണം അ​നു​വ​ദി​ക്കു​ന്ന​ത്. പാ​ലാ ഡി​പ്പോ​യു​ടെ ന​ഷ്ട​പ്ര​താ​പം വീ​ണ്ടെ​ടു​ത്ത് ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ ബ​സ് റൂ​ട്ടു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നാ​യാ​ണ് പു​തി​യ ബ​സു​ക​ള്‍ വാ​ങ്ങു​ന്ന​ത്. ഗ​താ​ഗ​ത​മ​ന്ത്രി സി.​പി. ജോ​ണു​മാ​യി കൂ​ടി​യാ​ലോ​ച​ന​ക​ള്‍ ന​ട​ത്തി ഡി​പ്പോ​യു​ടെ സു​ഗ​മ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും എം​എ​ല്‍​എ അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *