കോട്ടയം: യാതൊരു വിലയിരുത്തലോ ദീർഘവീക്ഷണമോ ഇല്ലാതെ മേനോൻ മുഖ്യമന്ത്രിയുടെ ഭീമമായ ശമ്പളo പ്രതിമാസo കൈപ്പറ്റുന്ന ഉദ്യോഗസ്ഥകളായ വനിതകൾക്ക് സൗജന്യ യാത്ര പ്രഖ്യാപനം പ്രൈവറ്റ് ബസ് മേഖലയെ തകർത്തിരിക്കുകയാണ്.കെഎസ്ആർടിസി രക്ഷപ്പെടുമോ അതും ഇല്ല. ബിപിഎൽ റേഷൻ കാർഡ് ഉള്ളവരും iay കാർഡ് ഉള്ളവരും എന്ന ഒരു പരിധി കണക്കാക്കി ത്രിതല പഞ്ചായത്ത് വഴി യാത്ര പാസ് കാർഡുകൾ വിതരണം നടത്തിയാൽ അർഹതപ്പെട്ട സമൂഹത്തിലെ കുറേ വനിതകൾക്ക് ഈ സഹായം എത്തിക്കാമായിരുന്നു. ഇന്നിപ്പോൾ കാണുന്നത് സമൂഹത്തിൽ ഉയർന്നതും ക്ലിപ്തവും ആയ Read More…
Author: editor
വഖഫ് വിഷയത്തിൽ പിണറായി വിജയനും മുസ്ലിം ലീഗും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്: അഡ്വ. ഷോൺ ജോർജ്
വഖഫ് വിഷയത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുസ്ലിം ലീഗും ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുകയാണ്. വസ്തുതകൾ മറച്ചുവെച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഇരുവരും കള്ളപ്രചാരണം നടത്തുകയാണ്. മുസ്ലിം ഇതര അംഗങ്ങളെ താൻ നിയമിച്ചിട്ടില്ലെന്നാണ് മുൻ മുഖ്യമന്ത്രി പറയുന്നത്. ഇത് പച്ചക്കള്ളമാണ്. പിണറായി സർക്കാർ തന്നെ പുറത്തിറക്കിയ ഗസറ്റിൽ നിയമാനുസൃത നടപടികൾ പൂർത്തിയാക്കി മുസ്ലിം ഇതര അംഗങ്ങളെ പിന്നീട് നിയമിക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, സംസ്ഥാന സർക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വഖഫ് നിയമത്തിലെ സെക്ഷൻ 14-ലെ വ്യവസ്ഥകൾ നടപ്പാക്കാൻ Read More…
ഇന്ത്യയിലെ ആദ്യത്തെ എച്ച്പി -മാഡ്രിഡ് എക്‌സ്പീരിയന്‍സ് സോണ്‍ ഇനി ഓക്സിജനില്‍; നടി റിമാ കല്ലിങ്കല്‍ ഉദ്ഘാടനം ചെയ്തു
കോട്ടയം: പ്രമുഖ ഡിജിറ്റല്‍ റീട്ടെയില്‍ ശൃംഖലയായ ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടില്‍ ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ എച്ച്പി- മാഡ്രിഡ് എക്‌സ്പീരിയന്‍സ് സോണിന്റെ ഉദ്ഘാടനം നടി റിമാ കല്ലിങ്കല്‍ നിര്‍വഹിച്ചു. കോട്ടയം നാഗമ്പടം നെഹ്‌റുസ്റ്റേഡിയത്തിന് സമീപമുള്ള ഷോറൂമിലാണ് എക്സ്പീരിയന്‍സ് സോണ്‍ തയ്യാറാക്കിയിരിക്കുന്നത്. ചടങ്ങില്‍ ഓക്സിജന്‍ സിഇഒ ഷിജോ കെ.തോമസ്, എച്ച്പി നാഷണല്‍ ഹെഡ് ശരത് സരസ്വതി, എച്ച്പി സോണല്‍ സെയില്‍സ് മാനേജര്‍ സിനേഷ് ശ്രീധര്‍,ഓക്സിജന്‍ പര്‍ച്ചേസ് ആന്‍ഡ് ഓപ്പറേഷന്‍ വൈസ് പ്രസിഡന്റ് പ്രവീണ്‍ പ്രകാശ്, ഓക്സിജന്‍ ഫിനാന്‍സ് വൈസ് Read More…
പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ എം ജെ യ്ക്കും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ബിന്ദു സെബാസ്റ്റ്യനും സ്വീകരണം നൽകി
പൂഞ്ഞാർ എം എൽ എ ആയി തെരെഞ്ഞെടുക്കപ്പെട്ട അഡ്വ. സെബാസ്റ്റ്യൻ എം ജെ എം എൽ എ യ്ക്കും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ബിന്ദു സെബാസ്റ്റ്യനും ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാതാംപുഴ, മുരിങ്ങപ്പുറം വാർഡ് കമ്മറ്റികളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കോൺഗ്രസ് പാർട്ടിയിൽ പുതിയതായി ചേർന്നവർക്ക് എം ജെ സെബാസ്റ്റ്യൻ എം എൽ എ മെമ്പർഷിപ്പ് വിതരണം നടത്തി. എം ജി, യൂണിവേഴ്സിറ്റി B Sc ഫുഡ് സയൻസ് കോഴ്സ്ൽ രണ്ടാം റാങ്ക് നേടിയ Read More…
യൂത്ത് എംപവർമെന്റ് ഭാഗമായി മോട്ടിവേഷൻ ക്ലാസും പത്രവിതരണവും
പ്ലാശനാൽ: മോഡൽ ലയൺസ് ക്ലബ് ഓഫ് പത്തനംതിട്ട എമിറേറ്റ്സിന്റെ നേതൃത്വത്തിൽ സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ പ്ലാശനാൽ, മാർ സ്ലീവാ മെഡിസിറ്റി പാലായും സംയ്ക്തമായി നടത്തുന്ന ‘യൂത്ത് എംപവർമെന്റ് പ്രോഗ്രാം’ ജൂലൈ 17 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ന് സ്കൂൾ ഹാളിൽ നടത്തി. പ്രിൻസിപ്പാൾ ബിനോയി ജോസഫിൻ്റെ അധ്യക്ഷതയിൽ തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ജോമി ബെന്നി പരിപാടി ഉദ്ഘാടനം ചെയ്തു . ലയൺസ് ഡിസ്ട്രിക്ട് ചീഫ് പ്രോജക്ട് കോ-ഓർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി Read More…
വക്കഫ് ബോർഡുമായി ബന്ധപ്പെട്ട വിഷയത്തിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജ് സുപ്രീം കോടതിയിൽ കേവിയറ്റ് (തടസ്സഹർജി) സമർപ്പിച്ചു
കേരള വക്കഫ് ബോർഡും ബോർഡ് അംഗങ്ങളും കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് കേവിയറ്റ് സമർപ്പിച്ചിരിക്കുന്നത്. ബോർഡിന്റെയും ബോർഡ് അംഗങ്ങളുടെയും ഭാഗത്തുനിന്ന് സമർപ്പിക്കപ്പെടുന്ന ഏതെങ്കിലും ഹർജിയിൽ, തന്റെ വാദം കേൾക്കാതെ സുപ്രീം കോടതി യാതൊരു ഇടക്കാല ഉത്തരവും പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ടാണ് അഡ്വ. ഷോൺ ജോർജ് കേവിയറ്റ് ഫയൽ ചെയ്തിരിക്കുന്നത്.
കളപ്പുരക്കൽ തങ്കച്ചൻ നിര്യാതനായി
പറത്താനം : കളപ്പുരക്കൽ തങ്കച്ചൻ (80) നിര്യാതനായി സംസ്കാരം നാളെ ( 18.07 ശനി ) 11 ന് വണ്ടൻപതാൽ ഫിലദൽഫിയ ശ്‌മശാനത്തിൽ. ഭാര്യ: മൂലേടം പുത്തൻപറമ്പിൽ മേരി മക്കൾ : ബിനു, ഷാജി, സുമ. മരുമക്കൾ: പി.കെ. ഉണ്ണി പാലക്കാട്ടുകുന്നേൽ, സജിനി.
മാനേജ്മെൻറ് അസോസിയേഷൻ (FLASH 2K 26) ഉദ്ഘാടനം ചെയ്തു
രാമപുരം: മാർ ആഗസ്തിനോസ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ 2026–27 അധ്യയന വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്തി. കോളേജ് മാനേജർ റവ. ഫാ. ബെർക്കുമൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ നഗരസഭാ ചെയർപേഴ്സണും സംരംഭകയും നാഷണൽ ട്രെയിനറുമായ ജോയിസ് മേരി ആന്റണി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് “വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുക” എന്ന വിഷയത്തെ ആസ്പദമാക്കി അവർ വിദ്യാർഥികൾക്കായി ബോധവൽക്കരണ ക്ലാസ് നയിച്ചു. മാറുന്ന സാഹചര്യങ്ങളിൽ ആത്മവിശ്വാസത്തോടെയും നൂതന ചിന്താഗതിയോടെയും മുന്നേറേണ്ടതിന്റെ പ്രാധാന്യം അവർ വിദ്യാർഥികളോട് പങ്കുവെച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ Read More…
ലോകകപ്പ് ഫൈനൽ: തിങ്കളാഴ്ച സംസ്ഥാനത്തെ സ്കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിക്കണം; ദിയ ബിനു
പാലാ: ഫിഫ ലോകകപ്പ് ഫൈനൽ മത്സരം അർധരാത്രിയിൽ നടക്കുന്നതിനാൽ വിദ്യാർഥികളിൽ കായികവിനോദങ്ങളോടുള്ള താൽപര്യം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് പാലാ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും നിവേദനം നൽകിയതായി ചെയർപേഴ്സൺ അറിയിച്ചു. സ്കൂൾ മാനേജ്മെന്റുകളും ഇതേ മാതൃകയിൽ വിദ്യാർഥികൾക്ക് അവധി അനുവദിക്കണമെന്ന് അഭ്യർഥിച്ചതായും അവർ പറഞ്ഞു. ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ഫൈനൽ കാണുന്ന Read More…
വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ പാമ്പാടിയിൽ വച്ച് കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു വാഴൂർ സ്വദേശി ശ്രീനിവാസനു ( 63) പരുക്കേറ്റു. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം. കൊഴുവനാൽ ഭാഗത്ത് വച്ച് ജീപ്പും ബൈക്കും കൂട്ടിയിടിച്ചു ഇളങ്ങുളം സ്വദേശി സോണിക്ക് ( 21) പരുക്കേറ്റു. ഉച്ചകഴിഞ്ഞ് 2 മണിയോടെയാണ് അപകടം. ഇന്നലെ രാത്രി കാലടിയിൽ വച്ചു കാറും ലോറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ Read More…










