പൂഞ്ഞാർ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടത്തിയ പ്രതിഷേധത്തിനിടെ സി.പി.ഐ.എം നേതാക്കളെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പൂഞ്ഞാറിൽ പ്രകടനം നടത്തി. സി.പി.ഐ.എം പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി, മുതിർന്ന നേതാക്കളായ പിണറായി വിജയൻ, ബൃന്ദ കാരാട്ട്, കെ.കെ. ശൈലജ, പി.കെ. ശ്രീമതി, എം.വി. ഗോവിന്ദൻ, മാണിക് സർക്കാർ, പി. രാജീവ്, എളമരം കരീം, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ്, അഭിജിത്ത് ദീപ്കെ, ദ്ര്യുവ് റാഡി തുടങ്ങിയ നേതാക്കളെ കസ്റ്റഡിയിലെടുത്ത നടപടിക്കെതിരെയായിരുന്നു പ്രതിഷേധം.
സി.പി.ഐ.എം പൂഞ്ഞാർ തേക്കക്കര ലോക്കൽ സെക്രട്ടറി കെ. റെജി, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ. ശശീന്ദ്രൻ, അഡ്വ. അക്ഷയ് ഹരി, ലോക്കൽ കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി.





