general

വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയിലെ ഭക്തസംഘടനകളുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ദിനം ആചരിച്ചു

വെള്ളികുളം: വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയിലെ കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിൽ വിവിധ ഭക്തസംഘടനകളുടെ സഹകരണത്തോടെ ലഹരി വിരുദ്ധ ദിനം ആചരിച്ചു. മറവിയാകട്ടെ ലഹരി, പിറവി ആകട്ടെ പുതുലോകം “എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട്കേരള സർക്കാരിൻ്റെ ഓപ്പറേഷൻ തൂഫാൻ എന്ന ലഹരി വിരുദ്ധ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടാണ് ലഹരി വിരുദ്ധ ദിനം ആചരിച്ചത്.

ജോജോ തുണ്ടത്തിൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. വികാരി ഫാ സ്കറിയ വേകത്താനം ലഹരിവിരുദ്ധ ദിന സന്ദേശം നൽകി.സമ്മേളനത്തിൽ എല്ലാവരും ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു.ഇന്ന് കേരള സമൂഹത്തിൽ വർദ്ധിച്ചു വരുന്ന മയക്കു മരുന്നുകളുടെ അമിത ഉപയോഗവും വിപണനവും മൂലം ദൂരവ്യാപകമായ പ്രത്യാഘാതമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

കുറുക്കുവഴികളിലൂടെ പണം സമ്പാദിക്കാനുള്ള യുവാക്കളുടെ സ്വാർത്ഥതയാണ് യുവജനങ്ങളെ മായക്കുമരുന്ന് വിപണിയിലേക്ക് ആകർഷിക്കുന്നത്.തന്മൂലം നിരവധി യുവജനങ്ങളുടെ ഭാവി ഇരുളടഞ്ഞതാകുന്നു.ഇന്ന് സമൂഹത്തെ ബാധിച്ചിരിക്കുന്ന ഈ ക്യാൻസർ രോഗത്തിനെതിരെ ശക്തമായി പോരാടാൻ സ്കൂൾ, കോളേജ്, സന്നദ്ധ സംഘടനകൾ തുടങ്ങിയവ മുന്നോട്ടുവരണമെന്ന് ഫാ.സ്കറിയ വേകത്താനം ആവശ്യപ്പെട്ടു.

ലാൽ ചെറുശ്ശേരിൽ, ജോമോൻ കുരുവൻപ്ളാക്കൽ, ടോമി കൊച്ചുപുരക്കൽ, ഷിബു കിഴക്കേമുറിയിൽ, സുനിൽ മുതുകാട്ടിൽ, ഷാജി ചൂണ്ടിയാനി പുറത്ത് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *