Erattupetta News

ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ അവാർഡ് നിറവിൽ

കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകൾ ഉൾപ്പെടെ ലയൺസ് ഡിസ്ട്രിക്ട് 318 – ബിയിലെ മികച്ച പ്രവർത്തനത്തിനുള്ള 2021- 22 വർഷത്തെ അവാർഡ് വിതരണം നാട്ടകം ലയൺസ് ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടേഴ്സ് നടന്നു.

ഏറ്റവും പ്രധാനപ്പെട്ട അവാർഡുകളായ ഇൻറർനാഷണൽ പ്രസിഡൻ്റ് ഗോൾഡ് മെഡൽ അവാർഡും മൂന്ന് ജില്ലകളിലെ ഏറ്റവും നല്ല ലയൺ മെമ്പർക്കുള്ള ലയൺ ഓഫ് ദ ഇയർ അവാർഡും ഏറ്റവും മികച്ച അഡ്വൈസർ ആൻഡ് ഡിസ്ട്രിക്ട് സെക്രട്ടറി അവാർഡും ലയൺസ് ക്ലബ് ഓഫ് അരുവിത്തറയിലെ മുൻപ്രസിഡന്റും ഇപ്പോൾ അഡ്വൈസർ ആൻഡ് ഡിസ്ട്രിക്ട് സെക്രട്ടറിയുമായ സിബി മാത്യു പ്ലാത്തോട്ടം കരസ്ഥമാക്കി.

ഡിസ്ട്രിക്ട് ഹെഡ്ക്വാർട്ടേഴ്സിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഇൻറർനാഷണൽ മുൻ ഡയറക്ടർ ആർ മുരുകനും മുൻ ഡിസ്ട്രിക്ട് ഗവർണർ പ്രിൻസ് സ്കറിയായും ചേർന്ന് അവാർഡ് സമ്മാനിച്ചു.

Leave a Reply

Your email address will not be published.