പ്ലാശനാൽ: പ്രിയപ്പെട്ട അദ്ധ്യാപികയുടെയും ഏക മകൻ്റെയും വിയോഗവാർത്ത ഉൾക്കൊള്ളാനാവാതെ ഒരു ഗ്രാമം. പ്ലാശനാൽ നടയ്ക്കൽ ജോസ് സാറിൻ്റെ ഭാര്യയും റിട്ടയേർഡ് അദ്ധ്യാപികയുമായ മറിയക്കുട്ടി ടീച്ചറും മകൻ ജോമിയുമാണ് മണിക്കൂറുകൾക്കുള്ളിൽ നിത്യതയിലേയ്ക്ക് യാത്രയായത്. തിങ്കളാഴ്ച വൈകിട്ട് 6 മണിയോടുകൂടിയാണ് മറിയക്കുട്ടി ടീച്ചറുടെ മരണവാർത്ത എത്തിയത്. ഇതിന് പിന്നാലെ തൊട്ടടുത്ത ദിവസം രാവിലെയായിരുന്നു ഏകമകൻ ജോമിയുടെ വിയോഗവും. കോട്ടയം കാരിത്താസ് ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിൽ തുടരുകയായിരുന്ന മകൻ ജോമി ചൊവ്വാഴ്ച രാവിലെ 8 മണിയോടുകൂടിയാണ് നിത്യതയിലേക്ക് യാത്രയായത്. കളത്തൂക്കടവ് സെൻ്റ് Read More…
മുണ്ടക്കയം: നന്ദനം വീട്ടിൽ എം.കെ.വിക്രമൻ നായർ (68) അന്തരിച്ചു. സംസ്കാരം ഇന്നു 11ന്. ഭാര്യ: ബിന്ദു (അധ്യാപിക സെന്റ് ജോസഫ് സെൻട്രൽ സ്കൂൾ മുണ്ടക്കയം). മകൾ: മേഘ. മരുമകൻ: വിഷ്ണു ചിത്തിര ഭവൻ (ചങ്ങനാശേരി).
അരുവിത്തുറ :പെരുന്നിലം കൊട്ടുകാപ്പള്ളിൽ ആന്റണി ജോസഫ് (അപ്പച്ചൻ-72) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: ഉപ്പുതറ വട്ടക്കുന്നേൽ മേരി. മക്കൾ: റോയി ആന്റണി, റൂബി ആന്റണി, റീനാ ആന്റണി. മരുമക്കൾ: അനുമോൾ കുന്നപ്പള്ളിൽ(ആനക്കല്ല്), ജോബിൻ കരിപ്ലാക്കൽ (മണ്ണാർക്കയം).