പൂഞ്ഞാർ: പത്തനംതിട്ട എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ടി.എം തോമസ് ഐസക്കിന് കുന്നോന്നിയിൽ വ്യത്യസ്തമായ സ്വീകരണം നൽകി ശ്രദ്ധേയമായി. കൊച്ചു കലാകാരി അനാമിക മോഹൻദാസ് നൃത്തം ചെയ്ത് സ്ഥാർത്ഥിയെ വരവേറ്റത്.
പൂഞ്ഞാർ തെക്കേക്കരയിൽ നടന്ന മുഖാമുഖം പരിപാടിയിലും, കുടുംബയോഗത്തിലും പങ്കെടുത്ത നൃത്തത്തെ അതിയായി സ്നേഹിക്കുന്ന അനാമികയുടെ ഏറ്റവും വലിയ ആഗ്രഹമാണ് സഫലമായത്. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പരിധിയിൽ നടന്ന പൊതു പര്യടനം രാവിലെ 9 ന് പൂഞ്ഞാർ ടൗണിൽ നിന്നും വിവിധ സ്വീകരണത്തിന് ശേഷം കുന്നോന്നിയിൽ എത്തിയത്.
താളമേളങ്ങളുടെ അകമ്പടിയിൽ കണികൊന്നപൂക്കളുടെ താലവും മുത്തുക്കുടയും വർണബലൂണുകളുമായി തടിച്ചുകൂടിയ ജനം സ്നേഹ വായ്‌പോടെയാണ് സ്ഥാനാർഥിയെ സ്വീകരിച്ചത്.
സണ്ണി കാഞ്ഞിരപ്പള്ളിയുടെ ശിക്ഷണത്തിൽ നാല് വർഷക്കാലമായി നൃത്തം അഭ്യസിക്കുന്ന അനാമിക പയ്യാനിത്തോട്ടം ഹോളി സ്പിരിറ്റ് പബ്ലിക് സ്കൂൾ 7-ാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.
പൂഞ്ഞാർ തെക്കേക്കര കടലാടിമറ്റം പുതുപ്പള്ളി വീട്ടിൽ മീനച്ചിൽ ഈസ്റ്റ് അർബൺ ബാങ്ക് ഉദ്യോഗസ്ഥൻ മോഹൻദാസിൻ്റെയും അങ്കണവാടി ടീച്ചർ ആശ മോഹൻദാസിൻ്റെയും മകളാണ്. നൃത്തത്തെ അഭിനന്ദിച്ചതിനൊപ്പം സ്ഥാനാർത്ഥി കൊച്ചു മിടുക്കിക് സമ്മാനമായി പുസ്തകം നൽകി.