obituary

അ​ഡ്വ. ടോ​മി ക​ല്ലാ​നി​യു​ടെ മാ​താ​വ് അച്ചാ​മ്മ ജോ​സ​ഫ് അ​ന്ത​രി​ച്ചു

മാ​ന​ത്തൂ​ർ: കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും കോ​ട്ട​യം ഡി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ അ​ഡ്വ. ടോ​മി ക​ല്ലാ​നി​യു​ടെ മാ​താ​വ് അ​ച്ചാ​മ്മ ജോ​സ​ഫ് (88) നി​ര്യാ​ത​യാ​യി. പ​രേ​നായ ക​ല്ലാ​നി​ക്ക​വ​യ​ലി​ൽ കെ.​എ​സ്. ജോ​സ​ഫി​ന്‍റെ (അ​പ്പ​ച്ച​ൻ) ഭാ​ര്യ​യാ​ണ്. പ​രേ​ത ക​ട​നാ​ട് തച്ചാം​പു​റം കു​ടും​ബാം​ഗ​മാ​ണ്.

സം​സ്കാ​രം ഇന്ന് (ഏ​പ്രി​ൽ 16, വ്യാ​ഴം) വൈ​കു​ന്നേ​രം നാ​ല് മ​ണി​ക്ക് വീ​ട്ടി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം മാ​ന​ത്തൂ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ലെ കു​ടും​ബ​ക​ല്ല​റ​യി​ൽ ന​ട​ക്കും.

മ​ക്ക​ൾ: അ​ഡ്വ. ടോ​മി ക​ല്ലാ​നി (കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി, വ​ത്സ തോ​മ​സ് (വാ​ഴ​ക്കു​ളം), ബെ​ന്നി ജോ​സ​ഫ് (പി​ഴ​ക്), ഷേ​ർ​ലി ജെ​യിം​സ് (മൈ​ല​ക്കൊ​മ്പ്), സാ​ജു ജോ​സ​ഫ് (പി​ഴ​ക്).

മ​രു​മ​ക്ക​ൾ: ജെ​യ്നി പു​ളി​ക്ക​ൽ (മു​ണ്ട​ക്ക​യം), ജോ​സ് തോ​മ​സ് പെ​രി​യ​ക്കോ​ട്ടി​ൽ (വാ​ഴ​ക്കു​ളം), ഷൈ​നി ബെ​ന്നി വേ​രു​ങ്ക​ൽ (ത​ട്ട​ക്കു​ഴ), ജ​യിം​സ് ചാ​ക്കോ വ​ഴു​ത​ല​ക്കാ​ട്ട് (മൈ​ല​ക്കൊ​മ്പ്), ലി​സ സാ​ജു മോ​നി​പ്പ​ള്ളി​ൽ (ഇ​ട​മ​റു​ക്).

Leave a Reply

Your email address will not be published. Required fields are marked *