aruvithura

പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി അരുവിത്തുറ സോൺ വാർഷികവും വനിതാ ദിനചരണവും കാർഷികമേളയും അരുവിത്തുറയിൽ നടന്നു

അരുവിത്തുറ: PSWS അരുവിത്തുറ സോൺ വാർഷികാഘോഷം അരുവിത്തുറ സെന്റ് ജോർജ് ഫോറോനാ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ചു വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. 10. am നു രജിസ്ട്രേഷനു ശേഷം വിവിധ കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും ജൈവ കാർഷിക ഉൽപ്പന്നങ്ങളുടെ വിപണനവും സമ്മേളനത്തോ ടനുബന്ധിച്ചു നടത്തപ്പെട്ടു.

അരുവിത്തുറ സോണിലെ വിവിധ സ്വാശ്രയ സംഘങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും കോട്ടയം വനിതവികസന കോർപറേഷനിലെ ശ്രീ. റോഷിൻ ജോൺ നയിക്കുന്ന ക്ലാസും നടന്നു. തുടർന്ന് 1.30.പി.എം ന് വെരി.റവ.ഫാ.സെബാസ്റ്യൻ വെട്ടുകല്ലേലിൻറ ( വികാർ സെന്റ് .ജോർജ് ഫൊറോനാ ചർച്ച്) അദ്ധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതുസമ്മേളനം പാലാ PSWS ഡയറക്ടർ റവ.ഫാ. തോമസ് കിഴക്കേൽ ഉദ്ഘാടനം ചെയ്തു.

സോണൽ കോ.ഓഡിനേറ്റർ ശ്രീമതി. ശാന്തമ്മ ജോസഫ് മേച്ചരിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സോണൽ ഡയറക്ടർ റവ. ഫാ.എബ്രഹാം കുഴിമുള്ളിൽ, PSWS അസി.ഡയറക്ടർ റവ. ഫാ.ഇമ്മാനുവൽ കാഞ്ഞിരത്തുങ്കൽ തുടങ്ങിയവർ യോഗത്തെ അഭിസംബോധനചെയ്തു സംസാരിച്ചു.

പാലാ രൂപത മാതൃവേദി സെക്രട്ടറി ശ്രീമതി. ഷെർലി ചെറിയാൻ വനിതാ സന്ദേശം നൽകി. ശ്രീമതി. മേഴ്സി മാത്യു, ശ്രീമതി. ലീനാ ജയിംസ്, ശ്രീ.സിബി കണിയാംപടി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

മികച്ച പുരുഷ, വനിതാ SHG കൾ സ്വാശ്രയ സംഘങ്ങൾ എന്നിവയ്ക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്യപ്പെട്ടു.സോണൽ കൺവീനർ ജോയിച്ചൻ, കുന്നയ്ക്കാട്ട് സ്വാഗതം ആശംസിച്ച യോഗത്തിന് ശ്രീ. സിബി മാത്യു പ്ലാത്തോട്ടം നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *