അമ്പാറനിരപ്പേൽ: പരേതനായ ഗോപാലൻ്റെ മകൻ സന്തോഷ് (കുഞ്ഞുമോൻ) (52) നിര്യാതനായി. മൃതസംസ്കാരം ഇന്ന് (തിങ്കൾ) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: സുനിത ( എരുമേലി, പാതിനാലിപറമ്പിൽ ). മക്കൾ: നന്ദു, ആനന്ദ് .
തലനാട് : സിപിഐഎം മുൻ തലനാട് ലോക്കൽ കമ്മിറ്റി അംഗം കാരാപ്ലാക്കൽ കെ എൻ കുമാരൻ (86) അന്തരിച്ചു. സംസ്കാരം ഇന്ന് (വെള്ളി) 2 പി എം ന് വീട്ടുവളപ്പിൽ.ഭാര്യ: തലപ്പുലം വാഴപ്പള്ളിൽ കമലമ്മ മക്കൾ: തങ്കച്ചൻ, ശോഭന, ലൈല, ഷൈല, ഷീബ, ബിന്ദു. മരുമക്കൾ: ശിവദാസ് കുന്നേൽ (തമ്പലക്കാട്), ഷൈനി പുത്തൻപുരയ്ക്കൽ (തൊമ്മൻകുത്ത്), വിജയൻ മുടവനാട്ട് (അടിവാരം), റജി പാറംതോട്ടിൽ (വെള്ളപ്പുര), പരേതനായ ഷാജി തട്ടുപുരയ്ക്കൽ (പുലിക്കുന്ന്), ബിന്ദു വാഴേപ്പറമ്പിൽ (ഉടുമ്പന്നൂർ).
മേവട: മേവട ആലപ്പാട്ട്പുളിക്കീൽ പരേതനായ പി സി ജോസഫിന്റെ ഭാര്യ ഗ്രേസി (87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടിൽ ആരംഭിച്ച് മേവട സെൻ്റ് മേരീസ് പള്ളിയിൽ. പരേത ഇളങ്ങുളം കാനത്തിൽ കുടുംബാഗമാണ്. മക്കൾ: ബാബു (റിട്ട. ടീച്ചർ) ജോർജുകുട്ടി (എയ്ഞ്ചൽ ഓട്ടോ സ്കാൻ , കോട്ടയം), ഡോ. ആൻ്റണി ജോസ് (ഗവ. ആയുർവേദ ആശുപത്രി, മീനച്ചിൽ). മരുമക്കൾ: ഷിജി ചേന്നാട്ട് ഏറ്റുമാനൂർ, ഷാൽവി ഇടത്തട്ടം രാമപുരം (ടീച്ചർ, സെൻ്റ് ജോൺ നെപുംസ്യാൻസ് ഹൈസ്കൂൾ Read More…