തിടനാട്: തണ്ണിനാൽ വാതിൽ, പരേതനായ വലിയപറമ്പിൽ നാരായണന്റെ ഭാര്യ ജാനമ്മ നാരായണൻ 95 വയസ് നിര്യാതയായി. സംസ്കാരം നാളെ (2 / 11/25) രാവിലെ 11ന് വീട്ടുവളപ്പിൽ. പരേത ചെങ്ങന്നൂർ പുത്തൻ പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: വിജയൻ, വിലാസിനി, വിശ്വനാഥൻ, വിജയമ്മ, ബാലകൃഷ്ണൻ, ശോഭ, ഷീല, പരേതനായ ഷാജി. മരുമക്കൾ : നളിനി, രാജപ്പൻ, പരേതനായ ഗോപി, മോഹനൻ വി വി, സാലമ്മ, മോഹനൻ.
പൂഞ്ഞാർ : കൊല്ലംപറമ്പിൽ ജോസഫ് തോമസ് (ജോസ് കുട്ടി 64) അന്തരിച്ചു. സംസ്കാരം. ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് പൂഞ്ഞാറിലെ വീട്ടിൽ ആരംഭിച്ച് മലയിഞ്ചിപ്പാറ മാർസ്ലീവാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലില്ലികുട്ടി ജോസഫ് (കുന്നോന്നി ചോങ്കരയിൽ കുടുംബാംഗം). മകൻ: ജസ്റ്റിൻ. മരുമകൾ: മിനു മാത്യൂ (ചേനകുഴിയിൽ കരിക്കാട്ടൂർ മണിമല).
പെരിങ്ങുളം: ഐക്കരപ്പറമ്പിൽ എ.റ്റി. ജോസഫ് (89) അന്തരിച്ചു. സംസ്കാരം ഇന്ന് (ശനിയാഴ്ച) 11 ന് പെരിങ്ങുളം തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. ഭാര്യ ലീലാമ്മ പെരിങ്ങുളം പുന്നത്താനത്ത് കുടുംബാംഗം. മക്കൾ: ഷാജു ജോസ് (ഡിവൈഎസ്പി ഇടുക്കി വിജിലൻസ്), ലിൻസി, ജോർജ്ജിയ, ജോസ്മോൻ. മരുമക്കൾ: ജയന്തി ഷാജു പൂങ്കുടിയിൽ കൊണ്ടാട് (അധ്യാപിക, ഹോളി സ്പിരിറ്റ് പബ്ലിക് സ്കൂൾ പയ്യാനിത്തോട്ടം), അനിൽ കല്ലൂപ്പാറ പാലാ, മാത്തുക്കുട്ടി (ബാബു) വഞ്ചിയിൽ മുണ്ടക്കയം, കൊച്ചുറാണി താന്നിപ്പൊതിയിൽ മംഗളഗിരി.