കുന്നോന്നി: കോക്കാട്ട്ജോസ് കുരുവിള (ജോസുകുട്ടി 60) അന്തരിച്ചു. (കേരള കോൺഗ്രസ് (എം) പൂഞ്ഞാർ തെക്കേക്കര മണ്ഡലം വൈസ് പ്രസിഡൻ്റ്.)സംസ്കാരം നാളെ11 മണിക്ക് വീട്ടിൽ ആരംഭിച്ച് കുന്നോന്നി സെൻ്റ് ജോസഫ് പള്ളിയിൽ. ഭാര്യ: റോസമ്മ ജോസ് പയസ് മൗണ്ട് വടക്കേൽ കുടുബാംഗം. (മുൻപൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് അംഗം) മക്കൾ: അമൽ സി ജോസ് (പോളണ്ട്) യൂത്ത് ഫ്രണ്ട് (എം) ഐ റ്റി കോട്ടയം ജില്ലാ കോർഡിനേറ്റർ) റിറ്റി (ഡൽഹി), റിയ.( നഴ്സിംഗ് വിദ്യാർത്ഥിനി, ഹൈദരാബാദ്).
ഈരാറ്റുപേട്ട: മഠത്തിപ്പറമ്പിൽ ടോമി (റെജി-56) അന്തരിച്ചു. ഭൗതികശരീരം ഇന്ന് (തിങ്കളാഴ്ച) രാവിലെ 9.30 ന് സ്വവസതിയിൽ കൊണ്ടുവരുന്നതുംമൃതസംസ്കാര ശുശ്രുഷകൾ 11.30 ന് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ സംസ്കരിക്കുന്നതുമാണ്. ഭാര്യ: ചങ്ങനാശ്ശേരി കണ്ണംപേരൂർ സിന്ധു. മക്കൾ: അബി. അലീന.
കുന്നോന്നി: പൊങ്ങലയിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ മകൻ പി.കെ അനുക്കുട്ടൻ (59) നിര്യാതനായി. (പൂഞ്ഞാർ സർവീസ് സഹകരണ ബാങ്ക് മുൻ ബോർഡ് അംഗം, സി.പി.ഐ.എം കുന്നോന്നി ഈസ്റ്റ് ബ്രാഞ്ച് അംഗം) ഭാര്യ: ഇന്ദു (ആറൻമുള). മാതാവ്: തങ്കമ്മ മക്കൾ: അമൽ, അജിത്ത് മരുമക്കൾ: ചാരുനാഥ് (കോന്നി). സംസ്കാരം ഇന്ന് (23-02-26, തിങ്കൾ) 4.00 PM ന് വീട്ടുവളപ്പിൽ.