പൂവത്തോട്: നീരാക്കൽ പയസ് സേവ്യർ (63) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് വീട്ടിൽ ശുശ്രൂഷയ്ക്ക് ശേഷം പൂവത്തോട് സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: കാഞ്ഞിരപ്പള്ളി കൊച്ചുവീട്ടിൽ ലാലി. മക്കൾ: ടോണി, ടിയ. മരുമകൾ: ശിഖ വട്ടക്കുടിയിൽ (മാറാടി).
ഒമാന് സലാലയിലെ മസ്യൂനയില് മാന്ഹോളില് വീണ് ചികിത്സയിലായിരുന്ന മലയാളി നഴ്സ് മരിച്ചു. മാന്ഹോളില് വീണ് ഗുരുതരാവസ്ഥയിലായിരുന്ന കോട്ടയം പാമ്പാടി കങ്ങഴ കാഞ്ഞിരപ്പാറ സ്വദേശിനി ലക്ഷ്മി വിജയകുമാര് (34) ആണ് സുല്ത്താന് ഖാബൂസ് ആശുപത്രിയില് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഒമാന് ആരോഗ്യ മന്ത്രാലയത്തില് സ്റ്റാഫ് നഴ്സായിരുന്നു. മെയ് 15 നാണ് മസ്യൂനയില് അപകടമുണ്ടായത്. താമസസ്ഥലത്തെ മാലിന്യം കളയാന് മുനിസിപ്പാലിറ്റിയുടെ വേസ്റ്റ് ബിന്നിന് അരികിലേക്ക് പോകുമ്പോള് അബദ്ധത്തില് മാന്ഹോളില് വീഴുകയായിരുന്നു. ഉടന് ആശുപത്രിയിലെത്തിച്ചെങ്കിലും അന്ന് മുതല് വെന്റിലേറ്ററില് ചികിത്സയിലായിരുന്നു. വിവരമറിഞ്ഞ് ഭര്ത്താവ് Read More…
കടുവാമുഴി: കടപ്ലാക്കൽ കെ. സി. തോമസ് (85) നിര്യാതനായി. ഭൗതീകശരീരം നാളെ രാവിലെ 9.30ന് സ്വഭവനത്തിൽ കൊണ്ടുവരുന്നതാണ്. മൃതസംസ്കാര ശുശ്രുഷകൾ നാളെ (11-12-2024) ഉച്ചകഴിഞ്ഞ് 2.30 ന് സ്വഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്. ഭാര്യ: (പരേത ) എൽസി മടിയ്ക്കാങ്കൽ, പെരിങ്ങുളം. മക്കൾ : ജൂബി, ഷൈബി, ഷീനു. മരുമക്കൾ: മഞ്ജു മുണ്ടമറ്റം പ്ലാശനാൽ, അജിത് പതിയിൽ (മോനിപ്പള്ളി).
നടയ്ക്കൽ : പുത്തൻപുരയ്ക്കൽ സൈമൺ (56) നിര്യാതനായി. മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് (01-07-2024) ഉച്ചകഴിഞ്ഞ് 2.30 ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.