ഈരാറ്റുപേട്ട : മറ്റയ്ക്കാട് തെക്കേടത്ത് മറിയാമ്മ ദേവസ്യാ (97) നിര്യാതയായി. മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് (തിങ്കളാഴ്ച) വൈകുന്നേരം 4.30 ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.
മുണ്ടക്കയം: നന്ദനം വീട്ടിൽ എം.കെ.വിക്രമൻ നായർ (68) അന്തരിച്ചു. സംസ്കാരം ഇന്നു 11ന്. ഭാര്യ: ബിന്ദു (അധ്യാപിക സെന്റ് ജോസഫ് സെൻട്രൽ സ്കൂൾ മുണ്ടക്കയം). മകൾ: മേഘ. മരുമകൻ: വിഷ്ണു ചിത്തിര ഭവൻ (ചങ്ങനാശേരി).
മംഗളഗിരി :മാറാമറ്റത്തിൽ എം സി കുര്യൻ (കുറുവച്ചൻ -56) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് രാവിലെ 10 മണിക്ക് വീട്ടിൽ ആരംഭിച്ച് മംഗളഗിരി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. ഭാര്യ : സോളി (കുഴിക്കൊമ്പിൽ, മംഗളഗിരി). മക്കൾ :റ്റോണി, റ്റോജൻ, സ്നേഹ. മരുമകൾ :ആൻമിയ.
പൂഞ്ഞാർ: കടലാടിമറ്റം മാമ്പലകയിൽ കരുണാകരൻ (79) നിര്യാതനായി. സംസ്കാരം ഇന്ന് (29-05-25, വ്യാഴം) 2 ന് വീട്ടുവളപ്പിൽ. ഭാര്യ ശാന്ത കടലാടിമറ്റം വാഴയിൽ കുടുംബാംഗം. മക്കൾ: സിന്ധു, സ്വപ്ന, സുനിൽ കുമാർ, പരേയായ സിനി മരുമക്കൾ: മനോജ് അള്ളുങ്കൽ കളത്തൂക്കടവ്, രശ്മി സുനിൽ കുളത്തുങ്കൽ പൂവത്താനി.