കോട്ടയം : സംസ്ഥാനത്തെ സമ്പൂർണ മാലിന്യമുക്തമാക്കുന്നതിനും മാലിന്യപരിപാലനത്തിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന നിർമലം – പുതുയുഗ ശുചിത്വ കേരളം ക്യാമ്പയിന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് നിർവഹിച്ചു.
2031 മാർച്ച് 30-നകം കേരളത്തെ സമ്പൂർണ മാലിന്യമുക്തമാക്കുകയാണ് കാമ്പയിനിന്റെ ലക്ഷ്യം. 2026 ഒക്ടോബർ 2-ന് ആരംഭിച്ച കാമ്പയിൻ മൂന്ന് ഘട്ടങ്ങളിലായാണ് നടപ്പാക്കുന്നത്. മാലിന്യത്തിന്റെ ശാസ്ത്രീയ പരിപാലനം ഉറപ്പാക്കിയും ജനകീയ പങ്കാളിത്തം ശക്തിപ്പെടുത്തിയും ശുചിത്വ കേരളം യാഥാർഥ്യമാക്കുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.




