പാലാ: കേരള കോൺഗ്രസ് (എം) ൻ്റ 62-ാം ജന്മദിനം പാലാ നിയോജക മണ്ഡലത്തിലുടനീളം വിവിധ യൂണിറ്റ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. പാലാ കുരിശുപള്ളി കവലയിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി പാർട്ടി പതാക ഉയർത്തി ജന്മദിന സന്ദേശം നൽകി. ജനകീയ പ്രശ്നങ്ങളിൽ ശക്തമായ ഇടപെടലുകളുമായി പാർട്ടി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു.
സാധാരണക്കാരെ ബാധിക്കുന്ന വിഷയങ്ങളിൽ നിന്നും ജനം ചുമതല ഏല്പിച്ചവർ ഒളിച്ചോടുന്ന കാഴ്ച്ചയാണ് കാണുന്നത് എന്ന് ജോസ് കെ.മാണി പറഞ്ഞു. ഉദ്യോഗസ്ഥ ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നത്. നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിൻ കെ.അലക്സ് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡണ്ട് പ്രൊഫ.ലോപ്പസ് മാത്യു, അഡ്വ.ജോസ് ടോം, പെണ്ണമ്മ ജോസഫ്, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ബിജു പാലൂപവൽ, ബൈജു കൊല്ലം പറമ്പിൽ, ജോസുകുട്ടി പൂവേലി, ഷാജു തുരുത്തൻ, ലീന സണ്ണി, ബിജി ജോ ജോ ,ജോർജ്കുട്ടി ചെറുവള്ളി, സനൽ രാഘവൻ, ജോമിൻ വട്ട മല ,രാജേഷ് വാളിപ്ലാക്കൽ, ജോർജ് വേരനാകുന്നേൽ, സാജു എടേട്ട് എന്നിവർ പ്രസംഗിച്ചു.





