Accident

പൂഞ്ഞാർ പെരിങ്ങുളം ഭാഗത്ത് വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീണ് ഗൃഹനാഥൻ മരിച്ചു

പൂഞ്ഞാർ : പെരിങ്ങുളം ഭാഗത്ത് വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീണ് ഗൃഹനാഥണ് മരിച്ചു. പൂഞ്ഞാർ പെരിങ്ങുളം ചേലകാട്ട് ജോസഫ് (അപ്പച്ചൻ–80), ആണ് മരിച്ചത്. അപകട സമയത്ത് ഗൃഹനാഥനും രണ്ട് ആൺ മക്കളും ആണ് വീട്ടിൽ ഉണ്ടായിരുന്നത്. മണ്ണിനടിയിൽപ്പെട്ട ജോസഫിന്റെ മക്കളായ ജിമ്മി (36), ഡെന്നീസ് (32) എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു.

മൃതദേഹം ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തിരച്ചിലിൽ സന്നദ്ധ പ്രവർത്തകരും നാട്ടുകാരും പങ്കാളികൾ ആയി. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം പാലാ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് കൊണ്ടു പോകും.

Leave a Reply

Your email address will not be published. Required fields are marked *