പാലാ: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ ഒറവയ്ക്കൽ സ്വദേശികളായ സജിമോൻ വർഗീസ് ( 56) മിനിമോൾ മാത്യു ( 54 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3.30 യോടെ കൂരോപ്പട ഭാഗത്ത് വച്ചായിരുന്നു അപകടം.
സ്കൂട്ടറും പിക്അപ്പും കൂട്ടിയിടിച്ച് അമ്മയ്ക്കും മകൾക്കും പരുക്കേറ്റു. പരിക്കേറ്റ മണിമല സ്വദേശി റോസ് ലിൻ ജോസ് ( 30) മകൾ എയ്മ ആൻ (4) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ മണിമലയിൽ വച്ചായിരുന്നു അപകടം.
ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങൾക്ക് സമീപം ഉൾക്കടലിൽ ചരക്കു കപ്പലിന് തീപിടിച്ചു. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന ചരക്കുക്കപ്പലാണ് അപകടത്തിൽപ്പെട്ടത്. 20 കണ്ടെയ്നറുകൾ കടലിൽ പതിച്ചു. 22 ജീവനക്കാർ കപ്പലിൽ ഉണ്ടെന്നാണ് വിവരം. ബേപ്പൂരിൽ നിന്ന് 45 നോട്ടിക്കൽ മൈൽ അകലെയാണ് ചരക്കു കപ്പലിന് തീപിടിച്ചത്. 22 തൊഴിലാളികൾ കപ്പലിൽ ഉണ്ടായിരുന്നു. ഇതിൽ 18 പേർ കടലിൽ ചാടി, രക്ഷാ ബോട്ട്കളിൽ ഉണ്ട്. ഇവരെ രക്ഷപ്പെടുത്താൻ ശ്രമം തുടരുന്നു. കപ്പൽ നിലവിൽ മുങ്ങിയിട്ടില്ല. കപ്പലിൽ പൊട്ടിത്തെറികൾ ഉണ്ടായതായും വിവരമുണ്ട്. Read More…
പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മുണ്ടു പാലത്ത് വച്ച് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് എറണാകുളം കാക്കനാട് സ്വദേശികളായ ജീൻ ജെ കാപ്പൻ ( 44 ) ഡാനിയ ( 39 ) ആനി ജീൻ കാപ്പൻ ( 11 ) ചാക്കോ ജെ കാപ്പൻ ( 8 ) എന്നിവർക്കു പരുക്കേറ്റു. 4 മണിയോടെയാണ് അപകടം. ഇന്നലെ വൈകിട്ട് പൊൻകുന്നം കൊപ്രാക്കുളത്ത് വച്ച് ഓട്ടോറിക്ഷയും പിക് Read More…