aruvithura

അരുവിത്തുറ കോളേജിൽ കെമിസ്ട്രി പൂർവ്വ അധ്യാപക എൻഡോവ്മെന്റ് വിതരണം

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് കോളേജിലെ കെമിസ്ട്രി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കെമിസ്ട്രി അസോസിയേഷൻ ഉദ്ഘാടനവും പൂർവ്വ അധ്യാപക എൻഡോവ്മെന്റ് വിതരണവും സംഘടിപ്പിച്ചു. മൂലമറ്റം സെന്റ് ജോസഫ്‌സ് കോളേജിലെ അസോസിയേറ്റ് പ്രൊഫ. ഡോ. ജോസ് ജെയിംസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എൻഡോവ്മെന്റുകളുടെ വിതരണം കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് നിർവഹിച്ചു.

എം.എസ്.സി. കെമിസ്ട്രിയിലെ റാങ്ക് ജേതാക്കളായ ദേവു പി. റെജിയും ആഷ്ലിൻ ഷെയ്‌സിനും, ബി.എസ്.സി. കെമിസ്ട്രിയിലെ മികച്ച വിദ്യാർത്ഥിയായ ആമിനാ ഉസ്മാനും എൻഡോവ്മെന്റുകൾ ഏറ്റുവാങ്ങി. “റേഡിയം മുതൽ ക്ലിക്ക് കെമിസ്ട്രി വരെ: രസതന്ത്രത്തിലെ നാഴികക്കല്ലുകളുടെ വിസ്മയയാത്ര” എന്ന വിഷയത്തിൽ ഡോ. ജോസ് ജെയിംസ് പ്രഭാഷണം നടത്തി.

ചടങ്ങിൽ രസതന്ത്ര വിഭാഗം മേധാവി ഡോ. ഗ്യാബിൾ ജോർജ്, അധ്യാപിക ഡോ. ജയിൻ മരിയ തോമസ്, വിദ്യാർത്ഥി പ്രതിനിധി ആമിനു ഷുക്കൂർ എന്നിവർ സംസാരിച്ചു. കെമിസ്ട്രിവിഭാഗത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *