അരുവിത്തുറ: എംജി യൂണിവേഴ്സിറ്റി എം എസ്സ് സി കെമിസ്ട്രിയിൽ ഒന്നാം റാങ്കും മൂന്ന് എ ഗ്രേഡുകളും നേടി. അരുവിത്തുറ കോളേജ് കെമിസ്ട്രി വിഭാഗം എം എസ്സ് സി ക്രെമിസ്ട്രിയിൽ നന്ദനാ പ്രഭാകരൻ സി കെ എ പ്ലസ്സോടെ ഒന്നാം സ്ഥാനവും, അലീനാ സെബി മാത്യു, രേഷ്മ രമേഷ്,രശ്മി ഷിബു എന്നിവർ എ ഗ്രേഡും കരസ്ഥമാക്കി.
മികച്ച വിജയം നേടിയ വിദ്യാർത്ഥികളേയും കെമിസ്ട്രി വിഭാഗം മേധാവി ഗ്യാബിൾ ജോർജിനേയും അദ്ധ്യാപകരേയും കോളേജ് മാനേജർ വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ്, കോളേജ് ബർസാർ ഫ. ബിജു കുന്നക്കാട്ട് , വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ, എന്നിവർ അഭിനന്ദിച്ചു.