general

എസ്എംവൈഎം നൈറ്റ് ക്യാമ്പ് നടത്തപ്പെട്ടു

കാവാലി: എസ്എംവൈഎം കൂട്ടിക്കൽ ഫൊറോന നൈറ്റ് ക്യാമ്പ് – ‘സെലോസ്’ കാവാലി സെൻ്റ് മേരിസ് പള്ളിയിൽവെച്ച് നടത്തപ്പെട്ടു. ക്യാമ്പ് പാലാ രൂപത വികാരി ജനറാൾ വെരി. റവ. ഫാ. സെബാസ്റ്റ്യൻ വേത്താനത്ത് ഉദ്ഘാടനം ചെയ്തു.

ഫൊറോന പ്രസിഡന്റ് ജോസഫ് വടക്കേൽ അധ്യക്ഷപദം അലങ്കരിച്ചു. കൂട്ടിക്കൽ ഫൊറോനാപ്പള്ളി വികാരി വെരി. റവ. ഫാ. ജോസഫ് വടക്കേമംഗലത്ത്, ഫൊറോനാ ഡയറക്ടർ ഫാ. അഗസ്റ്റിൻ മേച്ചേരിൽ, എസ്എംവൈഎം പാലാ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, രൂപത പ്രസിഡന്റ് മിജോ ജോയ്, കാവാലി യൂണിറ്റ് ഡയറക്ടർ ഫാ. മാത്യു വാഴചാരിക്കൽ തുടങ്ങിയവർ സംസാരിച്ചു.

ഉദ്ഘാടന സമ്മേളനത്തിനു ശേഷം യുവജനങ്ങൾക്കായി വിവിധ തലത്തിലുള്ള ക്ലാസുകളും ആക്ടിവിറ്റികളും നടത്തപ്പെട്ടു. കപ്പൂച്ചിൻ ഫാദേഴ്‌സ് ടീമും, ഈശോ വൈബ് ടീമും ക്യാമ്പിനു നേതൃത്വം നൽകി. കൂട്ടിക്കൽ ഫൊറോനയിലെ വിവിധ ഇടവകകളിൽ നിന്നായി നൂറിലധികം യുവജനങ്ങൾ ക്യാമ്പിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *