കാഞ്ഞിരപ്പള്ളി: ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ ഇരട്ട സഹോദരങ്ങൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹൈസ്കൂൾ വിദ്യാർഥികളും ഇരട്ടസഹോദരങ്ങളുമായ അഹമ്മദ് ബിൻ താജുദ്ദീനും മുഹമ്മദ് ബിൻ താജുദ്ദീനും എസ്. എസ്. എൽ.സി പരീക്ഷയിൽ എ പ്ലസ് നേടി മികവ് തെളിയിച്ചു. കാഞ്ഞിരപ്പള്ളി വാഴേപ്പറമ്പിൽ വി.എം.താജുദ്ദീൻ്റെ പുത്രന്മാരായ ഇരുവരും അത്ലറ്റിക്സ്, ഫുട്ബോൾ എന്നിവയിൽ സബ് ജില്ലാ മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.
ഈ ഫോട്ടോയിൽ കാണുന്ന എ പി രാജൻ (78) ആനത്താരയിൽ , ആറ്റോരം, കൊക്കയാർ, കുറ്റിപ്ലാങ്ങാട് പി ഒ, എന്നയാൾ ഇന്ന് (14/ 2/ 2025 വെള്ളിയാഴ്ച ) രാവിലെ 8 മണിയോടെ പൂവഞ്ചിയിലുള്ള സഹോദരന്റെ വീട്ടിൽ പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയിട്ട് കാണാതായിട്ടുണ്ട്. ഓർമ്മക്കുറവുള്ള വ്യക്തിയും രോഗിയുമാണ്. വെള്ള ഷർട്ടും കൈലി മുണ്ടും ധരിച്ചിരിക്കുന്നു. ഈ വ്യക്തിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെക്കൊടുത്തിരിക്കുന്ന നമ്പറിൽ അറിയിക്കുവാൻ അഭ്യർത്ഥിക്കുന്നു. Ph: 9745389138, 7356049458
കാഞ്ഞിരപ്പള്ളി: പ്രൊഫ. കെ നാരായണക്കുറുപ്പ് സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ രംഗത്തെ സംഭാവനകൾക്കുള്ള അവാർഡ് കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രി ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐ, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനിൽ നിന്നും ഏറ്റുവാങ്ങി. ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ് എം.എൽ.എയും ചടങ്ങിൽ പങ്കെടുത്തു.