kanjirappalli

മേരീക്വീൻസിൽ മാഗസിൻ പ്രകാശനം

കാഞ്ഞിരപ്പളളി: മേരീക്വീൻസ് വില്ലേജ് 360 പ്രോജക്ടിന്റെ മൂന്നാം വർഷ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള റിപ്പോർട്ടുകൾ ഉൾപ്പെടുത്തിയുള്ള മാഗസിൻ പ്രകാശനം കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ നടന്ന ചടങ്ങിൽ കാഞ്ഞിരപ്പളളി പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഓ മനോജ് സി കെ നിർവ്വഹിച്ചു.

മേരീക്വീൻസ് ഡയറക്ടർ ഇൻ ചാർജ് ഫാ. മാർട്ടിൻ മണ്ണാനാൽ സി.എം.ഐ അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊൻകുന്നം സബ് ജയിൽ സൂപ്രണ്ട് അനീഷ് പി എസ്, ആശുപത്രി ജോയിന്റ് ഡയറക്ടർ ഫാ. തോമസ് മതിലകത്ത് സി.എം.ഐ, വില്ലേജ് 360 പ്രൊജക്റ്റ് ഹെഡ് ഡോ. ഡാനൽ സെബാസ്റ്റ്യൻ, വില്ലേജ് 360 പ്രൊജക്റ്റ് കോ.ഓർഡിനേറ്റർ സോണി സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.

കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ പൊതുജനങ്ങൾക്കും, വിദ്യാർത്ഥികൾക്കും ആരോഗ്യ അടിയന്തര സാഹചര്യങ്ങളെ നേരിടുവാൻ, സി.പി.ആർ അടക്കമുള്ള പരിശീലനം നൽകുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് മേരീക്വീൻസ് വില്ലേജ് 360.

ദേശീയ, അന്തർദേശീയ തലങ്ങളിൽ അടക്കം വിവിധ പുരസ്‌കാരങ്ങൾ നേടിയ, രണ്ടു ലക്ഷത്തിലധികം ആളുകൾക്ക് പരിശീലനം നൽകി നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ നാടിന്റെ സുസ്ഥിര വികസനത്തിനും സാമൂഹ്യക്ഷേമത്തിനും വളർച്ചയ്ക്കും, സ്വയം പര്യാപ്തയ്ക്കും ഉതകുന്ന തരത്തിൽ മേരീക്വീൻസ് വില്ലേജ് 360 പദ്ധതിയുടെ കീഴിൽ ഇപ്പോൾ ബി.എൽ.എസ് ട്രെയിനിംഗ്, ഗ്രാമീണ മേഖലകളിൽ സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, വിവിധ രോഗ, സർജറി നിർണ്ണയ ക്യാമ്പുകൾ, പോലീസ് അടക്കമുള്ളവർക്ക് ബി.എൽ.എസ് ട്രെയിനിംഗ്, ഗ്രാമങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കൽ, മെഡിക്കൽ കിറ്റുകളുടെ വിതരണം തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.

Leave a Reply

Your email address will not be published. Required fields are marked *