കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ യുഡിഎഫിന് വ്യക്തമായ മുൻതൂക്കമാണ് നേടാനായിട്ടുള്ളത്. കോട്ടയം ജില്ലയിൽ യു ഡി എഫ് സ്ഥാനാർത്ഥികൾ മുന്നേറ്റം തുടരുന്നു.
കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണനും ഏറ്റുമാനൂർ നാട്ടകം സുരേഷും പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനും, ചങ്ങനാശ്ശേരിയിൽ അഡ്വ. ജോബ് മൈക്കളും കാഞ്ഞിരപ്പള്ളിയിൽ റോണി കെ ബേബിയും പാലായിൽ മാണി സി കാപ്പനും കടുത്തുരുത്തിയിൽ മോൻസ് ജോസഫും ലീഡ് ചെയ്യുന്നു.
നിലവിൽ കോട്ടയം ജില്ലയിലെ രണ്ടിടത്തുമാത്രമാണ് എൽ ഡി എഫ് ലീഡ് ചെയ്യുന്നത്. വൈക്കത്ത് പി പ്രദീപും പൂഞ്ഞാർ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലും.





