Accident

കാറുകൾ കൂട്ടിയിടിച്ച് അപകടം

പാലാ: കാറുകൾ കൂട്ടിയിടിച്ചു പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മണിമല കറിക്കാട്ടൂർ ഭാഗത്ത് വച്ച് ആണ് സംഭവം. റാന്നി അത്തിക്കയം സ്വദേശികളായ കുടുംബാംഗങ്ങളായ ഓമന ( 61) അജിത് ബാബു (30) എതിർദിശയിലെ കാർ ഓടിച്ചിരുന്ന കൊടുങ്ങൂ ർ സ്വദേശി ടി.എ പ്രസാദ് ( 56 ) എന്നിവർക്കാണ് പരുക്കേറ്റത്. രാത്രി 12 മണിയോടെയാണ് അപകടം.

കോട്ടയത്ത് വിരുന്നിൽ പങ്കെടുത്തു മടങ്ങിയ റാന്നി സ്വദേശികളായ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽ പ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *