kottayam

ഓക്‌സിജനില്‍ ജീപാസ് ഡിജിറ്റല്‍ ഇന്‍ഫ്രാറെഡ് കുക്കര്‍ പ്രത്യേക ഓഫറില്‍ ; രണ്ട് വര്‍ഷത്തെ വാറന്റി

കോട്ടയം: അടുക്കളകളെ കൂടുതല്‍ സ്മാര്‍ട്ടാക്കാന്‍ ജീപാസിന്റെ ഡിജിറ്റല്‍ ഇന്‍ഫ്രാറെഡ് കുക്കര്‍ ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട് ഷോറൂമുകളില്‍ പ്രത്യേക ഓഫറില്‍ ലഭ്യം. ഇന്‍ഫ്രാറെഡ് കുക്കര്‍ വാങ്ങുമ്പോള്‍ രണ്ട് വര്‍ഷത്തെ വാറന്റിയും സൗജന്യ ഗ്രില്‍ ട്രേയുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.വേഗത്തിലുള്ള ചൂടാക്കല്‍ സാങ്കേതികവിദ്യയാണ് ഡിജിറ്റല്‍ ഇന്‍ഫ്രാറെഡ് കുക്കറില്‍ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ എല്ലാ തരത്തിലുള്ള പാത്രങ്ങളും കുക്കറില്‍ ഉപയോഗിക്കാം എന്നത് പ്രത്യേകതയാണ്. സെന്‍സര്‍ ടച്ച് കണ്‍ട്രോള്‍, ഡിജിറ്റല്‍ എല്‍.ഇ.ഡി. ഡിസ്‌പ്ലേ, വിവിധ പാചക ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ടൈമര്‍ സെറ്റിംഗ് എന്നിവ കുക്കറിലുണ്ട്. 2000 Read More…

kottayam

വായന മാസാചരണം നാളെ മുതൽ; കോട്ടയം ജില്ലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും

കോട്ടയം :വായനമാസാചാരണത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന പി.എൻ. പണിക്കരുടെ ചരമദിനമായ നാളെ(ജൂൺ 19 വെള്ളി) വായനദിനത്തിൽ പരിപാടികൾക്ക് തുടക്കമാകും. ജില്ലാതല ഉദ്ഘാടനം രാവിലെ 10.30ന് കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് നിർവഹിക്കും. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അധ്യക്ഷത വഹിക്കും. കഥാകൃത്ത് കെ. രേഖ വായനദിന സന്ദേശം നൽകും. പൊതുവിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്സാണ്ടർ വായനദിന Read More…

Blog kanjirappalli

കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ ജോയിന്റ് ഡയറക്ടറായി ഫാ. ടിസൺ കോച്ചേരിൽ സി.ഐ.ഐ ചുമതലയേറ്റു

കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ ജോയിന്റ് ഡയറക്ടറായി ഫാ. ടിസൺ കോച്ചേരിൽ സി.ഐ.ഐ ചുമതലയേറ്റു. കടുത്തുരുത്തി സ്വദേശിയും കോട്ടയം സി.എം.ഐ സെന്റ് ജോസഫ് പ്രവിശ്യാ അംഗവുമാണ്.

kottayam

വായ്പ അടച്ചുതീർത്തതായി സർട്ടിഫിക്കറ്റ് നൽകിയില്ല; ധനകാര്യ സ്ഥാപനത്തിന് അഞ്ചു ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ

കോട്ടയം: കാർ ഈടുവെച്ച് എടുത്ത വായ്പ അടച്ചുതീർത്തിട്ടും വായ്പ അടച്ചതായുള്ള സർട്ടിഫിക്കറ്റ് (നോ ലോൺ ക്ലോഷർ സർട്ടിഫിക്കറ്റ്) നൽകാത്ത ധനകാര്യ സ്ഥാപനം നഷ്ടപരിഹാരമായി അഞ്ചു ലക്ഷം രൂപയും കോടതിച്ചെലവിനത്തിൽ അയ്യായിരം രൂപയും നൽകണമെന്ന് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവിട്ടു. ദേവലോകം ത്രീ എ അസറ്റ് പിക്കാസോ പാലറ്റിൽ താമസിക്കുന്ന ബിവിൻ ബാബു കൊച്ചി എംജി റോഡിലുള്ള മുത്തൂറ്റ് ക്യാപിറ്റൽ സർവീസ് ലിമിറ്റഡിനെതിരേ നൽകിയ പരാതിയിലാണ് വിധി. 2024ൽ ആണ് ഈ സ്ഥാപനത്തിൽ വാഹനം ഈട് Read More…

kottayam

എബോളയെന്ന് സംശയം; സുഡാനിൽ നിന്നെത്തിയ യുവതി കോട്ടയം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ

സുഡാനിൽ നിന്നെത്തിയ യുവതിക്ക് എബോളയെന്ന് സംശയം. സൗത്ത് സുഡാനിൽ നിന്നെത്തിയ 52കാരിക്കാണ് എബോളയുണ്ടോ എന്ന് സംശയിക്കുന്നത്. സൗ​ത്ത് സു​ഡാ​നി​ൽ​നി​ന്ന് ഉ​ഗാ​ണ്ട വ​ഴി​യാ​ണ് ഇ​വ​ർ കൊ​ച്ചി എ​യ​ർ​പോ​ർ​ട്ടി​ലെ​ത്തി​യ​ത്. ഛർ​ദി ഉ​ൾ​പ്പെ​ടെ എ​ബോ​ള രോ​ഗ​മെ​ന്ന് സം​ശ​യി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ല​ക്ഷ​ണ​ങ്ങ​ൾ ഇ​വ​ർ​ക്കു​ണ്ട്. ആ​ദ്യം പാ​ലാ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ഇ​വ​രെ പി​ന്നീ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. പ്രത്യേക ഐസലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ് രോഗി. ഇവരെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട് യുവതിയുടെ പരിശോധനാഫലം ഇന്ന് വൈകിട്ട് ലഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ പറഞ്ഞു.

thalappalam

എം എൽ എ മാരെ ആദരിക്കലും സൗജന്യ ആയുർവേദ, ഹോമിയോ മെഡിക്കൽ ക്യാമ്പും; ജൂൺ 20 ന്

തലപ്പലം: തലപ്പലം സൗഹൃദ റസിഡൻസ് വെൽഫെയർ അസോസിയേഷൻ പാലാ എംഎൽഎ മാണി സി കാപ്പനെയും, പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ എം ജെ യെയും പനയ്ക്കപ്പാലം അംഗൻവാടിയിൽ വെച്ച് 2026 ജൂൺ 20ന് രാവിലെ 9.30 ന് ആദരിക്കുന്നു. അതോടൊപ്പം ആയുർവേദ- ഹോമിയോ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനവും പാലാ നിയോജക മണ്ഡലം എംഎൽഎ മാണി സി കാപ്പനും പൂഞ്ഞാർ നിയോജകമണ്ഡലം എം എൽ എ അഡ്വ. സെബാസ്റ്റ്യൻ എം ജെ യും സംയുക്തമായി നിർവഹിക്കുന്നതാണ്. പ്രതിരോധ ശക്തി Read More…

erattupetta

തൂഫാൻ 2026; ടാബ്ലോയും, ലഹരി വിരുദ്ധ സന്ദേശ റാലിയും നാളെ ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട : സംസ്ഥാന ഗവൺമെൻറിൻറെ ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ഈരാറ്റുപേട്ട ജനമൈത്രി പോലീസും ഈരാറ്റുപേട്ട കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന ടാബ്ലോയും, ലഹരി വിരുദ്ധ സന്ദേശ റാലിയും നാളെ രാവിലെ 11 .00 മണിക്ക് ആരംഭിക്കും. ഈരാറ്റുപേട്ട ഗവഃഹയർസെക്കൻഡറി സ്കൂളിൽ കവാടത്തിൽ നിന്നും ആരംഭിക്കുന്ന റാലി അരുവിത്തുറപള്ളിയുടെ മുൻവശം വഴി സെൻട്രൽ ജംഗ്ഷനിൽ എത്തി മുട്ടം ജംഗ്ഷൻ കറങ്ങി പുളിക്കിൽ മാളിന്റെ മുൻവശം എത്തുമ്പോൾ ബി എഡ് കോളേജ് പ്രോഗ്രാം കോഡിനേറ്റർ ശ്രീ. സിബി Read More…

general

പ്രതി പിണറായി, നിയമപോരാട്ടം തുടരും :അഡ്വ. ഷോൺ ജോർജ്

മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെതിരെ നടക്കുന്ന അന്വേഷണത്തെയും നിയമനടപടികളെയും സ്വാഗതം ചെയ്യുന്നു. എന്നാൽ ഈ കേസിലെ പ്രധാന ഉത്തരവാദി മുൻമുഖ്യമന്ത്രി പിണറായി വിജയനാണ്. അതുകൊണ്ടുതന്നെ അന്വേഷണം പിണറായി വിജയനിലേക്കും എത്തുകയും, കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ നിയമാനുസൃതമായി ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന വരെ നിയമപോരാട്ടം തുടരുമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷനും ,കേസിലെ പരാതിക്കാരനുമായ അഡ്വ. ഷോൺ ജോർജ് പറഞ്ഞു. സി.എം.ആർ.എൽ.യിൽ നിന്ന് അനധികൃത സാമ്പത്തിക നേട്ടങ്ങൾ കൈപ്പറ്റിയതായി ആരോപിക്കപ്പെടുന്ന മറ്റ് രാഷ്ട്രീയ നേതാക്കളെയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണം. അവരുടെ Read More…

aruvithura

അരുവിത്തുറ കോളേജിൽ ജി. എസ്സ്. ടി. ദ്വദിന ദേശീയ സെമിനാറിനു തുടക്കമായി

അരുവിത്തുറ :രാജ്യത്തിൻ്റെ വൈവിധ്യങ്ങളെ സമന്വയിപ്പിക്കുന്ന ശക്തമായ ഒരു സമ്പദ് വ്യവസ്ഥയ്ക്ക് ജി എസ് ടി കാരണമാകുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയ റവന്യൂ വകുപ്പ് ഡയറക്ടർ ഡോ മനു ജെ വെട്ടിക്കൻ ഐ ഇ എസ്സ് പറഞ്ഞു. ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചിന്റെ സഹകരണത്തോടെ അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജിൽ ദ്വിദിന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളേജിലെ കൊമേഴ്സ് ഡിപ്പാർട്ട്മെൻ്റുo ഐ.ക്യു.എ.സിയും സംയുക്തമായാണ് സെമിനാർ സംഘടിപ്പിച്ചത്. “പുതുതലമുറ ജി.എസ്.ടി പരിഷ്കാരങ്ങൾ: ഇന്ത്യയിലെ Read More…

kanjirappalli

2027 സെൻസസിന് കാഞ്ഞിരപ്പള്ളിയിൽ ഡിജിറ്റൽ തുടക്കം: സെൽഫ് എന്യൂമറേഷൻ താലൂക്ക്‌തല ഉദ്ഘാടനം നടന്നു

കാഞ്ഞിരപ്പള്ളി: 2027-ലെ ഭാരത സെൻസസിന് കാഞ്ഞിരപ്പള്ളി താലൂക്കിൽ ഡിജിറ്റൽ മുഖം. ആദ്യമായി സെൻസസിന്റെ ഭാഗമാകുന്ന സെൽഫ് എന്യൂമറേഷന്റെ താലൂക്ക്‌തല ഉദ്ഘാടനം ചൊവ്വാഴ്ച കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്നു. ചരിത്രത്തിലാദ്യം: സ്വയം വിവരശേഖരണം 2027 ജൂലൈ മുതൽ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ഭാരത സെൻസസിന്റെ ഏറ്റവും വലിയ പ്രത്യേകത സെൽഫ് എന്യൂമറേഷനാണ്. പൊതുജനങ്ങൾക്ക് സ്വന്തമായി വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്താൻ കഴിയുന്ന സംവിധാനമാണിത്. കേരളത്തിൽ ജൂൺ 16 മുതലാണ് സെൽഫ് എന്യൂമറേഷൻ ആരംഭിച്ചത്. രാവിലെ 11ന് നടന്ന Read More…