കൊഴുവനാൽ: സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് സെൻ്റ് ജോൺ നെപും സ്യാൻസിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വേറിട്ട ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. അധ്യാപകരോടുള്ള ആദരവും സ്നേഹവും പ്രകടമാക്കിക്കൊണ്ട് ഇന്നത്തെ ദിവസത്തെ സ്കൂൾ അസംബ്ലി മുഴുവനായും കുട്ടികൾ തന്നെയാണ് നിയന്ത്രിച്ചത്. രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ കുട്ടികൾ തന്നെ സ്വാഗതവും പ്രതിജ്ഞയും ദിനസന്ദേശവും നൽകി. അധ്യാപകരുടെ സേവനങ്ങളെയും ത്യാഗങ്ങളെയും സ്മരിച്ചുകൊണ്ട് കുട്ടികൾ അധ്യാപകർക്ക് ആദരവും ഉപഹാരങ്ങളും നൽകി. അസംബ്ലിക്ക് ശേഷം സ്കൂളിലെ ഭരണവും അധ്യാപനവും വിദ്യാർത്ഥികൾ ഏറ്റെടുത്തു. മുതിർന്ന ക്ലാസുകളിലെ Read More…
Year: 2026
പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ മദ്യനയം തുടരുന്നത് അപലപനീയം
യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലെത്തി നാല് മാസങ്ങള്‍ പിന്നിട്ടിട്ടും സ്വന്തമായി ഒരു മദ്യനയമില്ലാതെ പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ മദ്യനയം തുടരുന്നത് അപലപനീയമാണെന്ന് കെ.സി.സി.ബി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള. ഓപ്പറേഷന്‍ തൂഫാന്‍ മയക്കുമരുന്നുകള്‍ക്കെതിരെ മാത്രം ആഞ്ഞടിച്ച് മദ്യത്തെ സംരക്ഷിത മേഖലയിലാക്കുകയും പൊതുസമൂഹത്തില്‍ മാന്യവത്ക്കരണത്തിന് വിഫലശ്രമം നടത്തുകയും ചെയ്യുകയാണ്. വ്യാജമദ്യ ഉല്പാദനമേഖലകള്‍ കണ്ടില്ലെന്ന് നടിക്കുന്നു. കള്ളുഷാപ്പുകളോട് തൂഫാന് ചതുര്‍ത്ഥിയാണ്. ചെത്തുന്ന പനയുടെ എണ്ണവും കള്ളിന്റെ അളവും പരിശോധനാ വിധേയമാക്കണം. കള്ളുഷാപ്പുകളില്‍ കള്ള് നിര്‍മ്മിതി ഉണ്ടാകുന്നില്ലെന്നും തെങ്ങില്‍ Read More…
അരുവിത്തുറ വോളിയിൽ തീപാറും പോരാട്ടങ്ങൾ ; ഫൈനൽ നാളെ
അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ നടന്നുവരുന്ന ഓൾ കേരള ഇന്റർ കോളേജിയേറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പ് വോളിബോൾ ആവേശത്തിന്റെ കൊടുമുടി കയറുകയാണ്. തീപാറും പോരാട്ടങ്ങൾക്കാണ് കളിക്കളം സാക്ഷ്യം വഹിക്കുന്നത്. ഇന്ന് നടന്ന മത്സരങ്ങളിൽ എസ് എൻ ജി കോളേജ് ചേളന്നൂരിനെ പരാജയപ്പെടുത്തി ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ചു. പാലാ സെന്റ് തോമസ് കോളജിനെ പരാജയപ്പെടുത്തി ഡിസ്റ്റ് കോളേജ് അങ്കമാലിയും സെമിഫൈനലിൽ പ്രവേശിച്ചു. വനിതകളുടെ വിഭാഗത്തിൽ ചങ്ങനാശ്ശേരി അസംപഷൻ കോളേജ് നിലവിൽ ഫൈനൽ യോഗ്യത നേടിയിട്ടുണ്ട്. Read More…
പാലായിലെ സൈറൺ നിർത്താൻ നീക്കം; ഹൈക്കോടതി വിധിയുടെ പരിധി പരിശോധിക്കണമെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ
പാലാ: പാലാ നഗരസഭയിലെ സൈറൺ പ്രവർത്തനം നിർത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് പാലാ മുനിസിപ്പൽ ചെയർപേഴ്സൺ മായാ രാഹുലിന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. കണ്ണൂർ കോർപ്പറേഷനിലെ സൈറൺ നിർത്തണമെന്നാവശ്യപ്പെട്ട് സ്വകാര്യ വ്യക്തി നൽകിയ ഹർജിയിൽ കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പാലാ നഗരസഭയിലെ സൈറൺ നിർത്താൻ നടപടി സ്വീകരിക്കുന്നതെങ്കിൽ, പ്രസ്തുത വിധി പാലാ നഗരസഭയ്ക്കും ബാധകമാണോയെന്ന് ആദ്യം നിയമപരമായി പരിശോധിക്കണം. പാലാ നഗരസഭയുടെ ഇന്ന് (05/09/2026) നടക്കുന്ന Read More…
വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കണിപറമ്പിൽ വച്ച് ബൈക്കും കാറും കൂട്ടിയിടിച്ചു ബൈക്ക് യാത്രികൻ മണിമല സ്വദേശി ദിൽഷാദിനു (19) പരുക്കേറ്റു. 3.30യോടെയാണ് അപകടം. ഇന്നലെ വൈകിട്ട് ഏറ്റുമാനൂരിൽ വെച്ച് സ്കൂട്ടറും പിക്കപ്പും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രക്കാരി പട്ടിത്താനം സ്വദേശി ഷീബാകുമാരിക്കു( 46) പരുക്കേറ്റു.
മാണി സി. കാപ്പന് ശിക്ഷ വിധിച്ചത് പാലായ്ക്ക് ആകെ അപമാനമെന്ന് ജോസ് കെ. മാണി
പാലാ: ചെക്ക് കേസിൽ പാലാ എംഎൽഎ മാണി സി. കാപ്പന് ശിക്ഷ ലഭിച്ചതിൽ പ്രതികരിച്ച് കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി. പാലാ നിയോജകമണ്ഡലത്തിന് തന്നെ അപമാനകരമായ സംഭവമാണ് ഇതെന്നാണ് ജോസ് പറഞ്ഞു. കോടതി ശിക്ഷക്ക് വിധിച്ച മാണി സി. കാപ്പൻ, എംഎൽഎ സ്ഥാനം രാജിവയ്ക്കണോ എന്ന കാര്യത്തിൽ അദ്ദേഹം തന്നെ തീരുമാനമെടുക്കട്ടെയെന്നും ജോസ് പറഞ്ഞു. സംഭവത്തിൽ യുഡിഎഫ് വ്യക്തമായ നിലപാട് സ്വീകരിക്കേണ്ടതുണ്ട്. വെറുമൊരു കോടതി പരാമർശത്തിന്‍റെ പേരിൽ മുമ്പ് കെ.എം. മാണി രാജിവച്ചതാണെന്നും ജോസ് Read More…
ചങ്ങനാശ്ശേരിയിൽ നിയന്ത്രണംവിട്ട കാർ വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരുക്ക്
ചങ്ങനാശ്ശേരി: എം.സി. റോഡിൽ നിയന്ത്രണംവിട്ട കാർ മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി മൂന്നുപേർക്ക് സാരമായി പരുക്കേറ്റു. ഇന്ന് രാവിലേ 11.30-ഓടെ ചങ്ങനാശ്ശേരി മുനിസിപ്പൽ പാർക്കിന് സമീപമായിരുന്നു അപകടം. അപകടത്തിൽപ്പെട്ട ഓട്ടോയിലെ രണ്ട് യാത്രക്കാർക്കും ഡ്രൈവർക്കുമാണ് പരുക്കേറ്റത്. ഇവരെ ഉടൻതന്നെ ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം ഭാഗത്തുനിന്ന് വന്ന കാർ എതിർദിശയിൽ എത്തിയ ഓട്ടോറിക്ഷയിൽ ആദ്യം തട്ടുകയും, തുടർന്ന് റോഡരികിൽ പാർക്ക് ചെയ്തിരുന്ന മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. 3 സ്കൂട്ടറുകൾ, 2 കാറുകൾ, ഒരു ബൈക്ക് എന്നിവയിലാണ് കാർ Read More…
പാലാ നഗരസഭയിലെ UDF കൗൺസിലർമാരുടെ കൂറുമാറ്റം ; നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ
പാലാ :പാലായിൽ വിപ്പ് ലംഘിച്ച കൗൺസിലർമാർക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ്. പരാതികളിൽ വാദം കേൾക്കുന്നതിനായി ഈ മാസം 22ന് നേരിട്ട് ഹാജരാകാനാണ് നിർദേശം. കോൺഗ്രസ് വിട്ട 4 വിമത കൗൺസിലർമാർക്കാണ് നോട്ടീസ് അയച്ചത്. ചെയർപേഴ്സൺ മായാ രാഹുലിനും നോട്ടീസ് ലഭിച്ചു. കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകിയത്. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ ഇവർ പിന്തുണച്ചിരുന്നു. തുടർന്ന് ഡിസിസി പ്രസിഡൻറ് കൂറുമാറ്റ നിരോധന പ്രകാരം പരാതി നൽകുകയായിരുന്നു. നോട്ടീസ് കിട്ടിയവർ കമ്മീഷന് മുൻപാകെ വിശദീകരണം Read More…
അരുവിത്തുറ വോളി സെമിഫൈനൽ മത്സരങ്ങൾക്ക് ഇന്ന് തുടക്കം
അരുവിത്തുറ: അരുവിത്തുറസെന്റ് ജോർജ് കോളേജിൽ സംഘടിപ്പിച്ചുവരുന്ന ഓൾ കേരള ഇന്റർകോളേജിയേറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ സെമി ഫൈനൽ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ഇന്നലെ നടന്ന ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ അരുവിത്തുറ സെന്റ് ജോർജ് കോളേജ് എ ടീമും തേവര എസ് എച്ച് കോളേജും സെമിഫൈനലിൽ പ്രവേശിച്ചിരുന്നു. അരുവിത്തുറ സെന്റ് ജോർജ് കോളേജ് മുൻ കായിക വിഭാഗം മേധാവിയും സംസ്ഥാന വോളി ബോൾ അസോസിയേഷൻ മുൻ പ്രസിഡന്റുമായ ഡോ.സണ്ണി വി സക്കറിയ മുൻ ഇന്ത്യൻ കോച്ച് സണ്ണി ജോസഫ്, മുൻ Read More…
കവീക്കുന്ന് സെന്റ് എഫ്രേംസ് പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ ജനനതിരുനാൾ ആഘോഷത്തിന് തുടക്കമായി
കവീക്കുന്ന്: കവീക്കുന്ന് സെന്റ് എഫ്രേംസ് പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ ജനനത്തിരുനാൾ ആചരണം 8 വരെ വിവിധ തിരുക്കർമ്മങ്ങളോടെ ആചരിക്കും. ഫാ ജോസഫ് പര്യാത്തിൻ്റെ നേതൃത്വത്തിലാണ് തിരുക്കർമ്മങ്ങൾ. 7 വരെയുള്ള ദിവസങ്ങളിൽ രാവിലെ 6 മണിക്ക് ലദീഞ്ഞും വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും. സെപ്റ്റംബർ 6-ന് രാവിലെ 6.30-ന് ലദീഞ്ഞും വിശുദ്ധ കുർബാനയും, 9.30-ന് വിശുദ്ധ കുർബാനയും നടക്കും. തിരുനാൾ ദിവസമായ സെപ്റ്റംബർ 8-ന് രാവിലെ 6.15-ന് ആഘോഷമായ വിശുദ്ധ കുർബാനയും അനുബന്ധ തിരുക്കർമ്മങ്ങളും ഫാ ജോസഫ് പര്യാത്തിൻ്റെ മുഖ്യകാർമ്മികത്വത്തിൽ Read More…











