Accident

ചങ്ങനാശ്ശേരിയിൽ നിയന്ത്രണംവിട്ട കാർ വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരുക്ക്

ചങ്ങനാശ്ശേരി: എം.സി. റോഡിൽ നിയന്ത്രണംവിട്ട കാർ മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി മൂന്നുപേർക്ക് സാരമായി പരുക്കേറ്റു. ഇന്ന് രാവിലേ 11.30-ഓടെ ചങ്ങനാശ്ശേരി മുനിസിപ്പൽ പാർക്കിന് സമീപമായിരുന്നു അപകടം. അപകടത്തിൽപ്പെട്ട ഓട്ടോയിലെ രണ്ട് യാത്രക്കാർക്കും ഡ്രൈവർക്കുമാണ് പരുക്കേറ്റത്. ഇവരെ ഉടൻതന്നെ ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോട്ടയം ഭാഗത്തുനിന്ന് വന്ന കാർ എതിർദിശയിൽ എത്തിയ ഓട്ടോറിക്ഷയിൽ ആദ്യം തട്ടുകയും, തുടർന്ന് റോഡരികിൽ പാർക്ക് ചെയ്തിരുന്ന മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. 3 സ്കൂട്ടറുകൾ, 2 കാറുകൾ, ഒരു ബൈക്ക് എന്നിവയിലാണ് കാർ ഇടിച്ചത്.

അപകടത്തിൽ ഫുഡ് ഡെലിവറി ബോയിയുടെ ബൈക്ക് രണ്ട് കാറുകൾക്കിടയിൽ കുടുങ്ങിയ നിലയിലായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ മറിഞ്ഞ ഓട്ടോറിക്ഷ നാട്ടുകാർ ചേർന്നാണ് ഉയർത്തി മാറ്റിയത്. അപകടത്തിനിടയാക്കിയ കാർ ഓടിച്ചിരുന്ന തമിഴ്‌നാട് സ്വദേശികൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവസ്ഥലത്തെത്തിയ ചങ്ങനാശ്ശേരി പോലീസ് തുടർനടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *