Accident

വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നോവയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടറിൽ യാത്രചെയ്തിരുന്ന കൊല്ലം സ്വദേശികളായ വിനോദ് കുമാർ ( 46), ​ഗോയൽ വിനോദ് ( 14) എന്നിവർക്കു പരുക്കേറ്റു. 10.30യോടെയാണ് അപകടം. ഇന്നലെ വൈകിട്ട് കാണക്കാരി ഭാ​ഗത്ത് വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് കാണക്കാരി സ്വദേശി ആർ.മോഹനന് ( 68) പരുക്കേറ്റു. കഴിഞ്ഞ ദിവസം വൈകിട്ട് ഇടുക്കി കമ്പിളിക്കണ്ടത്ത് വച്ച് സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് കമ്പിളിക്കണ്ടം Read More…

aruvithura

അര നൂറ്റാണ്ടിനു ശേഷം അവർ ഒത്തുചേരുന്നു; അരുവിത്തുറ കോളജിലെ 74-76 പ്രീഡിഗ്രി ഫസ്‌റ്റ് ഗ്രൂപ്പ് ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം ശനിയാഴ്ച നടക്കും

അരുവിത്തുറ : അരുവിത്തുറ സെൻ്റ് ജോർജ് കോളജിലെ 1974 -76 ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം 16 ശനിയാഴ്ച നടക്കും. രാവിലെ 9 ന് രജിസ്ട്രേഷനോടെ പരിപാടികൾ ആരംഭിക്കും. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ സിബി ജോസഫ്, കോളേജ് ബർസാറും കോഴ്സ് കോർഡിനേറ്ററുമായ റവ ഫാ ബിജു കുന്നയ്ക്കാട്ട് തുടങ്ങിയവർ പൂർവ്വവിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കും.

pala

പഠന വൈകല്യമുള്ള കുട്ടികൾക്കുള്ള ഗ്രൂപ്പ് തെറാപ്പി പ്രോ​ഗ്രാം 18 മുതൽ

പാലാ: മാർ സ്ലീവാ മെഡിസിറ്റി ക്ലിനിക്കൽ സൈക്കോളജി വിഭാഗത്തിന്റെയും പാലാ സെന്റ് തോമസ് കോളജ് മനഃശാസ്ത്ര വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പഠനത്തിൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്ന വിദ്യാർത്ഥികൾക്കായി 5 ദിവസത്തെ കോ​ഗ്നിറ്റീവ് സ്കിൽ എൻഹാൻസ്മെന്റ് ​ഗ്രൂപ്പ് തെറാപ്പി പ്രോ​ഗ്രാം – കളിച്ചു വളരാം- മെയ് 18 മുതൽ 22 വരെ സെന്റ് തോമസ് കോളജിൽ നടക്കും. കഴിവുകൾ വർധിപ്പിക്കാനുള്ള പരിശീലനം, ആർട്ട് ആൻഡ് പ്ലേ അടിസ്ഥാനമാക്കിയുള്ള തെറാപ്പികൾ, മാതാപിതാക്കൾക്കുള്ള കൗൺസലിം​ഗ് എന്നിവ ഉൾപ്പെട്ടതാണ് പ്രോ​ഗ്രാം. വിശദവിവരങ്ങൾക്ക് ഫോൺ നമ്പർ Read More…

Main News

നിയുക്ത കേരള മുഖ്യമന്ത്രി വി.ഡി. സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ 10 മണിക്ക്

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മുഖ്യമന്ത്രി ആരെന്ന ഹൈക്കമാൻഡിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നത്. മുഖ്യമന്ത്രിയായി തന്നെ തിരഞ്ഞെടുത്ത പാര്‍ട്ടിക്കും ജനങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഘടകക്ഷികള്‍ക്കും വി ഡി സതീശന്‍ നന്ദി അറിയിച്ചു. തന്നില്‍ പാര്‍ട്ടി ഏല്‍പ്പിച്ചത് ഒരു വലിയ ഉത്തരവാദിത്തമാണെന്നും ഇത് ദൈവീകമായ നിയോഗമെന്നും വി ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് Read More…

Main News

കാത്തിരിപ്പുകൾക്ക് വിരാമം ; കേരളത്തെ നയിക്കാൻ വി.ഡി സതീശൻ

കേരളത്തിൽ യു ഡി എഫ് വൻ വിജയം നേടിയതിനുപിന്നാലെ കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു കേരള ജനത. 10 ദിവസത്തെ കാത്തിരിപ്പിനുശേഷം ആണ് കേരള മുഖ്യമന്ത്രിയെ കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിക്കുന്നത്. ദില്ലിയിൽ എഐസിസി വിളിച്ച വാർത്താസമ്മേളനത്തിലാണ് സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. എഐസിസി നിരീക്ഷകരായ കോൺഗ്രസ് ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, അജയ് മാക്കൻ, കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവര്‍ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തത്. നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ വന്‍ വിജയത്തിന് പിന്നാലെ Read More…

education

പുതിയ മന്ത്രിസഭ നിലവിൽ വരാത്തത് വിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നു : വി. ശിവൻകുട്ടി

പുതിയ സര്‍ക്കാര്‍ രൂപീകരിക്കാത്തതിനാല്‍ പൊതു വിദ്യാഭ്യാസ രംഗത്ത് പ്രതിസന്ധിയെന്ന് മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. വിദ്യാഭ്യാസ മേഖലയെ അനാഥമാക്കരുതെന്നും മന്ത്രിതല ഇടപെടലുകള്‍ അനിവാര്യമായ സമയത്താണ് ഈ പ്രതിസന്ധിയെന്നും വി ശിവന്‍കുട്ടി പറഞ്ഞു. പൊതു വിദ്യാഭ്യാസ രംഗത്ത് നിലവില്‍ പ്രതിസന്ധിയുണ്ട്. എസ്എസ്എല്‍സി ഫലം പ്രഖ്യാപിക്കുന്നതില്‍ ഉള്‍പ്പെടെ ആശയക്കുഴപ്പമുണ്ടായി. മന്ത്രിസഭ വരാത്തത് വിദ്യാഭ്യാസ മേഖലയെ സാരമായി ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആശങ്ക പ്രകടിപ്പിച്ചത്. മികച്ച രീതിയിലുള്ള മുന്നൊരുക്കങ്ങളിലൂടെയും Read More…

general

കാഞ്ഞിരപ്പള്ളി രൂപത സീറോമലബാര്‍ സഭയ്ക്ക് നക്ഷത്രശോഭ പകരുന്നു: മാര്‍ റാഫേല്‍ തട്ടില്‍

സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ സ​മ​ഗ്ര​വ​ള​ര്‍ച്ച​യ്ക്ക് മാ​തൃ​ക​യും ദി​ശാ​ബോ​ധ​വും പ​ക​ര്‍ന്ന​തി​ല്‍ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ വി​ശ്വാ​സ​മൂ​ഹ​ത്തി​ന്‍റെ​യും രൂ​പ​ത​യെ ന​യി​ച്ച പി​താ​ക്ക​ന്‍മാ​രു​ടെ​യും സേ​വ​ന​ശു​ശ്രൂ​ഷ​ക​ള്‍ ആ​ദ​ര​വോ​ടെ ബ​ഹു​മ​തി​ക്കു​ന്ന​താ​യി സീ​റോ മ​ല​ബാ​ര്‍ സ​ഭ മേ​ജ​ര്‍ ആ​ര്‍ച്ച് ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത സു​വ​ര്‍ണ​ജൂ​ബി​ലി​യു​ടെ​യും എ​പ്പാ​ര്‍ക്കി​യ​ല്‍ അ​സം​ബ്ലി​യു​ടെ​യും ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ച് സ​ന്ദേ​ശം ന​ല്‍കു​ക​യാ​യി​രു​ന്നു മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍. മാ​ര്‍ ജോ​സ​ഫ് പ​വ്വ​ത്തി​ല്‍, മാ​ര്‍ മാ​ത്യു വ​ട്ട​ക്കു​ഴി, മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ല്‍, മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ എ​ന്നീ പി​താ​ക്ക​ന്‍മാ​രു​ടെ സ​മ​ര്‍പ്പി​ത സേ​വ​ന​വും കാ​ഴ്ച​പ്പാ​ടും ആ​ത്മീ​യ​ത​യും രൂ​പ​ത​യു​ടെ Read More…

general

യു.ഡി.എഫ്. സര്‍ക്കാര്‍ പിണറായി സര്‍ക്കാരിന്റെ മദ്യനയം സമൂലം തിരുത്തിയെഴുതണം;തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മാതൃകയും സ്വീകരിക്കാം : കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി

യു.ഡി.എഫ്. സര്‍ക്കാര്‍ പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ മദ്യനയം സമൂലം തിരുത്തിയെഴുതണമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ നടപടികള്‍ ഭരണത്തിലേറുന്ന പുതിയ സര്‍ക്കാര്‍ മാതൃകയിലാക്കണമെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, ബസ് സ്റ്റാന്റുകള്‍ തുടങ്ങിയ പൊതുസ്ഥാപനങ്ങളുടെ 500 മീറ്റര്‍ പരിധിയിലുള്ള മുഴുവന്‍ മദ്യശാലകളും അടച്ചുപൂട്ടണമെന്ന തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഉത്തരവ് പൊതുജന നന്മ കാംക്ഷിച്ചുള്ളതാണ്. തമിഴ്‌നാട്ടില്‍ മദ്യശാലകള്‍ അടച്ചുപൂട്ടി തുടങ്ങുമ്പോള്‍ കേരളത്തില്‍ മദ്യത്തിന് വിലകുറച്ച് മദ്യപരെ വര്‍ദ്ധിപ്പിക്കുന്ന നയമാണ് കാവല്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. Read More…

general

ലോക്‌സഭാ സാമാജികരെയല്ല നിയമസഭാ സാമാജികരില്‍ നിന്നുവേണം മുഖ്യമന്ത്രി

102 നിയമസഭാ സാമാജികരുള്ളപ്പോള്‍ 18 ലോക്‌സഭാ സാമാജികരില്‍ നിന്നും മുഖ്യമന്ത്രിയെ കെട്ടിയിറക്കാന്‍ ശ്രമിക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും ഇതുവരെ പൊതുജനവികാരം മനസ്സിലാകാതെ പോയതണ് കേന്ദ്ര നേതൃത്വത്തിന്റെ പരാജയമെന്നും സാമൂഹ്യ പൊതുപ്രവര്‍ത്തകനും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള. പണിയെടുത്തവനെയല്ല പനിപിടിച്ചപോലെ ഇരിക്കുന്നവനെ കേള്‍ക്കുന്നതും അവരുടെ ചരടില്‍ നിലകൊള്ളുന്നതുമാണ് കാലതാമസത്തിന് ഒരു കാരണം. വ്യാജമദ്യവും, മയക്കുമരുന്നുകളും യഥേഷ്ടം സംസ്ഥാനത്ത് സംഹാരതാണ്ഡവമാടുകയാണ്. ഒരു സര്‍ക്കാര്‍ ഇല്ലാത്തതിന്റെ മറവില്‍ മയക്കുമരുന്ന് മാഫിയ നിര്‍ലോഭം അരങ്ങു തകര്‍ക്കുന്നു. എസ്.എസ്.എല്‍.സി. റിസള്‍ട്ട് Read More…

kottayam

നഗര മധ്യത്തിലെ തിരുനക്കര ബസ് സ്റ്റാൻഡിൽ ഇനിയും ജീവൻ പൊലിയരുത്, നഗരസഭ കുറ്റകരമായ അനാസ്ഥ വെടിയണം :ജി ലിജിൻലാൽ

കോട്ടയം : കോട്ടയം നഗരത്തിലെ മരണക്കെണി ഉയർത്തുന്ന നഗരസഭയുടെ ഉടമസ്ഥതയിലുള്ള തിരുനക്കര ബസ്റ്റാൻ്റിൽ ഇനിയെങ്കിലും ഒരു ജീവൻ പൊലിയാതിരിക്കുന്നതിനുള്ള നടപടി കോട്ടയം നഗരസഭ സത്വരമായി എടുക്കണമെന്ന് ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡൻറ് ജി ലിജിലാൽ ആവശ്യപ്പെട്ടു. നഗര ഹൃദയത്തിലുള്ള ബസ് സ്റ്റാൻഡിൽ ഇതിനകം എട്ടുപേർ ബസിടിച്ചു മരിക്കുന്ന സാഹചര്യമുണ്ടായി എന്നത് അതീവ ഗൗരവകരമാണ്. ബസ്സുകൾക്ക് ഇവിടെ പാർക്ക് ചെയ്ത് യാത്രക്കാരെ സുരക്ഷിതമായി കൊണ്ടുപോകുന്നതിനുള്ള സാഹചര്യമാണ് വേണ്ടത്. അത് നിയന്ത്രിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും നിർഭാഗ്യവശാൽ തിരക്കേറിയ ഈ ബസ് സ്റ്റാൻഡിൽ Read More…