പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നോവയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടറിൽ യാത്രചെയ്തിരുന്ന കൊല്ലം സ്വദേശികളായ വിനോദ് കുമാർ ( 46), ഗോയൽ വിനോദ് ( 14) എന്നിവർക്കു പരുക്കേറ്റു. 10.30യോടെയാണ് അപകടം.
ഇന്നലെ വൈകിട്ട് കാണക്കാരി ഭാഗത്ത് വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് കാണക്കാരി സ്വദേശി ആർ.മോഹനന് ( 68) പരുക്കേറ്റു. കഴിഞ്ഞ ദിവസം വൈകിട്ട് ഇടുക്കി കമ്പിളിക്കണ്ടത്ത് വച്ച് സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് കമ്പിളിക്കണ്ടം സ്വദേശി ഇമ്മാനുവൽ സിജുവിനു ( 13) പരുക്കേറ്റു.





