pala

പാലാ രൂപതയിലെ 75 വയസുകാരുടെ സംഗമം

പാലാ: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 1950 ൽ ജനിച്ച രൂപതാംഗങ്ങളായ 1460 ൽപരം വ്യക്തികളെ ആദരിക്കും. കുടുംബ അജപാലനം മുഖ്യ ഉത്തരവാദിത്വമായി സ്വീകരിച്ചിരിക്കുന്ന ഫാമിലി അപ്പോസ്തലേറ്റിന്റെ കർമമേ ഖലകളായ മാതൃവേദി, പിതൃവേദി, പ്രോലൈഫ് എന്നിവയുടെ സഹകരണത്തോടെ ക്രമീകരിക്കുന്ന പ്രോഗ്രാമിന് ലിഫ്ഗോഷ് 75 എന്ന പേരാണ് നൽകിയിരിക്കുന്നത്.

ഹീബ്രുഭാഷയിൽ ലിഫ്ഗോഷ് എന്ന പദത്തിന് ഒത്തചേരൽ എന്നാണ് അർഥം. 22 ന് ഉച്ചകഴിഞ്ഞ് രണ്ടിന് പാലാ ളാലം പഴയപള്ളി ഓഡിറ്റോറിയത്തിലാണ് സമ്മേള നം. 1950 ജൂലൈ 25 ന് 12-ാം പീയൂസ് മാർപാപ്പ എക്ലീസിയാരം എന്ന തിരുവെഴു ത്തു വഴിയാണ് പാലാ രൂപത സ്ഥാപിച്ചത്. അതേ വർഷം തന്നെ ജനിക്കുകയും രൂപത പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന ഈ വർഷം 75-ാം പിറന്നാൾ ആഘോഷിക്കുവാൻ അവസരം ലഭിക്കുകയും ചെയ്തവരെയാണ് 22ന് പ്രത്യേകവിധം ആദരിക്കുന്നത്.

ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. പാലാ രൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. ജോസഫ് നരിക്കിൽ സ്വാഗതം പറയും. ചടങ്ങുകൾക്ക് സംഘടന പ്രതിനിധികളായ ജോസ് തോമസ് മുത്തനാട്ട്, ഷേർളി ചെ റിയാൻ, മാത്യു എം. കുര്യാക്കോസ്, ടോമി തുരുത്തിക്കര, സബീന സഖറിയാസ് എ ന്നിവർ നേതൃത്വം നൽകും.

Leave a Reply

Your email address will not be published. Required fields are marked *