Pala News

പാലാ ജനറൽ ആശുപത്രി; ഫോറൻസിക് സർജൻ വരും, പോസ്റ്റ് മാർട്ടം തുടങ്ങും: ജോസ് കെ മാണി

പാലാ: ജനറൽ ആശുപത്രിയിൽ നാളുകളായി മുടങ്ങിക്കിടന്ന പോസ്റ്റ് മാർട്ടം പുനരാരംഭിക്കുന്നതിന് ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചതായി ജോസ്.കെ.മാണി എം.പി അറിയിച്ചു. ഇനി മുതൽ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാകേണ്ട മൃതശരീരങ്ങളും ഇവിടെ പോസ്റ്റ് മാർട്ടം ചെയ്യാം. ഇതിനായി ഫോറൻസിക്സ് വിഭാഗo സർജൻ്റെ സേവനം കൂടി ഇവിടെ ലഭ്യമാക്കും.ഇതിനായുള്ള ഉത്തരവ് ആരോഗ്യ വകുപ്പ് നൽകി കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു.

2004-ൽ ജനറൽ ആശുപത്രിയായി ഉയർത്തിയപ്പോൾ ഫോറൻസിക് വിഭാഗം അനുവദിച്ചിരുന്നുവെങ്കിലും നിയമ നം നടത്തുകയുണ്ടായില്ല.കെ..എം.മാണി ധനകാര്യ മന്ത്രി ആയിരുന്ന കാലത്ത് പ്രത്യേക ഭരണാനുമതി ലഭ്യമാക്കി ഫോറൻസിക് വിഭാഗത്തിനായി ഓഫീസ് സൗകര്യവും ഫ്രീസറോഡു കൂടിയ ആധുനിക മോർച്ചറിയും പോസ്റ്റ് മാർട്ടം മുറിയും നിർമ്മിച്ചിരുന്നു.

നാളുകളായുള്ള ആവശ്യമാണ് നടപ്പാക്കപ്പെടുന്നത് .ഇടുക്കി ജില്ലയിലുള്ളവർക്കും ഈ സൗകര്യം വളരെ പ്രയോജനപ്പെടും. പോസ്റ്റ് മാർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിനെ ആശ്രയിക്കേണ്ടി വരുന്നതിൽ ഉണ്ടാകുന്ന ബുദ്ധിമുട്ട് നഗരസഭയും വി വിധ സംഘട നകളും നിരന്തരമായി അറിയിച്ചതിനെ തുടർന്നാണ് ആരോഗ്യ വകുപ്പുമായി ചർച്ച ചെയ്ത് നടപടി സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

പോസ്റ്റ് മാർട്ടം ആരംഭിക്കുന്നതിനുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ആശുപത്രിക്ക് ലഭ്യമാക്കിയതായി നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കരയും ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷൻ ബൈജു കൊല്ലം പറമ്പിലും പറഞ്ഞു. ഒരേ സമയം എട്ട് മൃതശരീരങ്ങൾ ഇവിടെ സൂക്ഷിക്കാം, ഫോറൻസിക് സർജൻ അടുത്ത ദിവസം ചാർജ് എടുക്കുമെന്ന് അവർ അറിയിച്ചു.

Leave a Reply

Your email address will not be published.