general

ആരോഗ്യ പരിപാലനം, അഗ്നിസുരക്ഷ, ദുരന്തനിവാരണം, ബോധവത്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു

കുടക്കച്ചിറ : കുടക്കച്ചിറ സെന്റ്.ജോസഫ് എൽ.പി. സ്കൂളിൽ കുഞ്ഞുങ്ങളുടെ ആരോഗ്യപരിപാലനത്തിനും സുരക്ഷക്കും മുൻകരുതലായി ആരോഗ്യ പരിപാലനം, അഗ്നിസുരക്ഷ, ദുരന്തനിവാരണം, ബോധവത്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു.

സ്കൂൾ ആഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽസ്കൂൾ മാനേജർ റവ. ഫാ. തോമസ് മഠത്തിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറായ സുഭാഷ് കെ. ബി. , അടിയന്തരഘട്ടങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്നിവയെക്കുറിച്ച് ക്ലാസ് നയിച്ചു.

തുടർന്ന് ഡോ. ജിൻസി കുര്യാക്കോസ്, മെഡിക്കൽ ഓഫീസർ, കുടക്കച്ചിറ, കുട്ടികളുടെ ആരോഗ്യം, ശുചിത്വശീലങ്ങൾ, രോഗപ്രതിരോധം തുടങ്ങിയ വിഷയങ്ങളിൽ രക്ഷിതാക്കൾക്ക് മാർഗനിർദേശങ്ങൾ നൽകി. വിദ്യാർത്ഥികളുടെ സമഗ്രവികസനത്തിനായി സ്കൂളും രക്ഷിതാക്കളും കൈകോർത്ത് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം യോഗത്തിൽ സ്കൂൾ മാനേജർ ഊന്നിപ്പറഞ്ഞു.

തുടർന്ന് ഈ വർഷത്തെ പുതിയ പിടി എ, MPTA പ്രസിഡന്റ് മാരായി ഫ്രാൻസിസ് സെബാസ്റ്റ്യൻ,ഷീന ജോജി എന്നിവരെ തെരഞ്ഞെടുത്തു. ഹെഡ്മിസ്ട്രെസ് റൂബി ജോർജ്,സീനിയർ അസിസ്റ്റന്റ് സീനാമോൾ ജോർജ്,അധ്യാപകരായ ജിന്റു തോമസ്, റെയ്നോൾഡ് തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *