കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ 26-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദിവസേന നടക്കുന്ന നറുക്കെടുപ്പില്‍ കൊല്ലം പുത്തനാംപാലo ഐവർകല വെസറ്റ് നോർത്ത് ചരുവാവുതുണ്ടിൽ എസ്. രാജേഷിന് മൊബൈൽ ഫോൺ സമ്മാനം. കഴിഞ്ഞ ദിവസം അടൂർ ഷോറൂമിൽ എത്തി ഫോൺ വാങ്ങിയിരുന്നു. തുടര്‍ന്നാണ് നറുക്കെടുപ്പില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചത്. ശനിയാഴ്ച ഓക്സിജൻ്റെ നാഗമ്പടത്തെ ഹെഡ് ഓഫീസിൽ നടന്ന നറുക്കെടുപ്പിൽ ഡിജിറ്റൽ മാർക്കറ്റിംഗ് എക്സ്പേർട്ട് ജോൺസൺ സാമുവേൽ, ഓക്സിജൻ ജീവനക്കാരൻ സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി. 31 വരെയാണ് വാര്‍ഷിക Read More…
Year: 2026
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്തുടനീളം അതിശക്തമായ മഴയ്ക്ക് സാധ്യത. 10 ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ വകുപ്പ് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്,കണ്ണൂർ, കാസർഗോഡ്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് ആണ്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരള തീരത്തോട് ചേർന്ന് ന്യൂനമർദ്ദപാത്തി രൂപപ്പെട്ടിട്ടുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. അറബിക്കടലിൽ ചക്രവാത ചുഴിയും നിലനിൽക്കുന്നുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ ഈ മാസം 28 Read More…
ഡെങ്കിപ്പനി; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി കടനാട് പഞ്ചായത്ത്
കടനാട്: പഞ്ചായത്തിലെ വല്യാത്ത്, കാവുംകണ്ടം വാര്‍ഡുകളില്‍ നിരവധി പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി പഞ്ചായത്ത് പ്രസിഡന്റ് ലാലി സണ്ണി അറിയിച്ചു. പനി റിപ്പോര്‍ട്ടു ചെയ്ത സ്ഥലങ്ങളില്‍ ഫോഗിംഗ് നടത്തി. വീടുകളിലെത്തി ഉറവിട നശീകരണവും ബോധവത്കരണവും നടത്തി. പനി, ക്ഷീണം ഉള്ളവര്‍ സമീപത്തെ ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ തേടണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ നിര്‍ദേശം വീടുകളിലെത്തി ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ജില്ലാ മെഡിക്കല്‍ Read More…
ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ടിന് സമ്പൂര്‍ണ്ണ പിന്തുണ: കെ.സി.ബി.സി. മദ്യ-ലഹരി വിരുദ്ധ സമിതി
സംസ്ഥാനത്തെ ലഹരിമാഫിയയെ അമര്‍ച്ച ചെയ്യാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് രൂപം നല്‍കിയിരിക്കുന്ന ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട് പദ്ധതിക്ക് സമ്പൂര്‍ണ്ണ പിന്തുണയും സഹകരണവും നല്‍കുമെന്ന് കെ.സി.ബി.സി. മദ്യ-ലഹരി വിരുദ്ധ സമിതി ചെയര്‍മാന്‍ ബിഷപ് അംബ്രോസ് പുത്തന്‍വീട്ടിലും കമ്മീഷന്‍ സെക്രട്ടറി ഫാ. തോമസ് സൈജു ചിറയിലും സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിളയും അറിയിച്ചു. ഉപയോഗിക്കുന്നവനെ കണ്ടെത്തിയാല്‍ വാഹകനെയും ഉറവിടത്തെയും കണ്ടെത്തി ഉന്‍മൂലം ചെയ്യാന്‍ സാധിക്കും. അതിര്‍ത്തി സംസ്ഥാനങ്ങളെ കൂടി ലഹരിവേട്ടയില്‍ ഉള്‍പ്പെടുത്തണമെന്നത് കെ.സി.ബി.സിയുടെ അഭിപ്രായം കൂടിയാണ്. വിദ്യാഭ്യാസ Read More…
ചെമ്മലമറ്റം 12 ശ്ലീഹൻമാരുടെ പള്ളിയിൽ ചരിത്ര പ്രശസ്ഥമായ അപ്പവും മീനും നേർച്ച സദ്യ നാളെ
ചെമ്മലമറ്റം: ചെമ്മലമറ്റം 12 ശ്ലീഹൻമാരുടെ പള്ളിയിൽ വി. ശ്ലീഹൻമാരുടെ തിരുനാളിനോട് അനുബന്ധിച്ച് പ്രധാന ദിവസമായ നാളെ (ഞായാറാഴ്ച) ഉച്ചക്ക് ഒരു മണിക്ക് ചരിത്ര പ്രശസ്ഥമായ അപ്പവും മീനും നേർച്ച സദ്യ നടക്കും. ക്രിസ്തു തൻ്റെ പരസ്യജീവിതകാലത്ത് പല അവസരങ്ങളിലും അപ്പവും മീനും പങ്കുവെച്ചതിൻ്റെ ഓർമ്മയ്ക്കായിട്ടാണ് ശ്ലീഹൻമാരുടെ തിരുനാളിന് ഈ നേർച്ച നടത്തുന്നത്. കേരളത്തിൽ അപൂർവമായി നടത്തുന്ന ഒരു നേർച്ചയാണിത്. ഇടവകയിലെ എ.കെ.സി.സി അംഗങ്ങളാണ് വർഷങ്ങളായി ഈ നേർച്ച നടത്തുന്നത് ഇടവകയുടെ മുൻ വികാരി പരേതനായ ഫാദർ ജെയിംസ് Read More…
താൽക്കാലിക അധ്യാപക നിയമനം
മുരിക്കും വയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ യുപി വിഭാഗത്തിലും , ഹൈസ്കൂൾ വിഭാഗത്തിലുംമലയാളം, ഇംഗ്ലീഷ് എന്നീ തസ്തികകളിലി ലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 29-05-2026 വെള്ളിയാഴ്ച്ച രാവിലെ 10 AM ന് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.
പമ്പ നദിയിൽ നീന്തുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ടു; വിദ്യാർഥിക്ക് ദാരുണാന്ത്യം
പമ്പ നദിയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട എൻജിനീയറിങ് കോളജ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജ് രണ്ടാം വർഷ വിദ്യാർഥി മണിമല സ്വദേശി ജോയൽ (20) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 6 മണിയോടെ പമ്പ നദിയിൽ മംഗലം പാറക്കടവിൽ മൂന്നു സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ ജോയൽ നീന്തുന്നതിനിടയിൽ ഒഴുക്കിൽപ്പെടുകയായിരുന്നു. കാണാതായ സ്ഥലത്ത് നിന്ന് 50 മീറ്റർ അകലെയാണ് ഇന്നു രാവിലെ നദിയിൽ മൃതദേഹം കണ്ടെത്തിയത്.
ലഹരിക്കെതിരേ ‘ഓപ്പറേഷൻ തൂഫാൻ’
കേരളത്തിലെ മയക്കുമരുന്നിന്റെ വേരറുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷൻ തുഫാൻ ദി നർക്കോ ഹണ്ട് എന്ന പേരിൽ പോലീസ് പുതിയ പദ്ധതി ആരംഭിക്കും. പൊലീസ് സ്റ്റേഷനുകൾക്ക് പുതിയ മുഖം നൽകും. സ്റ്റേഷനിലെത്തുന്നവരെ ഗുഡ് മോണിങ്ങ് ആശംസിച്ച് സ്വീകരിക്കും. ജനമൈത്രി പോലീസ് കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ജൂൺ ഒന്നിന് ഓപ്പറേഷൻ തുഫാൻ ദി നർക്കോ ഹണ്ട് തുടങ്ങും. പുറത്തുനിന്ന് മയക്കുമരുന്ന് വരുന്ന സംസ്ഥാനങ്ങളിലെ ഡിജിപി മാരുമായി സംസ്ഥാന ഡിജിപി ബന്ധപ്പെടും. സ്കൂൾ പരിസരങ്ങളിൽ പുകയില Read More…
ഓക്‌സിജനില്‍ ബോഷ് കമ്പനിയുടെ പുതിയ സാങ്കേതികവിദ്യയിലുള്ള വാഷിംഗ് മെഷീനുകളുടെ ലോഞ്ച് നടത്തി
കോട്ടയം: പ്രമുഖ ഡിജിറ്റല്‍ റീട്ടെയില്‍ ശൃഖലയായ ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടില്‍ ബോഷ് കമ്പനിയുടെ പുതിയ സാങ്കേതിക വിദ്യയിലുള്ള മൂന്ന്് വാഷിംഗ് മെഷീനുകളുടെ സംസ്ഥാനതല ലോഞ്ച് നടത്തി. കോട്ടയത്ത് നടന്ന പരിപാടി ബോഷ് ഇന്ത്യ റീജണല്‍ റീട്ടെയില്‍ മാനേജര്‍ റോബി ദേവസ്യ, ഓക്‌സിജന്‍ സി.ഇ.ഒ. ഷിജോ കെ.തോമസ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഓക്‌സിജന്‍ പര്‍ച്ചേസ് ആന്‍ഡ് ഓപ്പറേഷന്‍ വൈസ് പ്രസിഡന്റ് പ്രവീണ്‍ പ്രകാശ്, ബോഷ് ലോണ്‍ട്രി കെയര്‍ കാറ്റഗറി മാനേജര്‍ വരുണ്‍ നായര്‍, കേരള ചാനല്‍ Read More…
ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം
പാലാ: ലോറിയും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ രാമപുരം സ്വദേശി സനൽകുമാറിനെ (40) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 10 മണിയോടെ കോഴിക്കൊമ്പ് ഭാഗത്ത് വച്ചായിരുന്നു അപകടം.











