എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നിന് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഫലം പ്രഖ്യാപിക്കും. 4.17 ലക്ഷം വിദ്യാർഥികളാണ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്. ചോദ്യനിലവാരം ഉയർത്തിയതിനാൽ ഇത്തവണ വിജയ ശതമാനവും മുഴുവൻ എ പ്ലസ് ജയം നേടുന്നവരുടെ എണ്ണവും കുറയാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി ഫലങ്ങളും ഇന്നറിയാം. വൈകിട്ട് 4 മുതൽ താഴെപ്പറയുന്ന വെബ്സൈറ്റുകളിലും മൊബൈൽ ആപ്പുകളിലും ഫലം ലഭ്യമാകും. വിദ്യാർഥികൾക്കു റജിസ്റ്റർ നമ്പർ നൽകി ഫലമറിയാം. വെബ്സൈറ്റുകൾ:https://pareekshabhavan.kerala.gov.inhttps://kbpe.kerala.gov.inhttps://sslcexam.kerala.gov.inhttps://results.kerala.gov.inhttps://examresults.kerala.gov.inhttps://prd.kerala.gov.inhttps://results.kite.kerala.gov.in മൊബൈൽ ആപ്പുകൾ: PRD LIVESAPHALAM Read More…
Year: 2026
പെട്രോൾ വില വർധന, ജനത്തിനുള്ള ആഘാതം കുറയ്ക്കാൻ ശ്രമിക്കും, വേണ്ട ഇടപെടൽ നടത്തും: വി ഡി സതീശൻ
പെട്രോൾ വില വർധനയിൽ ജനത്തിനുള്ള ആഘാതം കുറയ്ക്കാൻ ശ്രമം നടത്തും. വിലവർധനവിൽ നിന്ന് സാധാരണ ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിന് വേണ്ടിയാണ് ഇന്ധന സെസ് പിൻവലിക്കുന്നത് പരിഗണിക്കുന്നത്. 2011 ൽ ഉമ്മൻചാണ്ടിയുടെ കാലത്തും ഇന്ധന സെസ് പിൻവലിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
NEET UG പുനഃപരീക്ഷ തീയതി പ്രഖ്യാപിച്ചു
നീറ്റ് യുജി പരീക്ഷ തീയതി പ്രഖ്യാപിച്ചു. ജൂൺ 21നാണ് പരീക്ഷ നടക്കുക. ഈ മാസം മൂന്നിന് നടത്തിയ പരീക്ഷ ചോദ്യ പേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയിരുന്നു. പുതുക്കിയ പരീക്ഷതീയതി ഏഴ് ദിവസത്തിനകം അറിയിക്കുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചിരുന്നു. ചോദ്യപേപ്പർ ചോർച്ച കേസ് സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. ഈ മാസം മൂന്നിന് നടന്ന പരീക്ഷയ്ക്ക് മുമ്പ് പ്രചരിച്ച മാതൃകാ ചോദ്യക്കടലാസിലെ 140 ചോദ്യങ്ങൾ യഥാർഥ പരീക്ഷയിൽ ഉൾപ്പെട്ടെന്നായിരുന്നു ആരോപണം ഉയർന്നത്. ഇതോടെയാണ് നീറ്റ് യു ജി പരീക്ഷ Read More…
ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് സ്കൂളിൽ ആൺകുട്ടികൾക്ക് പ്രവേശനം നൽകുന്നു
ഈരാറ്റുപേട്ട: ഈ വർഷം മുതൽ എം.ജി.എച്ച്.എസ്.എസ് ൽ സഹവിദ്യാഭ്യാസത്തിന് സർക്കാർ അനുമതി. മെയ്15 മുതൽ ആൺ കുട്ടികൾക്ക് 5 മുതൽ 10 വരേ ക്ലാസുകളിലേക്ക് അഡ്മിഷൻ ആരംഭിക്കും. എം.ജി.എച്ച്.എസ്.എസ് ൽ 2026-27 അധ്യയന വർഷം മുതൽ സഹവിദ്യാഭ്യാസം (Co-Education) ആരംഭിക്കുന്നതിനായി കേരള സർക്കാർ ഔദ്യോഗിക അനുമതി നൽകിയതായി സ്കൂൾ മാനേജ്മെന്റ് അറിയിച്ചു. സംസ്ഥാന സർക്കാർ 2022-ൽ പ്രഖ്യാപിച്ച സഹവിദ്യാഭ്യാസ പ്രോത്സാഹന നയത്തിന്റെ ഭാഗമായാണ് ഈ അനുമതി ലഭിച്ചിരിക്കുന്നത്. ഈ പ്രദേശത്തെ രക്ഷിതാക്കൾ, പി.ടി.എ., വിദ്യാഭ്യാസ പ്രവർത്തകർ, പൊതുസമൂഹം Read More…
രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചു: പെട്രോൾ, ഡീസൽ വില മൂന്നു രൂപ കൂട്ടി
രാജ്യത്ത് പെട്രോൾ, ഡീസൽ വില കൂട്ടി. ലിറ്ററിന് മൂന്നു രൂപയാണ് വർധിപ്പിച്ചത്. ഡല്ഹിയില് പെട്രോള് വില 100 രൂപയിലേക്ക് എത്തി. കഴിഞ്ഞ കുറച്ച് ദിവസമായി രാജ്യത്ത് ഇന്ധന വില വർധിപ്പിക്കുമെന്ന അഭ്യൂഹങ്ങൾ സജീവമായിരുന്നു. ഇതിനിടെയാണ് ഇന്ധനവില വർധനവുണ്ടായിരിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് വില വർധനവുണ്ടായിരിക്കുന്നത്. തിരുവനന്തപുരത്ത് നിലവിൽ 107 രൂപയും കൊച്ചിയിൽ 105 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോൾ വില 110.76 രൂപയിലെത്തി. ഡീസലിന് 99.64 രൂപയിലും എത്തി. നേരത്തെ 96.48 രൂപയായിരുന്നു. നാല് വർഷത്തിനിടെ ആദ്യമായാണ് രാജ്യത്ത് Read More…
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
പ്രതിപക്ഷ നേതാവായി പിണറായി വിജയനെ പ്രഖ്യാപിച്ചു. വീണ്ടും വിഡി സതീശനും പിണറായി വിജയനും നേര്ക്കുനേര് എത്തും. പത്ത് കൊല്ലം കേരള മുഖ്യമന്ത്രിയായ ശേഷം നിയമസഭ തെരഞ്ഞെടുപ്പിലെ വൻ തിരിച്ചടിക്ക് പിന്നാലെയാണ് പിണറായി വിജയൻ പ്രതിപക്ഷ സ്ഥാനത്തേക്ക് എത്തുന്നത്. സിപിഎം സംസ്ഥാന സമിതിയോഗത്തിന്റേതാണ് തീരുമാനം.
യുഡിഎഫ് പാലായിൽ ആഹ്ളാദ പ്രകടനം നടത്തി
പാലാ :നിയുക്ത മുഖ്യമന്ത്രി ശ്രീ വി ഡി സതീശന് അഭിവാദ്യം അർപ്പിച്ചു കൊണ്ട് യുഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പാലായിൽ ആഹ്ളാദ പ്രകടനം നടത്തി. “പുതിയ യുഗ യാത്ര”യിലൂടെ കേരളത്തിന്റെ മണ്ണിലുടനീളം സഞ്ചരിച്ച്, ജനങ്ങളുടെ മനസ്സറിഞ്ഞ്, ഐക്യ ജനാധിപത്യ മുന്നണിയെ വിജയപഥത്തിലേക്ക് നയിച്ച പ്രിയപ്പെട്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിയായി അധികാരമേൽക്കുമ്പോൾ അത് കേരളത്തിൽ ഒരു പുതുയുഗത്തിന് തുടക്കം കുറിക്കുകയാണെന്ന് പാലായിൽ നടന്ന ആഹ്ളാദ പ്രകടനം ഉദ്ഘാടനം ചെയ്തു കൊണ്ട് ഡിസിസി Read More…
ഓക്സിജന്റെ 26-ാം വാര്ഷികാഘോഷം; അഞ്ചല് സ്വദേശി റോയി ജേക്കബിന് മൊബൈല് ഫോണ് സമ്മാനം
കോട്ടയം: ഓക്സിജന് ദി ഡിജിറ്റല് എക്സ്പേര്ട്ടിന്റെ 26-ാം വാര്ഷികാഘോഷങ്ങളുടെ ഭാഗമായി ദിവസേനയുള്ള നറുക്കെടുപ്പില് കൊല്ലം അഞ്ചല് ഏഴിയം കരുവേലില് റോയി ജേക്കബിന് മൊബൈല് ഫോണ് സമ്മാനമായി ലഭിച്ചു. കഴിഞ്ഞ ദിവസം റോയി അഞ്ചല് ഓക്സിജന് ഷോറൂം സന്ദര്ശിച്ച് ഡിജിറ്റല് ഉത്പന്നങ്ങള് വാങ്ങിയിരുന്നു. തുടര്ന്നാണ് നറുക്കെടുപ്പില് പങ്കെടുക്കുവാന് അവസരം ലഭിച്ചത ബുധനാഴ്ച വൈകീട്ട് കോട്ടയം നാഗമ്പടം ഓക്സിജന് ഹെഡ് ഓഫീസ് ഷോറൂമില് എത്തിയ നടി അനാര്ക്കലി മരയ്ക്കാരാണ് നറുക്കെടുപ്പ് നടത്തിയത്. ഓക്സിജന് റീജണല് ബിസിനസ് ഹെഡ് ഷാജഹാന് സിറാജുദ്ദീന്, Read More…
വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നോവയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടറിൽ യാത്രചെയ്തിരുന്ന കൊല്ലം സ്വദേശികളായ വിനോദ് കുമാർ ( 46), ഗോയൽ വിനോദ് ( 14) എന്നിവർക്കു പരുക്കേറ്റു. 10.30യോടെയാണ് അപകടം. ഇന്നലെ വൈകിട്ട് കാണക്കാരി ഭാഗത്ത് വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് കാണക്കാരി സ്വദേശി ആർ.മോഹനന് ( 68) പരുക്കേറ്റു. കഴിഞ്ഞ ദിവസം വൈകിട്ട് ഇടുക്കി കമ്പിളിക്കണ്ടത്ത് വച്ച് സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് കമ്പിളിക്കണ്ടം Read More…
അര നൂറ്റാണ്ടിനു ശേഷം അവർ ഒത്തുചേരുന്നു; അരുവിത്തുറ കോളജിലെ 74-76 പ്രീഡിഗ്രി ഫസ്റ്റ് ഗ്രൂപ്പ് ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം ശനിയാഴ്ച നടക്കും
അരുവിത്തുറ : അരുവിത്തുറ സെൻ്റ് ജോർജ് കോളജിലെ 1974 -76 ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം 16 ശനിയാഴ്ച നടക്കും. രാവിലെ 9 ന് രജിസ്ട്രേഷനോടെ പരിപാടികൾ ആരംഭിക്കും. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ സിബി ജോസഫ്, കോളേജ് ബർസാറും കോഴ്സ് കോർഡിനേറ്ററുമായ റവ ഫാ ബിജു കുന്നയ്ക്കാട്ട് തുടങ്ങിയവർ പൂർവ്വവിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കും.











