ജിവിഎച്ച്എസ് എസ് മുരിക്കും വയൽ സ്കൂളിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. യു പി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വളരെ മനോഹരമായി അസംബ്ലി നടന്നു. അസംബ്ലിയിലെ പതിവു ചടങ്ങുകൾക്കൊപ്പം സംഭാഷണത്തിലൂടെ നെഹ്റുവിനെ പരിചയപ്പെടുത്തൽ, പ്രസംഗം, ശിശുദിന ഗാനം,സംഘ ഗാനം, ലഹരിവിരുദ്ധ പ്രതിജ്ഞ, വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ തൂലിക കൈയ്യെഴുത്തുമാസിക പ്രകാശനം, പ്രഥമാധ്യാപികയുടെ ശിശുദിന സന്ദേശം എന്നിവയും ഉൾപ്പെടുത്തുകയുണ്ടായി. വീർഗാഥ പ്രോജക്ടിൽ പങ്കെടുത്ത അനാമികയ്ക്കും അപൂർവ്വിനും സർട്ടിഫിക്കേറ്റ് വിതരണം ചെയ്തു. GLPS മുരിക്കുംവയലിലെ കുഞ്ഞുങ്ങളുടെ ശിശുദിന റാലിയെ മധുരം വിതരണം ചെയ്ത് Read More…
പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിലെത്തി ജനങ്ങളിൽ നിന്നു പരാതി സ്വീകരിച്ചു ജില്ലാ കളക്ടർ വി. വിഗ്നേശ്വരി. പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിലെ കമ്യൂണിറ്റി ഹാളിൽ ജില്ലാ കളക്ടറെ നേരിട്ടു കണ്ട് 46 പേരാണ് പരാതികൾ നൽകിയത്. അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടായിരുന്നു കൂടുതൽ പരാതികൾ. വീട്ടിലേയ്ക്കുള്ള വഴി, വിദ്യാഭ്യാസ വായ്പയുടെ തിരിച്ചടവ്, എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴി രജിസ്റ്റർ ചെയ്തിട്ടും അഭിമുഖത്തിന് വിളിക്കാത്തത്, സർവേ നമ്പരിലെ പിഴവ് തിരുത്തൽ, വീടിന്റെ അറ്റകുറ്റപ്പണി, ലൈഫ് മിഷനിൽ അനുവദിച്ച വീടുകൾ പൂർത്തീകരിക്കാൻ കൂടുതൽ ധനസഹായം, മുതിർന്ന പൗരന്മാർക്കു Read More…
പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റി യുടെ നേതൃത്വത്തിൽ, പൂഞ്ഞാർ ടൗണിൽ ദേശീയ പതാക ഉയർത്തി ആഘോഷിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ന്റെ നേതൃത്വത്തിൽ, ഭാരതത്തിലെ അനേകായിരം സ്വാതന്ത്ര്യ സമര ഭടന്മാരുടെ, ത്യാഗോ ജ്വലമായ കഠിന സമരത്തിന്റെ ഫലമായി, നമുക്ക് ലെഭിച്ച സ്വാതന്ത്ര്യത്തിൽ,ജനാധിപത്യം, മതേതരത്വം, സോഷ്യലിസം എന്നിവ നിലനിർത്താൻ എല്ലാ ഇന്ത്യകാർക്കും ഉത്തരവാദിത്തം ഉണ്ടെന്ന് പതാക ഉയർത്തി കൊണ്ടു മണ്ഡലം പ്രസിഡന്റ് റോജി തോമസ് മുതിരേന്തിക്കൽ പറഞ്ഞു. ഡിസിസി മെമ്പർ പൂഞ്ഞാർ മാത്യു, M C Read More…