erattupetta

ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് സ്കൂളിൽ ആൺകുട്ടികൾക്ക് പ്രവേശനം നൽകുന്നു

ഈരാറ്റുപേട്ട: ഈ വർഷം മുതൽ എം.ജി.എച്ച്.എസ്.എസ് ൽ സഹവിദ്യാഭ്യാസത്തിന് സർക്കാർ അനുമതി. മെയ്15 മുതൽ ആൺ കുട്ടികൾക്ക് 5 മുതൽ 10 വരേ ക്ലാസുകളിലേക്ക് അഡ്മിഷൻ ആരംഭിക്കും. എം.ജി.എച്ച്.എസ്.എസ് ൽ 2026-27 അധ്യയന വർഷം മുതൽ സഹവിദ്യാഭ്യാസം (Co-Education) ആരംഭിക്കുന്നതിനായി കേരള സർക്കാർ ഔദ്യോഗിക അനുമതി നൽകിയതായി സ്കൂൾ മാനേജ്മെന്റ് അറിയിച്ചു.

സംസ്ഥാന സർക്കാർ 2022-ൽ പ്രഖ്യാപിച്ച സഹവിദ്യാഭ്യാസ പ്രോത്സാഹന നയത്തിന്റെ ഭാഗമായാണ് ഈ അനുമതി ലഭിച്ചിരിക്കുന്നത്. ഈ പ്രദേശത്തെ രക്ഷിതാക്കൾ, പി.ടി.എ., വിദ്യാഭ്യാസ പ്രവർത്തകർ, പൊതുസമൂഹം എന്നിവരിൽ നിന്ന് ഉയർന്ന ശക്തമായ ആവശ്യവും നിരന്തരമായ അഭ്യർത്ഥനകളും പരിഗണിച്ചാണ് മാനേജ്മെൻ്റ് സർക്കാരിൽ അപേക്ഷ നൽകിയത്.

സർക്കാർ മാനദണ്ഡങ്ങൾ പ്രകാരം നഗരസഭയുടെ അനുമതി ആവശ്യമായിരുന്നുവെങ്കിലും, വിഷയത്തിൽ നഗരസഭ അനാവശ്യമായ കാലതാമസവും ഉണ്ടാക്കി. ഇതിനെ തുടർന്ന് നീതിപൂർവ്വമായ പരിഗണന ഉറപ്പാക്കു
തിനായി മാനേജ്മെന്റ് രണ്ടുതവണ കേരള ഹൈക്കോടതിയെ സമീപിക്കേണ്ട സാഹചര്യം ഉണ്ടായി.

ഇതിനിടെ സമീപത്തെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ നഗരസഭയിലും കോടതിയിലും എതിർപ്പുകൾ ഉന്നയിച്ച് അനുമതി നടപടികൾ വൈകിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.

ഒന്നിലധികം ഓഡിറ്റോറിയങ്ങൾ, ഡിജിറ്റൽ തിയേറ്റർ, ഓപ്പൺ ജിം, ആധുനിക കമ്പ്യൂട്ടർ ലാബുകൾ, സ്മാർട്ട് ക്ലാസ് മുറികൾ തുടങ്ങി ജില്ലയിലെ മികച്ച അടിസ്ഥാന സൗകര്യങ്ങള്ളാന് എം.ജി.എച്ച്.എസ്.എസ് ന് നിലവിലുള്ളത്. ഇനി ഇ പ്രദേശത്തെ ആൺകുട്ടികൾക്കും പ്രയോജനപ്പെടുമെന്ന് സ്കൂൾ മാനേജർ എം.കെ. അൻസാരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *