സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തില്‍ രാഷ്ട്രീയമില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്. വിഷയത്തില്‍ നിയമപരമായി പരിശോധിച്ച് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിഎംആര്‍എല്ലില്‍ നിന്ന് രമേശ് ചെന്നിത്തലയും പി കെ കുഞ്ഞിലിക്കുട്ടിയും അടക്കം യുഡിഎഫ് നേതാക്കൾ സംഭാവന വാങ്ങിയതിനെ മുഖ്യമന്ത്രി ന്യായീകരിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ കമ്പനികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പണം വാങ്ങുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. എക്സാലോജിക്കുമായി ബന്ധപ്പെട്ടത് വ്യത്യസ്ത കേസാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
Month: September 2026
പാലായില്‍ കഞ്ചാവുവേട്ട; മൂന്നു പേര് പിടിയില്‍
പാലാ: കഞ്ചാവ് സംഘം സഞ്ചരിച്ച കാർ തടയുന്നതിനിടെ പൊലീസിനെ കാർ ഇടിപ്പിക്കാൻ ശ്രമം. സ്പെഷൽ സ്ക്വാഡിലെ പൊലീസ് ഉദ്യോഗസ്ഥൻ എം.എസ്.അഭിലാഷിനു നിസ്സാര പരുക്കേറ്റു. 400 ഗ്രാം കഞ്ചാവുമായി 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ കൊട്ടാരമറ്റം ആർവി ജംക്ഷനിൽ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് സംഭവം. ഈരാറ്റുപേട്ട നടയ്ക്കൽ കണിയാംകുന്നേൽ ഷാഹിദ്, തൊടുപുഴ വെങ്ങല്ലൂർ പുത്തൻവീട്ടിൽ അജ്മൽ, എറണാകുളം നെട്ടൂർ വെട്ടിക്കാട്ടുപറമ്പിൽ മുഹമ്മദ് സഹൽ എന്നിവരാണ് പിടിയിലായത്. എറണാകുളത്തു നിന്ന് ഈരാറ്റുപേട്ടയിൽ കച്ചവടം നടത്തുന്നതിനായി കൊണ്ടുവന്ന കഞ്ചാവാണ് Read More…
ഗുരുനന്മയ്ക്ക് ആദരവേകി പുന്നത്തുറ സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ അധ്യാപകദിനാചരണം
അയർക്കുന്നം : പുന്നത്തുറ സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ അധ്യാപക ദിനാചരണം വിപുലമായി ആചരിച്ചു.ഹെഡ്മിസ്ട്രെസ് ജിൻസി സേവ്യറിന്റെ അധ്യക്ഷതയിൽ സ്കൂൾ മാനേജർ റവ. ഫാ അനിൽ കരിപ്പിങ്ങാപ്പുറം ഉദ്ഘാടനം ചെയ്തു. അധ്യാപകരുടെ സേവനവും മഹത്ത്വവും അനുസ്മരിച്ച് വിദ്യാർഥികൾ വിവിധ കലാപരിപാടികളും ആശംസാപ്രസംഗങ്ങളും നടത്തി. കഴിഞ്ഞ വർഷം സ്കൂളിൽ നിന്നും വിരമിച്ച അധ്യാപകരായ മെർലിൻ ജോസഫ് , ഡാന്റി തോമസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. സ്റ്റാഫ് സെക്രട്ടറി അശ്വിൻ ജെ പടിഞ്ഞാറേക്കര അധ്യാപകരായ മരിയ ജോസഫ്, അലൻ ആന്റണി,സാനിമോൾ മാത്യു, Read More…
CMRL-എക്സാലോജിക് കേസ്: പിണറായി വിജയനെതിരെ കേസെടുക്കാന്‍ നിര്‍ദേശം; നീക്കവുമായി ഇ ഡി
മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഇ ഡി ഡിജിപിക്ക് കത്ത് നൽകി. മുഹമ്മദ് റിയാസ് എംഎൽഎയ്ക്കെതിരെയും പിണറായിയുടെ മകൾ വീണക്കെതിരെയും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണം എന്നും കത്തിൽ ആവശ്യപ്പെട്ടു. മാസപ്പടി കേസിലെ ഇഡിയുടെ അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളുടെ വിശദാംശങ്ങളും ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. സെക്ഷൻ 66/2 പ്രകാരമാണ് ഇഡി ഡിജിപിക്ക് കത്തയച്ചിരിക്കുന്നത്. പിഎംഎൽഎ വകുപ്പ് പ്രകാരം ഇവർക്കെതിരെ Read More…
ചെക്ക് കേസ്; മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരൻ സ്പീക്കർക്ക് കത്ത് നൽകി
ചെക്ക് കേസിൽ ശിക്ഷിക്കപ്പെട്ട പാലാ എംഎൽഎ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകി പരാതിക്കാരൻ. പരാതിക്കാരനായ പ്രവാസി വ്യവസായി ദിനേശ് മേനോന്റെ അഭിഭാഷകനാണ് കത്ത് നൽകിയത്. മാണി സി കാപ്പന് മൂന്നര വർഷത്തെ തടവ് ശിക്ഷയുണ്ടെന്നും ശിക്ഷ ഒരുമിച്ച് അനുഭവിക്കാൻ കോടതി ഉത്തരവില്ലെന്നും പരാതിക്കാരൻ കത്തിൽ പറഞ്ഞു. രണ്ടു വർഷത്തിൽ കൂടുതൽ തടവ് ശിക്ഷയുണ്ടെങ്കിൽ അയോഗ്യനാക്കണമെന്ന ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകൾ പ്രകാരം കാപ്പനെ മാറ്റിനിർത്തണമെന്നാണ് ആവശ്യം. പാലാ സീറ്റ് ഒഴിവുള്ളതായി വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും Read More…
വെള്ളികുളം പള്ളിയിൽ മാതാവിന്റെ പിറവി തിരുനാൾ സമാപനം
വെള്ളികുളം: വെള്ളികുളം പള്ളിയിൽ പരിശുദ്ധ ദൈവമാതാവിൻ്റെ പിറവിതിരുനാളും എട്ടുനോമ്പാചരണ സമാപനവും ഇന്ന് (ചൊവ്വാഴ്ച) നടത്തപ്പെടുന്നു. വൈകുന്നേരം 4.00 pm ജപമാല പ്രാർത്ഥന. 4 .30 pm ആഘോഷമായ പാട്ടു കുർബാന, സന്ദേശം. ഫാ സ്കറിയ വേകത്താനം.ഇടവകയിലെ മേരി നാമധേയക്കാരുടെ നേതൃത്വത്തിൽ മാതാവിൻ്റെ തിരുസ്വരൂപം വഹിച്ചുകൊണ്ട് ഗ്രോട്ടോ യിലേക്ക് ജപമാല പ്രദിക്ഷണം. ലദീഞ്ഞ് ഫാസ്കറിയ വേകത്താനം തുടർന്ന് സ്നേഹവിരുന്ന്. പരിപാടികൾക്ക് ചാർലി കൊല്ലിക്കൊളവിൽ,ജോർജ് ഇരുവേലിക്കുന്നേൽ, ബിജുമുതലക്കുഴിയിൽ ,ബേബി കരോട്ടുപുള്ളോലിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.
അധ്യാപക ദിനത്തിൽ രാജേഷ് എം.പിയെ ആദരിച്ചു
മുണ്ടക്കയം: അധ്യാപക ദിനത്തോടനുബന്ധിച്ച് മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെ (NSS) നേതൃത്വത്തിൽ അധ്യാപക ദിനാചരണം സംഘടിപ്പിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിൽ ദീർഘകാലം സീനിയർ അധ്യാപകനായും പ്രിൻസിപ്പാൾ ഇൻ ചാർജായും സേവനമനുഷ്ഠിച്ച രാജേഷ് എം.പിയെ ചടങ്ങിൽ ആദരിച്ചു. സ്കൂളിന്റെ വിവിധ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിലും വിദ്യാർത്ഥികളുടെ അക്കാദമികവും സർഗാത്മകവുമായ വളർച്ചയ്ക്കായി പ്രവർത്തിക്കുന്നതിലും രാജേഷ് എം.പി. നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് ചടങ്ങിൽ അനുസ്മരിച്ചു. വി എച്ച് എസ് ഇ പ്രിൻസിപ്പാൾ രേഖാ മോൾ Read More…
നാളികേരദിനാചരണം സംഘടിപ്പിച്ചു
തിടനാട്: ലോക നാളികേര ദിനത്തോടനുബന്ധിച്ച് GVHSS തിടനാട് NSS യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂൾ വാർഡ് മെമ്പർ ശ്രീ ശ്രീകാന്ത് M S , PTA പ്രസിഡണ്ട് ശ്രീ ജെയ്സൺ ജോർജ് ,സ്കൂൾ പ്രിൻസിപ്പൽ ശാലിനി റാണി വി ജി, എന്നിവർ ചേർന്ന് പങ്കാളിത്ത ഗ്രാമത്തിൽ തെങ്ങിൻ തൈകൾ നട്ടു. അധ്യാപകരും NSS വോളന്റിയർമാരും വിദ്യാർത്ഥികളും പരിപാടികളിൽ സജീവമായി പങ്കെടുത്തു.
തീക്കോയി സ്വദേശിനി ജസ്റ്റിന് ജോര്‍ജ് ലണ്ടനില്‍ അന്തരിച്ചു
ലണ്ടന്‍ : എസെക്സിലെ കോള്‍ചെസ്റ്റര്‍ ഹോസ്പിറ്റലില്‍ നഴ്സ് പ്രാക്ടീഷണറായി സേവനമനുഷ്ഠിച്ചിരുന്ന, കോട്ടയം തീക്കോയി സ്വദേശിനി ജസ്റ്റിന് ജോര്‍ജ് (58) ലണ്ടനില്‍ അന്തരിച്ചു. ദീര്‍ഘകാലമായി ആരോഗ്യമേഖലയില്‍ സജീവമായിരുന്ന ജസ്റ്റിന്, യുകെയിലെ മലയാളി സമൂഹത്തിന് എന്നും പ്രിയങ്കരിയായ വ്യക്തിത്വമായിരുന്നു. പൊതുരംഗത്തും സാമുദായിക ചാരിറ്റി പ്രവര്‍ത്തനങ്ങളിലും മുന്നിലുണ്ടായിരുന്ന അവര്‍, ക്ലാക്ടണിലെ സീറോമലബാര്‍ ദേവാലയത്തിലെ പാരിഷ് കമ്മിറ്റി അംഗമായും, വേദപാഠ അധ്യാപികയായും ഏറെക്കാലം ശുശ്രൂഷ ചെയ്തിട്ടുണ്ട്.
പ്രളയ ബാധിതർക്ക് സഹായം
ഈരാറ്റുപേട്ട: ലയൺസ് ക്ലബ് ഓഫ് ഈരാറ്റുപേട്ട സെൻട്രലിന്റെ ആഭിമുഖ്യത്തിൽ പ്രളയബാധിത കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. ലയൺസ് ക്ലബ്ബിന്റെ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു വിതരണം. ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് ജാൻസ് വയലിക്കു ന്നേൽ, സെക്രട്ടറി നിബിൻ ജോസ്, ട്രഷറർ ജോസൻ ജോർജ്, അഡ്മിനിസ്ട്രേറ്റർ സോമി കുരുവിള, ഡിസ്ട്രിക്ട് ക്യാബിനറ്റ് മെമ്പേഴ്സ് അഡ്വ. ജോർജ് പുളിക്കൽ, സതീഷ് ജോർജ്, ബ്ലെയ്സ് ജോർജ് തുടങ്ങിയവർ പങ്കെടുത്തു.











