Blog general

മേട ചതയ മഹോത്സവം

കുന്നോന്നി: എസ്.എൻ.ഡി.പി യോഗം 5950-ാംനമ്പർ കുന്നോന്നി ശാഖ ഗുരുദേവക്ഷേത്രത്തിലെ മേട ചതയ മഹോത്സവം 10,11 തീയതികളിൽ നടക്കും. ഉത്സവത്തോട് അനുബന്ധിച്ച് പൊതുസമ്മേളനം, താലപ്പൊലി ഘോഷയാത്ര, കലാപരിപാടികൾ നടക്കും. ക്ഷേത്ര ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ സനത്ത് തന്ത്രികളുടെയും ക്ഷേത്രം മേൽശാന്തി അജേഷ് ശാന്തി എന്നിവർ നേതൃത്വം നൽകും. 10-ാം തീയതി ഉച്ചയ്ക്ക് 3 ന് ഗുരുദേവനാൽ നാമകരണം ചെയ്യപ്പെട്ട സുശീലാമ്മ കുറ്റിക്കാട്ട് ഭദ്രദീപ പ്രകാശനം നടത്തുന്ന പൊതുസമ്മേളനത്തിന് എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ Read More…

obituary

കുന്നേൽ മേരി തോമസ് നിര്യാതയായി

അരുവിത്തുറ : കൊണ്ടൂർ കുന്നേൽ മേരി തോമസ് (85) നിര്യാതയായി. സംസ്കാരം ഞായറാഴ്ച (10/05/2026) 12.15 നു വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭൗതികശരീരം നാളെ (ശനിയാഴ്ച) ഉച്ചകഴിഞ്ഞ് 5 മണിക്ക് സ്വഭവനത്തിൽ കൊണ്ടുവരും.

Accident

വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്

പാല: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാറും സ്കൂട്ടറും കൂട്ടിയിടിച്ച് മുത്തോലി സ്വദേശി വി.ടി.ഷാജിക്ക് (53) പരുക്കേറ്റു. അർധരാത്രി ചേർപ്പുങ്കൽ പാലത്തിനു സമീപമായിരുന്നു അപകടം. കൊല്ലപ്പള്ളിയിൽ വച്ച് ബൈക്കും കാറും കൂട്ടിയിടിച്ച് മാനത്തൂർ സ്വദേശി ബിനോയിക്ക് ( 50) പരുക്കേറ്റു. ഇന്നലെ രാത്രിയിലായിരുന്നു അപകടം. കുമ്പിത്തോട് ഭാ​ഗത്ത് വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് വെച്ചൂച്ചിറ സ്വദേശിനി എസ്.ലളിതയ്ക്ക്( 58) പരുക്കേറ്റു.

general

വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയിൽ മാതൃ സംഗമം മെയ് 10 ഞായർ

വെള്ളികുളം: വെള്ളികുളം ഇടവകയിലെ മാതൃവേദിയുടെ ആഭിമുഖ്യത്തിൽ മെയ് 10 ഞായറാഴ്ച മാതൃ സംഗമം നടത്തും. വെള്ളികുളം സെൻ്റ് തോമസ് ഹാളിൽ വച്ച് നടക്കുന്ന സമ്മേളനത്തിൽ മാതൃവേദി പ്രസിഡൻ്റ് ജെസ്സി ഷാജി ഇഞ്ചയിൽ അധ്യക്ഷത വഹിക്കും.മദർ സിസ്റ്റർ ജീസാ മരിയ അടയ്ക്കാപാറ മാതൃസംഗമം ഉദ്ഘാടനം ചെയ്യും. വികാരി ഫാ. സ്കറിയ വേകത്താനം അനുഗ്രഹ പ്രഭാഷണം നടത്തും. കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമനിക്ക് കോളേജ് മുൻ പ്രിൻസിപ്പാൾ ഡോക്ടർ ആൻസി ജോസഫ് വടക്കേച്ചിറയാത്ത് “സമകാലിക ലോകത്തിൽ സ്ത്രീകളുടെ ദൗത്യം സഭയിലും സമൂഹത്തിലും” Read More…

Accident

ബൈക്കിൽ ലോറിയിടിച്ച് അപകടം; മുണ്ടക്കയം സ്വദേശികളായ രണ്ടു വിദ്യാർഥികൾ മരിച്ചു

കോഴിക്കോട് : കല്ലുത്താൻകടവ് ജംക്‌ഷനു സമീപം ബൈക്കിൽ ലോറിയിടിച്ച് ഉണ്ടായ അപകടത്തിൽ കോട്ടയം മുണ്ടക്കയം സ്വദേശികളായ രണ്ടു യുവാക്കൾ മരിച്ചു. കോട്ടയം മുണ്ടക്കയം പുത്തൻചന്ത പുതുപ്പറമ്പിൽ ഷാജിയുടെ മകൻ നെബീൽ (22), മുണ്ടക്കയം പുത്തൻചന്തയിൽ നജീബ്–നജ്മ ദമ്പതികളുടെ മകൻ അൻസിൽ (21) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11.30 ന് ആയിരുന്നു അപകടം. ഇരുവരും കോഴിക്കോട് ഡിജിറ്റൽ മാർക്കറ്റിങ് വിദ്യാർഥികളാണ്. കോഴിക്കോട് ഗോവിന്ദപുരം ഭാഗത്തേക്ക് പോയ വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിനു പിന്നാലെ നബീലിനെ കോഴിക്കോട് മെഡിക്കൽ കോളജ് Read More…

obituary

പൂഞ്ഞാർ പഞ്ചായത്ത് മുൻ പ്രസിഡന്റ് കിഴക്കേത്തോട്ടം സിറിയക് ലൂക്കോസ് (സിബിച്ചൻ) നിര്യാതനായി

പൂഞ്ഞാർ: പൂഞ്ഞാർ പഞ്ചായത്ത് മുൻ പ്രസിഡന്റ് കിഴക്കേത്തോട്ടം സിറിയക് ലൂക്കോസ് (സിബിച്ചൻ കിഴക്കേത്തോട്ടം-75) അന്തരിച്ചു. സംസ്‌കാരം പിന്നീട്. ഭാര്യ: വത്സമ്മ കുന്നോന്നി വലിയപരയ്ക്കാട്ട് കുടുംബാംഗം. മക്കൾ: റോഷ്‌നി, സെറിൻ. മരുമക്കൾ: അഡ്വ. ജോർജ് വി. മാത്യൂസ് വെള്ളൂക്കുന്നേൽ പുത്തൻവീട്ടിൽ അരുവിത്തുറ, ജോർജ് ജോയി ഓലിയപ്പുറം കോതമംഗലം (ആസ്‌ട്രേലിയ).

erattupetta

ഈ വർഷം ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് സ്കൂളിൽ വിദ്യാർത്ഥികൾക്കായി 12.5 ലക്ഷം രൂപയുടെ ക്ഷേമ പ്രവർത്തനങ്ങൾ നടത്തും

ഈരാറ്റുപേട്ട. ഈ വർഷം ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് സ്കൂളിൽ വിദ്യാർത്ഥികൾക്കായി 12.5 ലക്ഷം രൂപയുടെ ക്ഷേമ പ്രവർത്തനങ്ങൾ നടത്തുവാൻ സ്കൂൾ നടത്തിപ്പുകാരായ മുസ്ലിം എഡ്യൂക്കേഷണൽ ട്രസ്റ്റ് തീരുമാനിച്ചു. ചെയർമാൻ പ്രൊഫ.എം.കെ.ഫരീദ് അധ്യക്ഷത വഹിച്ചു. അഡ്മിഷൻ നേടുന്ന വിദ്യാർത്ഥികൾക്ക് ബാഗും കുടയും സൗജന്യമായി നൽകും .ഉന്നത വിജയം നേടുന്ന എല്ലാ ക്ലാസിലെയും വിദ്യാർത്ഥികൾക്ക് 500 രൂപ വീതം മാസം തോറും സ്കോളർഷിപ്പും അതു കൂടാതെ ആവശ്യപ്പെടുന്ന കുട്ടികൾക്കെല്ലാം പ്രഭാത ഭക്ഷണം നൽകുന്നതിനായിരിക്കും 12.5 ലക്ഷം രൂപ വിനിയോഗിക്കുക. ഈ Read More…

kanjirappalli

മേരീക്വീൻസിൽ മാഗസിൻ പ്രകാശനം

കാഞ്ഞിരപ്പളളി: മേരീക്വീൻസ് വില്ലേജ് 360 പ്രോജക്ടിന്റെ മൂന്നാം വർഷ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള റിപ്പോർട്ടുകൾ ഉൾപ്പെടുത്തിയുള്ള മാഗസിൻ പ്രകാശനം കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ നടന്ന ചടങ്ങിൽ കാഞ്ഞിരപ്പളളി പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഓ മനോജ് സി കെ നിർവ്വഹിച്ചു. മേരീക്വീൻസ് ഡയറക്ടർ ഇൻ ചാർജ് ഫാ. മാർട്ടിൻ മണ്ണാനാൽ സി.എം.ഐ അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊൻകുന്നം സബ് ജയിൽ സൂപ്രണ്ട് അനീഷ് പി എസ്, ആശുപത്രി ജോയിന്റ് ഡയറക്ടർ ഫാ. തോമസ് മതിലകത്ത് സി.എം.ഐ, വില്ലേജ് 360 പ്രൊജക്റ്റ് Read More…

job

അരുവിത്തുറ സെന്റ് ജോർജ്സ് കോളേജിൽ മീഡിയ സ്റ്റഡീസ് വിഭാഗത്തിൽ അധ്യാപക ഒഴിവ്

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ്സ് കോളേജിലെ മീഡിയ സ്റ്റഡീസ് വിഭാഗത്തിൽ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ എന്ന വിഷയത്തിൽ അധ്യാപകരുടെ ഒഴിവുണ്ട്. (യോഗ്യത: ജേർണലിസത്തിൽ ബിരുദാനന്തര ബിരുദമോ ഉപരി യോഗ്യതയോ) അപേക്ഷകർ മെയ് 12ന് മുമ്പായി bursarandcc@sgcaruvithura.ac.in എന്ന മെയിൽ ഐഡിയിലേക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ‪ ബന്ധപ്പെടുക: +91 94474 24310‬.

general

സ്കൂ​ട്ട​റി​ന്‍റെ സീ​റ്റി​ന​ടി​യി​ൽ അ​ണ​ലി; അധ്യാ​പ​ക​ൻ അ​ദ്ഭു​ത​ക​ര​മാ​യി രക്ഷപെട്ടു

കൂ​ട്ടി​ക്ക​ൽ: സ്കൂ​ട്ട​റി​ന്‍റെ സീ​റ്റി​ന​ടി​യി​ൽ അ​ണ​ലി. കൂ​ട്ടി​ക്ക​ൽ സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ളി​ലെ കാ​യി​കാ​ധ്യാ​പ​ക​ൻ ദേ​വ​സ്യാ​ച്ച​ൻ പു​ളി​ക്ക​ലി​ന്‍റെ സ്കൂ​ട്ട​റി​ന്‍റെ സീ​റ്റി​ന​ടി​യി​ലാ​ണ് അ​ണ​ലിപ്പാമ്പ് ക​യ​റി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം അ​ധ്യാ​പ​കൻ ത​ന്‍റെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭ​വ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൂ​ട്ടി​ക്ക​ൽ തേ​ൻ​പു​ഴ​യി​ലെ വി​ദ്യാ​ർ​ഥി​യു​ടെ വീ​ട്ടി​ൽ എ​ത്തി​യി​രു​ന്നു. പ​ല വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച ശേ​ഷം വൈ​കു​ന്നേ​ര​ത്തോ​ടു​കൂ​ടി​യാ​ണ് തേ​ൻ​പു​ഴ ഭാ​ഗ​ത്തെ വി​ദ്യാ​ർ​ഥി​യു​ടെ വീ​ട്ടി​ൽ ദേ​വ​സ്യാ​ച്ച​ൻ എ​ത്തു​ന്ന​ത്. തു​ട​ർ​ന്ന് രാ​ത്രി ഏ​ഴോ​ടെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ തു​ട​ങ്ങു​മ്പോ​ഴാ​ണ് സ്കൂ​ട്ട​റി​ന്‍റെ മു​ന്പി​ലെ മാ​റ്റി​ന​ടി​യി​ൽ അ​ണ​ലി പാ​മ്പി​നെ കാ​ണു​ന്ന​ത്. പി​ന്നീ​ട് നോ​ക്കി​യ​പ്പോ​ൾ പാ​മ്പി​നെ കാ​ണാ​തെ​യാ​യി. Read More…