വെള്ളികുളം: വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയിൽ സമർപ്പിത സംഗമം വെള്ളികുളം സെൻ്റ് തോമസ് ഹാളിൽവച്ച് നടത്തി. ഫാ.റോണി മണിയാക്കുപാറയിൽ അർപ്പിച്ച വിശുദ്ധ കുർബാനയോടെയാണ് സംഗമം ആരംഭിച്ചത്. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ വെള്ളികുളം പള്ളി വികാരി ഫാ. സ്കറിയ വേകത്താനം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മദർ സിസ്റ്റർ ജീസാ മരിയ അടയ്ക്കാപാറ സി.എം.സി. അനുഗ്രഹ പ്രഭാഷണം നടത്തി.സിസ്റ്റർ ഷാനി റോസ് താന്നിപ്പൊതി യിൽസി.എം.സി. റിപ്പോർട്ട് അവതരിപ്പിച്ചു.വെള്ളികുളം ഇടവകാംഗവും എം. സി. ബി . എസ്. സഭാംഗവുമായ ഫാ.സുരേഷിൻ്റെ ആകസ്മിക Read More…
Month: June 2026
നിലപാട് കടുപ്പിച്ച് വിഡി സതീശൻ; മുഖ്യമന്ത്രിയാക്കണം, മറ്റ് സ്ഥാനമാനങ്ങൾ വേണ്ട
മുഖ്യമന്ത്രി സ്ഥാനത്തിൽ അയയാതെ വിഡി സതീശൻ. തന്നെ പരിഗണിച്ചില്ലെങ്കിൽ മറ്റ് സ്ഥാനമാനങ്ങൾ വേണ്ടെന്ന നിലപാടിലാണ് സതീശൻ. നിരീക്ഷകരുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽ തന്നെ കടുത്ത നിലപാട് അറിയിക്കുകയും ചെയ്തു. ഭരണപരിചയം മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ മാനദണ്ഡമല്ലെന്നും വിഡി സതീശൻ പറഞ്ഞു. നേതാവിന് കാഴ്ചപ്പാടാണ് പ്രധാനം. ടീം കെട്ടിപ്പടുക്കാൻ കഴിവുണ്ടാകണം. സംഘടനാ ദൗർബല്യമാണ് ഉത്തരേന്ത്യയിൽ കോൺഗ്രസിന് തിരിച്ചടിയാകുന്നത് എന്നും അഭിമുഖത്തിൽ സതീശൻ പറയുന്നു. ജെൻസിക്ക് മനസിലാകുന്ന രീതിയിൽ പാർട്ടികൾ സംസാരിക്കണമെന്നും സതീശൻ പറഞ്ഞു. ഹൈക്കമാൻഡിൻ്റെ ഏത് തീരുമാനവും അംഗീകരിക്കുമോയെന്ന ചോദ്യത്തിന് `ചോദ്യം Read More…
തണ്ണീർപന്തലൊരുക്കി കുടുംബശ്രീ സിഡിഎസ്
മൂന്നിലവ്: പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തിൽ തണ്ണീർപന്തലൊരുക്കി. പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സെലീനാമ്മ ഉദ്ഘാടനം ചെയ്തു. ചെയർപേഴ്സൺ ബീന റോയി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ഷീജാമോൾ, മെംബർ നിഷ, വൈസ് ചെയർപേഴ്സൺ റീന റെനോൾഡ്, ഇത്തമ്മ മാത്യു, ചാർളി ഐസക്, ലിൻസിമോൾ എന്നിവർ പങ്കെടുത്തു. മൂന്നിലവ് ടൗണിൽ ഈസ്റ്റ് ബാങ്കിന് സമീപമാണ് തണ്ണീർപ്പന്തൽ പ്രവർത്തിക്കുന്നത്.
കാറപകടത്തിൽ മരിച്ച അരുവിത്തുറ സ്വദേശി ബ്രിജിത്ത് മാത്യുവിന്റെ സംസ്കാരം നാളെ
അരുവിത്തുറ: കാറപകടത്തിൽ മരിച്ച അരുവിത്തുറ കൊണ്ടൂർ മണക്കാട്ട് ബ്രിജിത്ത് മാത്യുവിന്റെ (95) സംസ്കാരം നാളെ (വെള്ളിയാഴ്ച) 2.30 വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം അരുവിത്തറ സെയ്ന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. മൃതദേഹം വെള്ളിയാഴ്ച 9.30ന് വീട്ടിലെത്തിക്കും. കപ്പാട് കാലായിൽ കുടുംബാംഗമാണ്. ഭർത്താവ് പരേതനായ മാത്യു. ചൊവ്വാഴ്ച രാത്രി 10.30ഓടെ പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിലെ മണിമലയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിലിടിച്ചുണ്ടായ അപകടത്തിലാണ് ബ്രിജിത്ത് മാത്യു മരിച്ചത്. മകൻ റോയ് മാത്യു (52), ഭാര്യ ബിന്ദു റോയ് (47) Read More…
സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; കോട്ടയം ഉൾപ്പെടെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. ഈ ദിവസങ്ങളിൽ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. അടുത്ത ദിവസങ്ങളിലും മഴ തുടരും. മധ്യ,തെക്കൻ കേരളത്തിൽ കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് കടുത്ത ചൂടിന് കുറവുണ്ടാകും.
പിണറായി പ്രതിപക്ഷ നേതൃസ്ഥാനത്ത് വരരുത്’: സി പി ഐ
പ്രതിപക്ഷ നേതാവ് സ്ഥാനത്ത് പിണറായി വിജയൻ വേണ്ടെന്ന നിലപാടുമായി സിപിഐ. പിണറിയാ വിരുദ്ധത സംസ്ഥാനത്ത് ആഞ്ഞടിച്ചതാണ് യുഡിഎഫിന് അനുകൂലമായതെന്ന് സിപിഐ നേതാക്കൾ ചൂണ്ടിക്കാണിച്ചു. വീട്ടിൽ പോയി ചോദിക്കൂ, ഡാഷ്മോൻ, ചെറ്റത്തരം പരാമർശങ്ങൾ തിരിച്ചടിച്ചെന്നും പാർട്ടിയിലെ എതിർ ശബ്ദങ്ങളെ അടിച്ചമർത്തിയത് തിരിച്ചടിക്ക് വഴിവെച്ചു എന്നും വിമർശനം. സിപിഐ നേതൃയോഗത്തിലാണ് നേതാക്കൾ അഭിപ്രായം അറിയിച്ചത്. പ്രതിപക്ഷ നേതൃസ്ഥാനത്ത് പുതിയ ആളുകൾ വരണം. പിണറായി വരുന്നത് തിരിച്ചടി ആകുമെന്നും സിപിഐ നേതൃയോഗങ്ങളിൽ വിമർശനം. സിപിഎമ്മിന്റെ ആഭ്യന്തര കാര്യമായതിനാൽ പരസ്യ നിലപാട് സ്വീകരിക്കാനില്ല. Read More…
മാണി സി കാപ്പന്റെ നാളത്തെ പര്യടന പരിപാടി മാറ്റിവെച്ചു
പാലാ : മാണി സി കാപ്പന്റെ നാളത്തെ പര്യടന പരിപാടി മാറ്റിവെച്ചു. എഐസിസി നിരീക്ഷകരുടെ നിർദ്ദേശമനുസരിച്ച് നാളെ തിരുവനന്തപുരത്ത് അടിയന്തര യോഗത്തിൽ മാണി സി കാപ്പന് പങ്കെടുക്കേണ്ടതിനാൽ ആണ് പര്യടന പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചിരിക്കുന്നത്.
എം ഡി എം എയുമായി ഈരാറ്റുപേട്ട സ്വദേശി അറസ്റ്റിൽ
ഈരാറ്റുപേട്ട : MDMA ഇനത്തിൽപ്പെട്ട മയക്കുമരുന്ന് കൈവശം സൂക്ഷിച്ച യുവാവ് പിടിയിൽ. ഈരാറ്റുപേട്ട പത്താഴപ്പടി കരിപ്പോട്ടുപറമ്പിൽ മോനാപ്പി എന്നുവിളിക്കുന്ന ഫയാസ് മോൻ കെ.എസ് (25) എന്നയാളെയാണ് ഈരാറ്റുപേട്ട എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ അർജുൻ ഷാജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. എക്സൈസ് ഇൻസ്പെക്ടർക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ വീട് റെയ്‌ഡ് ചെയ്താണ് 2.6 ഗ്രാം എം ഡി എം എ കണ്ടെടുത്തത്. റെയ്‌ഡിൽ എക്സൈസ് ഇൻസ്പെക്ടർ അർജുൻ ഷാജു അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഷാജി Read More…
വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു . മണർകാട് ഒറവയ്ക്കൽ ഭാഗത്ത് കാർ മതിലിൽ ഇടിച്ചു ഉാക്കാട്ടൂർ സ്വദേശി തോമസ് സ്‌ഖറിയക്ക് (58) പരുക്കേറ്റു. രാവിലെ 7 മണിയോടെയാണ് അപകടം. തോട്ടു വായിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് മുട്ടുചിറ സ്വദേശി മാർട്ടിൻ ജോർജിന് ( 35 ) പരുക്കേറ്റു. ഉച്ചകഴിഞ്ഞായിരുന്നു അപകടം. പ്രവിത്താനത്ത് വച്ച് പാൽ വണ്ടിയിൽ നിന്ന് തെറിച്ചു വീണ് തൊടുപുഴ സ്വദേശി സിബി Read More…
പാലാ നഗരസഭയിൽ അസാധാരണ പ്രമേയം, നിയമസഭയിൽ അപ്പർ ഹൗസ് വേണമെന്നാവശ്യം
പാലാ: കേരള നിയമസഭയിൽ രാജ്യസഭാ മാതൃകയിൽ ‘അപ്പർ ഹൗസ്’ (നിയമനിർമ്മാണ കൗൺസിൽ) രൂപീകരിക്കണമെന്നും നോമിനേറ്റഡ് അംഗങ്ങളെ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പാലാ നഗരസഭയിൽ പ്രമേയം. 14-ാം വാർഡ് കൗൺസിലർ അഡ്വ. ബിനു പുളിക്കകണ്ടം ആണ് പ്രമേയം അവതരിപ്പിച്ചത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ജനവിധി തേടി വിജയിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുള്ള പ്രമുഖ നേതാക്കളെയും വിവിധ മേഖലകളിലെ വിദഗ്ധരെയും നിയമനിർമ്മാണ പ്രക്രിയയുടെ ഭാഗമാക്കാൻ ഇത്തരം ഒരു സംവിധാനം അനിവാര്യമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു. കേന്ദ്രത്തിൽ രാജ്യസഭ നിലനിൽക്കുന്നതുപോലെ കേരളത്തിലും ഉപരിസഭ വേണം. വലിയ സംസ്ഥാനങ്ങളിൽ Read More…











