കൂട്ടിക്കൽ: സ്കൂട്ടറിന്റെ സീറ്റിനടിയിൽ അണലി. കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ കായികാധ്യാപകൻ ദേവസ്യാച്ചൻ പുളിക്കലിന്റെ സ്കൂട്ടറിന്റെ സീറ്റിനടിയിലാണ് അണലിപ്പാമ്പ് കയറിയത്. കഴിഞ്ഞദിവസം അധ്യാപകൻ തന്റെ വിദ്യാർഥികളുടെ ഭവനങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി കൂട്ടിക്കൽ തേൻപുഴയിലെ വിദ്യാർഥിയുടെ വീട്ടിൽ എത്തിയിരുന്നു.
പല വിദ്യാർഥികളുടെയും വീടുകൾ സന്ദർശിച്ച ശേഷം വൈകുന്നേരത്തോടുകൂടിയാണ് തേൻപുഴ ഭാഗത്തെ വിദ്യാർഥിയുടെ വീട്ടിൽ ദേവസ്യാച്ചൻ എത്തുന്നത്. തുടർന്ന് രാത്രി ഏഴോടെ വീട്ടിലേക്ക് മടങ്ങാൻ തുടങ്ങുമ്പോഴാണ് സ്കൂട്ടറിന്റെ മുന്പിലെ മാറ്റിനടിയിൽ അണലി പാമ്പിനെ കാണുന്നത്.
പിന്നീട് നോക്കിയപ്പോൾ പാമ്പിനെ കാണാതെയായി. തുടർന്ന് സമീപവാസികളും അധ്യാപകനും ചേർന്ന് നടത്തിയ തെരച്ചിലിൽ സ്കൂട്ടറിന്റെ സീറ്റിനടിയിൽ ചുരുണ്ടിരിക്കുന്ന നിലയിൽ പാമ്പിനെ കണ്ടെത്തുകയായിരുന്നു. പാന്പിനെ പുറത്താക്കിയ ശേഷമാണ് പിന്നീട് അധ്യാപകൻ യാത്ര തുടർന്നത്.
വീഡിയോ ലിങ്ക്: https://www.facebook.com/share/r/1DqgBASzzJ





