ഈരാറ്റുപേട്ട ഹയാത്ദ്ധീൻ ഹൈ സ്കൂളിലേക്ക് മലയാളം, സയൻസ്, മാത്‍സ് ഉൾപ്പെടെ മുഴുവൻ വിഷയങ്ങൾക്കും അധ്യാപകരെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ 20/4/2026 ന് മുമ്പായി ഓഫീസുമായി ബന്ധപ്പെടുക.Ph No: 6238596591
Month: May 2026
മോട്ടോർ വാഹന നിയമ ലംഘനങ്ങൾ പിഴയടച്ചു തീർപ്പാക്കാൻ ഇ-ചെലാൻ മെഗാ അദാലത്ത്
കോട്ടയം : മോട്ടോർ വാഹന നിയമ ലംഘനങ്ങൾ പിഴയടച്ചു തീർപ്പാക്കാൻ കോട്ടയം ജില്ലയിൽ മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്തമായി ഏപ്രിൽ 20 മുതൽ 25 വരെ ഇ-ചെലാൻ മെഗാ അദാലത്ത് നടത്തുന്നു. ഈ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെ കോട്ടയം ആർ ടി ഓഫീസിലും, കോട്ടയം എൻഫോഴ്സ്മെന്റ് ആർ ടി ഓഫീസിലും ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പാലാ, വൈക്കം, ഉഴവൂർ സബ് ആർ ടി ഓഫീസുകളിലുമാണ് മെഗാ അദാലത്ത്. 2024 ഡിസംബർ 31 Read More…
നിതിൻ രാജിന്റെ മരണം: വകുപ്പു മേധാവി ഡോ. എം.കെ. റാമിനെ പുറത്താക്കി
ജാതി അധിക്ഷേപത്തെ തുടർന്ന് അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവിധേയനായ അനാട്ടമി വിഭാഗം പ്രൊഫസർ എം കെ റാമിനെ കോളജിൽ നിന്നും പുറത്തക്കി. റാമിനെ പുറത്താക്കുമെന്ന് മാനേജ്മെന്റ് വിദ്യാർത്ഥികൾക്ക് ഉറപ്പ് നൽകി. റാമിനെതിരെ കൂടുതൽ വിദ്യാർത്ഥികൾ ആരോപണവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് നടപടി. നിതിന്റെ മരണത്തിൽ റാമിനെതിരെ കേസെടുത്തിട്ടുണ്ട്. ഇതിന് പിന്നാലെ ഒളിവിൽ കഴിയുകയാണ് ഇയാൾ. അദ്ധ്യാപകനെതിരെ വിദ്യാർത്ഥികൾ ഇന്ന് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. കോളേജിൽ നിന്നും റാമിനെ പുറത്താക്കണമെന്നും നീതി Read More…
SSLC പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയർസെക്കൻഡറി പരീക്ഷാഫലം മെയ് 25ന്; ജൂൺ ഒന്നിന് പ്രവേശനോത്സവം
സംസ്ഥാനത്ത് SSLC പരീക്ഷാഫലം മെയ് മൂന്നാം വാരം പരീക്ഷാ ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നേരത്തെ മെയ് 8 ആയിരുന്നു തീരുമാനിച്ചിരുന്നത്. ഏപ്രിൽ 16 മുതൽ മെയ് 2 വരെ മൂല്യനിർണയം നടക്കുക. മൂല്യനിർണയം 72 ക്യാമ്പുകളിൽ നടക്കും. ഹയർസെക്കൻഡറി പരീക്ഷാഫലം മെയ് 25ന് പ്രഖ്യാപിക്കും. ജൂൺ ഒന്നിന് പ്രവേശനോത്സവം നടക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്റേണൽ മാർക്ക് പരാതിയുണ്ടെങ്കിൽ പ്രത്യേക സമിതി പരിശോധിക്കും. അവധിക്കാല ക്ലാസുകൾക്ക് കുട്ടികളെ ചില സ്കൂളുകൾ നിർബന്ധപൂർവ്വം ക്ലാസ്സെടുക്കുന്നു തൊഴിൽ Read More…
മൂന്നിലവ് പഞ്ചായത്ത് ഒന്നാം വാർഡിൽ മോസ്കോയിൽ കുടിവെള്ളക്ഷാമം രൂക്ഷമെന്ന് പരാതി
മൂന്നിലവ് പഞ്ചായത്ത് ഒന്നാം വാർഡിൽ മോസ്കോയിൽ വെള്ളക്ഷാമം അതിരൂക്ഷമെന്ന് പരാതി. 30മുപ്പതോളം വീട്ടുകാർ താമസിക്കുന്ന ഈ പ്രദേശത്ത് കുഴൽ കിണറോ, മറ്റ് പൈപ്പുകളോ ഒന്നും തന്നെ ഇല്ല. കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാൻ അധികൃതർ മുൻകൈയെടുക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
ഫാ. സന്തോഷ് മാത്തൻകുന്നേൽ സി.എം.ഐ. പ്രൊവിൻഷ്യൽ
കോട്ടയം: കോട്ടയം സി.എം.ഐ. സെന്റ് ജോസഫ് പ്രവിശ്യയുടെ പ്രൊവിൻഷ്യലായി ഫാ. സന്തോഷ് മാത്തൻകുന്നേൽ സി.എം.ഐ. തെരഞ്ഞെടുക്കപ്പെട്ടു. കാഞ്ഞിരപ്പള്ളി മേരി ക്വീൻസ് ആശുപത്രിയുടെ ഡയറക്ടറായി സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന ഇദ്ദേഹം നിലവിൽ കോട്ടയം സെന്റ് ജോസഫ് പ്രവിശ്യയുടെ വികർ പ്രൊവിൻഷ്യളായിരുന്നു. ഫാ. ജോസ് ഐക്കരപ്പറമ്പിൽ (വികർ പ്രൊവിൻഷ്യൽ & സാമൂ ഹൃസേവനം), ഫാ. ബാസ്റ്റിൻ മംഗലത്തിൽ (വിദ്യാഭ്യാസം), ഫാ. അലക്സ് ലൂയിസ് തണ്ണിപ്പാറ (ധനകാര്യം), ഫാ. അൽഫോൻസ് ഇലവനാൽ (അജപാലനം) എന്നിവർ കൗൺസിലർമാരായും, ഫാ. തോമസ് പുതുശ്ശേരി പ്രവിശ്വയുടെ ഓഡിറ്ററായും Read More…
വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്
പാലാ: രാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ മൂന്നു പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. അതിരമ്പുഴ യൂണിവേഴ്സിറ്റി ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് കോട്ടയം പരിപ്പ് സ്വദേശി മോൻസി ജോസഫിനു ( 36) പരുക്കേറ്റു. ഇന്നലെ രാത്രി 8 മണിയോടെയാണ് അപകടം. മുണ്ടക്കയത്ത് വച്ച് ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ചിറ്റടി സ്വദേശി കെ.എ.ഹരികൃഷ്ണന് ( 22) പരുക്കേറ്റു. പാല – തൊടുപുഴ റൂട്ടിൽ അന്തിനാട് അമ്പലം ഭാഗത്ത് വച്ച് ബൈക്കും കുളമാവ് സ്വദേശി അനൂപ്. Read More…
കുന്നയ്ക്കാട്ട് കെ. സി. ജോസഫ് (ജോണി) നിര്യാതനായി
പ്ലാശനാൽ: കുന്നയ്ക്കാട്ട് കെ സി ജോസഫ് (ജോണി-65) (റിട്ട.ലൈബ്രേറിയൻ, സെ. ജോർജ് കോളേജ് അരുവിത്തുറ) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ 17-04-2026 വെള്ളിയാഴ്ച 10 am ന് ഭവനത്തിൽ ആരംഭിച്ച് പ്ലാശനാൽ സെൻ്റ് മേരിസ് പള്ളിയിൽ. ഭൗതികശരീരം 16 വ്യാഴം 5:00 pm ന്, ഭവനത്തിൽ കൊണ്ടുവരുന്നതാണ്.
അഡ്വ. ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് അന്തരിച്ചു
മാനത്തൂർ: കെപിസിസി ജനറൽ സെക്രട്ടറിയും കോട്ടയം ഡിസിസി മുൻ പ്രസിഡന്റുമായ അഡ്വ. ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് (88) നിര്യാതയായി. പരേനായ കല്ലാനിക്കവയലിൽ കെ.എസ്. ജോസഫിന്റെ (അപ്പച്ചൻ) ഭാര്യയാണ്. പരേത കടനാട് തച്ചാംപുറം കുടുംബാംഗമാണ്. സംസ്കാരം ഇന്ന് (ഏപ്രിൽ 16, വ്യാഴം) വൈകുന്നേരം നാല് മണിക്ക് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം മാനത്തൂർ സെന്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയിൽ നടക്കും. മക്കൾ: അഡ്വ. ടോമി കല്ലാനി (കെ.പി.സി.സി ജനറൽ സെക്രട്ടറി, വത്സ തോമസ് (വാഴക്കുളം), ബെന്നി ജോസഫ് Read More…
വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്ക്
പാലാ : വിഷു ദിനത്തിൽ ഉണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കോരുത്തോട് പള്ളിപ്പടി ഭാഗത്ത് വച്ച് ബൈക്ക് ഇടിച്ച് മറിഞ്ഞ് മുണ്ടക്കയം സ്വദേശി അനന്ദു ഇ എസിന് ( 24 ) പരുക്കേറ്റു. വൈകിട്ട് 5 മണിയോടെയാണ് അപകടം . കിഴപറയാറിൽ വച്ച് റോഡരികിൽ നിന്നപ്പോൾ ബൈക്ക് ഇടിച്ചു തെറിച്ച് വീണ് കിഴപറയാർ സ്വദേശിനി ജെസി എബ്രഹാമിന് (64 ) പരുക്കേറ്റു .വൈകിട്ട് നാലുമണിയോടെയാണ് അപകടം. ശാന്തിപുരത്ത് Read More…











